ജെ.സി ഡാനിയേലിന്റെ ജീവിതം സിനിമയാകുമ്പോള്‍ അദ്ദേഹത്തിന്റെ ആകാരസൗഷ്ഠവും  സൗന്ദര്യവും ഏറെക്കുറെ ഒത്തിണങ്ങിയ നടനാണ് പൃഥ്വിരാജെന്നും അതുകൊണ്ടുതന്നെ രാജുവിനെ കഥാപാത്രമായി മനസ്സില്‍ പ്രതിഷ്ഠിച്ചാണ് താന്‍ കഥയെഴുതിയതെന്നും കമല്‍.

Ads By Google

ഡാനിയലായി അഭിനയിക്കാന്‍ കഴിയുന്നതില്‍ ഒരു നടനെന്ന നിലയില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് പൃഥിരാജ് പറഞ്ഞു. ഇത് തന്റെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ഒരു ഫിക്ഷന്‍ സിനിമ ചെയ്യാനുള്ള പ്രമേയം ഡാനിയലിന്റെ ജീവിതത്തിലുണ്ടെന്നും നമ്മുടെ സിനിമാവ്യവസായ ചരിത്രത്തിലെ ഭാഗമായി ഈ കഥ മാറുമെന്നും പൃഥി പറഞ്ഞു. തന്റെ ബോളിവുഡ് ചിത്രമായ ഔറംഗസേബ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

ഒമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് കമലിന്റെ സ്വപ്‌നക്കൂട് എന്ന സിനിമയില്‍ കുഞ്ഞൂഞ്ഞ് എന്ന കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച തന്നെ കമല്‍ ഇത്രയും സീരിയസ്സ് റോള്‍ ഏല്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.