എഡിറ്റര്‍
എഡിറ്റര്‍
വോട്ടിങ് മെഷീനില്‍ കൃത്രിമം തെളിയിക്കല്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തത് സി.പി.ഐ.എമ്മും എന്‍.സി.പിയും മാത്രം
എഡിറ്റര്‍
Friday 26th May 2017 11:47pm

 

ന്യൂദല്‍ഹി: വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്താന്‍ കഴിയുമോ എന്നത് തെളിയിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലിവെളി ഏറ്റെടുത്തത് സി.പി.ഐ.എമ്മും എന്‍.സി.പിയും മാത്രം. യു.പി തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച വോട്ടിംഗ് മെഷീനിലെ കൃത്രിമം നടന്നെന്നത് തെളിയിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളിയാണ് സി.പി.ഐ.എമ്മും എന്‍.സി.പിയും ഏറ്റെടുത്തിരിക്കുന്നത്.


Also read നോയിഡ കൂട്ട ബലാത്സംഗം; കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും തടയുമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി 


തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയ പരിധി അവസാനിച്ചപ്പോഴാണ് കൃത്രിമത്വം തെളിയിക്കാന്‍ രണ്ടു പാര്‍ട്ടികള്‍ മാത്രം സന്നദ്ധത അറിയിച്ചിരിക്കുന്നത്. വോട്ടിങ് മെഷീനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ദല്‍ഹി നിയമസഭയില്‍ കൃത്രിമത്വം നടക്കുന്നതെങ്ങനെയെന്ന് കാണിക്കുകയും ചെയ്തിരുന്ന ആം ആദ്മി പാര്‍ട്ടി വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മെയ് 26 ന് അഞ്ചുമണിവരെയായിരുന്നു അപേക്ഷ നല്‍കാന്‍ കമ്മീഷന്‍ സമയം അനുവദിച്ചിരുന്നത്. സമയപരിധി അവസാനിച്ചപ്പോള്‍ എന്‍.സി.പിയും സി.പി.ഐ.എമ്മും മാത്രമാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത്.


Dont miss 125 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നത് അസാധ്യം: അമിത് ഷാ 


അതേസമയം ബി.ജെ.പി, ആര്‍.എല്‍.ഡി, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ നിരീക്ഷകരായി എത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആരോപണം ഉന്നയിച്ചപ്പോഴാണ് പാര്‍ട്ടികള്‍ക്കായി ‘ഹാക്കത്തോണ്‍’ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്.

പരിശോധനയില്‍ പങ്കെടുക്കാന്‍ ആര്‍.ജെ.ഡിയും അപേക്ഷ സമര്‍പ്പിച്ചെങ്കിലും സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്ന് നിരസിക്കപ്പെടുകയായിരുന്നു. പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ജൂണ്‍ മൂന്നിന് നടക്കുന്ന പരിശോധനക്ക് മെഷീനുകള്‍ എത്തിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മൂന്ന് പ്രതിനിധികളെ ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ എന്‍.സി.പി. ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജൂണ്‍ മൂന്നു മുതല്‍ കൃത്രിമം നടത്താന്‍ സാധിക്കുമോയെന്ന പരിശോധന നടത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.


You must read this വീണ്ടും വ്യാജ പ്രചരണവുമായി ബി.ജെ.പി; പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടതെന്ന പേരില്‍ പ്രചരിച്ച ഫോട്ടോ വാഹനപകടത്തില്‍ മരിച്ചയാളുടേത്


രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടികള്‍ ചുമതലപ്പെടുത്തുന്ന മൂന്നു പേര്‍ക്കായിരുന്നു ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ കഴിയുക.

Advertisement