ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റ് ഇന്ത്യന്‍ നിര്‍മ്മിത ‘ആകാശ്’ ഓണ്‍ലൈന്‍ വഴി 2500 രൂപയ്ക്ക് ലഭിക്കും. ആകാശ് ടാബ്‌ലറ്റിന്റെ സ്റ്റുഡന്റ് വേര്‍ഷനാണ് 2,500 രൂപയ്ക്ക് ലഭിക്കുക. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ഏഴ് ദിവസത്തിനകം ടാബ്‌ലറ്റ് കൈകളിലെത്തും.

നിര്‍മ്മാതാക്കളായ കനേഡിയന്‍ കമ്പനി ഡാറ്റാ വിന്‍ഡ് ആകാശ് ടാബ്‌ലറ്റിന്റെ ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗ് ഇന്നാണ് ആരംഭിച്ചത്. 30,000 ടാബ്‌ലറ്റുകള്‍ ഇപ്പോള്‍ വില്‍പനയ്ക്കായി ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഓര്‍ഡര്‍ ചെയ്ത് ടാബ്‌ലറ്റ് സ്വീകരിക്കുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി. www.akashtablet.com എന്ന ഔദ്ദ്യോഗി വെബ്‌സൈറ്റിലൂടെയാണ് ബുക്കിംഗ് ചെയ്യാനാവുക.

ആകാശിന്റെ കൊമേഴ്‌സ്യല്‍ വേര്‍ഷനായ യുബിസ്ലേറ്റ് 7 (Ubislate 7) ജനുവരി അവസാനത്തോടെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി

Malayalam News
Kerala News in English