എഡിറ്റര്‍
എഡിറ്റര്‍
തെലങ്കാന സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ കോളേജില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍; നോട്ടിഫിക്കേഷന്‍ വിവാദമാകുന്നു
എഡിറ്റര്‍
Thursday 2nd March 2017 3:24pm

ന്യൂദല്‍ഹി: തെലങ്കാന സര്‍ക്കാറിന് കീഴിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ വുമണ്‍സ് കോളേജില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ അനുവദിച്ചുകൊണ്ടുള്ള നടപടി വിവാദമാകുന്നു.

തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി കഴിഞ്ഞ ദിവസമാണ് ഡിഗ്രി കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്.

പ്ലസ്ടുവിന് മിനിമം 40 ശതമാനം മാര്‍ക്കുള്ള അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് 16-4-2017 നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലേക്ക് അപേക്ഷിക്കാമെന്നാണ് നോട്ടിഫിക്കേഷനില്‍ പറഞ്ഞിരിക്കുന്നത്. 2017-18 അധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ ബി.എ, ബി കോം, ബിഎസ്.സി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


Dont Miss ട്രോളര്‍മാരേയും ഓണ്‍ലൈന്‍ പത്രക്കാരേയും സഹിക്കാന്‍ വയ്യ; ഫേസ്ബുക്ക് പ്രതികരണം നിര്‍ത്തുന്നതായി ജോയ് മാത്യു 


വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയാല്‍ അവര്‍ കോളേജില്‍ എത്തുക മിക്കവാറും ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാകുമെന്നും അത്തരം സന്ദര്‍ശനങ്ങളെല്ലാം ഒഴിവാക്കാന്‍ കൂടിയാണ് വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാത്തതെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം.

അതേസമയം വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിനെ കോളേജ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ചില പ്രത്യേക ഘട്ടങ്ങളില്‍ ചില അഡ്മിഷനുകള്‍ നടത്താറുണ്ടെന്നും കോളേജ് അധികൃതര്‍ പറയുന്നു. 4000ത്തിലേറെ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജാണ് ഇത്.

Advertisement