എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഹിന്ദുത്വത്തിനേ കഴിയൂ: മോഹന്‍ ഭഗവത്
എഡിറ്റര്‍
Wednesday 19th June 2013 12:24am

mohan-bhagawat

മീററ്റ്: ഹിന്ദുത്വത്തിനുമാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂവെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവത്.
ഇങ്ങനെ പറയുന്നത് പലര്‍ക്കും ഇഷ്ടപ്പെടില്ല. എന്നിരുന്നാലും അതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ രാഷ്ട്രീയനേതാക്കളെയും നയപരിപാടികളെയും മാറിമാറി പരീക്ഷിക്കുന്നു. ഒന്നും വിജയിക്കുന്നില്ല. ഹിന്ദുത്വത്തിനുമാത്രമേ രാജ്യത്തെ വന്‍ശക്തിയാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത് അദ്ദേഹം പറഞ്ഞു.

Ads By Google

ബി.ജെ.പി. നേതാവ് എല്‍.കെ അദ്വാനിയെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പരോക്ഷമായി വിമര്‍ശിച്ചായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസംഗം.

ബി.ജെ.പി.യുടെ പ്രചാരണസമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട നരേന്ദ്രമോഡിയുടേത് തീവ്രഹിന്ദുത്വ നിലപാടാണെന്ന് ഇരുവരും കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയെ വന്‍ ശക്തിയാക്കാന്‍ രാഷ്ട്രീയത്തിന് കഴിയില്ലെന്നും മാവോവാദികളെ സംഭാഷണം കൊണ്ടല്ല, വെടിയുണ്ടകൊണ്ടാണ് നേരിടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുന്നില്ലെന്നും മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തി. ചൈന അതിര്‍ത്തി ലംഘിച്ച് നമ്മുടെ മണ്ണില്‍ക്കടന്ന് സ്വന്തം ഉപാധികള്‍വെക്കുന്നു. എന്നിട്ടും ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ലെന്നും മോഹന്‍ ഭഗവത് കുറ്റപ്പെടുത്തി.

Advertisement