എഡിറ്റര്‍
എഡിറ്റര്‍
സന്ദര്‍ശക വിസ പുതുക്കാന്‍ ഓണ്‍ലൈന്‍ സേവനങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം
എഡിറ്റര്‍
Thursday 7th August 2014 4:14pm

saudi റിയാദ്: ഫാമിലി വിസിറ്റ് വിസ പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി സൗദി ആഭ്യന്തര മന്ത്രാലയം. ‘അബ്ശിര്‍’ ഓണ്‍ലൈന്‍ മുഖേനയാണ് ഫാമിലി വിസിറ്റ് വിസയിലെത്തുന്നവരുടെ വിസ കാലാവധി പുതുക്കാനാവുന്നത്.

‘അബ്ശിര്‍’ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ് വേര്‍ഡും നേടിയാല്‍ വിസിറ്റ് വിസ പുതുക്കാനാവും. ജവാസാത്ത് സേവനത്തിലെ ഫാമിലി വിസിറ്റ് വിസ പുതുക്കല്‍ എന്ന ലിങ്കിലൂടെ വിസിറ്റ് വിസ പുതുക്കാനുള്ള നിബന്ധനകള്‍ ലഭ്യമാകും. നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ അനായാസം കാലാവധി പുതുക്കാം

വിസ രേഖകളിലെ കാലാവധി അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ വഴി സന്ദര്‍ശക വിസയിലും മാറ്റങ്ങള്‍ വരുത്തുക. വിസ പുതുക്കിയ രേഖകള്‍ക്കായി വിവരങ്ങള്‍ പ്രിന്റ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ വന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

വിസ കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞവര്‍ക്ക് പിഴ ഈടാക്കുന്നതിനാല്‍ ഓണ്‍ലൈനിലൂടെ വിസ പുതുക്കാനാവില്ല. കാലാവധി അവസാനിക്കുവാന്‍ ഏഴ് ദിവസമെങ്കിലും ബാക്കിയുള്ളപ്പോള്‍ മാത്രമാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്രദമാവുന്നത്.

Advertisement