എഡിറ്റര്‍
എഡിറ്റര്‍
ഓണ്‍ലൈന്‍ ഷോപ്പിങ് കൂടുതലും മൊബൈല്‍ ഫോണിനായി
എഡിറ്റര്‍
Wednesday 12th March 2014 8:47am

online-shopping

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് അന്വേഷണം നടന്നത് മൊബൈല്‍ ഫോണിനായി.

കംപാരിസണ്‍ ഷോപ്പിങ് സൈറ്റായ ജംഗ്ലീഡോട്ട്‌കോമിന്റെ ഷോപ്പിങ് സെര്‍ച്ച് ട്രന്‍ഡ്‌സ് റിപ്പോര്‍ട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.  വസ്ത്രം, കംപ്യൂട്ടര്‍, ടാബ്ലറ്റുകള്‍, ഹോം ആന്‍ഡ് കിച്ചണ്‍, പുസ്തകങ്ങള്‍ എന്നിവയാണ് മൊബൈല്‍ ഫോണിനു തൊട്ടുപുറകില്‍.

എന്നാല്‍ മൊബൈല്‍ ഫോണ്‍ തേടിയവരില്‍ 28.6 ശതമാനം പേരും അന്വേഷിച്ചത് സാംസങ് ഫോണാണ്.  18.61 ശതമാനം പേര്‍ തിരഞ്ഞത് മൈക്രോമാക്‌സും 9.91 പേര്‍ തിരഞ്ഞത് നോക്കിയയുമാണ്.

ലെനാവൊ, സാംസങ്, അസൂസ്, എച്ച്.പി എന്നിവയായിരുന്നു ഏറ്റവും അധികം അന്വേഷണം നടന്ന പി.സി-ടാബ്ലറ്റ് ബ്രാന്‍ഡുകള്‍.

അമീഷ് ത്രിപാഠിയുടെ ദി ഓത്ത് ഓഫ് ദ്  വായുപുത്രാസ്,  ഡാന്‍ ബ്രണിന്റെ ഇന്‍ഫെര്‍നോ, അമീഷ്  ത്രിപാഠിയുടെതന്നെ ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ അന്വേഷണം നടന്ന പുസ്തകങ്ങള്‍.

ഷൂ ബ്രാന്‍ഡുകളില്‍ പ്യൂമയായിരുന്നു മുന്നില്‍.  നിവിയ, നെക്കി, അഡിഡാസ്, റീബോക്ക്, എന്നിങ്ങനെയായിരുന്നു മറ്റുള്ളവ.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നുവെന്നു പ്രഖ്യാപിച്ചതോടെ സച്ചിനെ കുറിച്ചും കൂടുതല്‍ അന്വേഷണം ഓണ്‍ലൈനില്‍ വന്നു.
ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്ന നാലു പേരില്‍ ഒരാളെങ്കിലും കംപാരിസണ്‍ ഷോപ്പിങ് സൈറ്റുളിലെത്തിയ ശേഷമാണു സെല്ലര്‍ വെബ്‌സൈറ്റുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നത്.

Advertisement