ഇന്ത്യയില്‍ ഓസ്‌കാറിനെ അല്‍പ്പം കൂടി ഗൗരവമായി കാണണമെന്ന് ബോളിവുഡ് നടന്‍  ഇര്‍ഫാന്‍ ഖാന്‍. അടുത്തിടെ കോപ്പിയടി വിവാദത്തില്‍ കുടുങ്ങിയ ബര്‍ഫിയെ കുറിച്ചായിരുന്നു ഇര്‍ഫാന്‍ പറയുന്നത്.

സിനിമ കോപ്പിയടിച്ചതാണെന്ന് അറിഞ്ഞിട്ടും അത് ഓസ്‌കാര്‍ നോമിനേഷന് അയക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

അമീസിങ് സ്‌പൈഡര്‍ മാന്‍ എന്ന  ചിത്രത്തില്‍ താന്‍ അഭിനയിച്ച 50 ശതമാനം ഭാഗം കട്ട് ചെയ്‌തെന്നും എന്നാല്‍ അതില്‍ തനിക്ക് പരാതിയില്ലെന്നും ഇമ്രാന്‍ പറയുന്നു.

‘അങ്ങനെ ചെയ്യാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തക്കതായ കാരണമുണ്ട്, ഇത് ആദ്യമേ എന്നോട് പറഞ്ഞിരുന്നെന്നും അതിനാല്‍ തന്നെ ചിത്രത്തില്‍ അഭിനയിച്ചതില്‍ നിരാശ തോന്നുന്നില്ല’. ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.

രണ്ട് ഓസ്‌കാര്‍ ജേതാക്കളോടൊപ്പം ജോലി ചെയ്തയാളാണ് താന്‍ (ആങ് ലീ, ഡാനീ ബോയ്ല്‍). രണ്ട് പേരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. ആങ് ലീയെക്കാളും ഡാനീ ബോയ്‌ലിനൊപ്പം ജോലി ചെയ്യാനാണ് എളുപ്പമെന്നും ഇര്‍ഫാന്‍ പറയുന്നു.