എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയില്‍ നിന്ന് സി.പി.ഐ.എമ്മിലേയ്ക്ക് പോയത് ആകെ 53 പേര്‍: വി.മുരളീധരന്‍
എഡിറ്റര്‍
Wednesday 29th January 2014 9:28pm

v.muraledharan

തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് സി.പി.ഐ.എമ്മിലേയ്ക്ക് ആകെ പോയത് 53 പേരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍.

അതില്‍ കൂടുതല്‍ പേര്‍ പോയിട്ടുണ്ടെങ്കില്‍ സി.പി.ഐ.എം ലിസ്റ്റ് പരസ്യപ്പെടുത്താന്‍ തയ്യാറാവണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സി.പി.ഐ.എമ്മിന് നരേന്ദ്ര മോഡിയോട് അയിത്തമില്ലെന്നതാണ് കണ്ണൂരില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന്് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

അതേ സമയം ബി.ജെ.പി വിമതരെ സി.പി.ഐ.എം എടുത്തതോടെ സി.പി.ഐ.എമ്മിന്റെ അടിത്തറ ഇളകുമോ ഇല്ലയോ എന്ന കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാഷ്ട്രീയത്തില്‍ വിശ്വാസ്യതയ്ക്കാണ് മുന്‍തൂക്കമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ പാര്‍ട്ടിയിലേയ്ക്ക് വന്ന ബി.ജെ.പി വിമതര്‍ക്ക് സി.പി.ഐ.എം സ്വീകരണം നല്‍കിയത്.

2000ത്തോളം ബി.ജെ.പി വിമതരാണ് പാര്‍ട്ടിയിലേയ്ക്ക് വന്നതെന്നാണ് സി.പി.ഐ.എം അവകാശപ്പെട്ടിരുന്നത്.

ഈ അവകാശവാദത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

Advertisement