വിവാഹിതയായ യുവതി ഒരു യുവാവിനൊപ്പം അവളുടെ വീട്ടില്‍ നിന്നും പിടി
ക്കപ്പെടുന്നു. യുവതിയെയും ചെറുപ്പക്കാരനെയും യുവതിയുടെ കൂടെയും കയ്യിലുമുള്ള രണ്ടു കുട്ടികളെയും ഉള്‍പ്പെടെ പോലീസ്  വാഹനത്തിലേക്ക് കയറ്റുന്നു. കൂടിനിന്ന നാട്ടുകാരില്‍ ആരും തന്നെ ആ കുട്ടികളെ  ഏറ്റു വാങ്ങുകയോ, മൊബൈല്‍ ക്യാമറകളുടെ മുന്നില്‍ നിന്ന് അവരുടെ മുഖം രക്ഷിക്കുകയോ ചെയ്തില്ല.ഭീകരമായ ഈ മനുഷ്യാവകാശ ലംഘനം സൈറ്റുകളിലൊക്കെ ആഘോഷിക്കപ്പെടുകയാണ്.


online-trafficking-1

line

എസ്സേയ്‌സ്‌  / ഹൈറുന്നിസ

line

ഇവള്‍ മലയാളിയാണോ? ഇവളുടെ ഫോട്ടോ കണ്ടാല്‍ മലയാളിയാണെന്ന് തോന്നുമോ?( മുകളില്‍ ടി ഫോട്ടോയും കാണും). അതല്ലെങ്കില്‍ ഇത് മലയാളത്തിലെ ഒരു നായികയാണ്, ഇവളെ തിരിച്ചറിയാമോ (കൂടെ നായികയുടെ മാറിടത്തിന്റെ ഫോട്ടോ) ഇതൊക്കെയാണ് പുതിയ വെബ്‌സൈറ്റ് ട്രെന്‍ഡുകള്‍. ഞാന്‍ എന്നെ വിളിക്കുന്നത് വിമല്‍കുമാറെന്നാണ് എന്ന് പറഞ്ഞ പോലെ ഓണ്‍ലൈന്‍ മീഡിയകളെന്നാണ് ഇവര്‍ സ്വന്തമായി ഇവരെ വിളി്ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം വെബ്‌സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദൃശ്യമുണ്ട്. വിവാഹിതയായ യുവതി ഒരു യുവാവിനൊപ്പം അവളുടെ വീട്ടില്‍ നിന്നും പിടി്ക്കപ്പെടുന്നു. വീട്ടില്‍ നിന്ന് യുവതിയും ചെറുപ്പക്കാരനുമിറങ്ങുമ്പോള്‍ ചുറ്റും കൂടി നിന്നിരുന്ന നാട്ടുകാരുടെ കൂക്കും വിളിയും തെറിയും കേള്‍ക്കാം.

യുവതിയെയും ചെറുപ്പക്കാരനെയും യുവതിയുടെ കൂടെയും കയ്യിലുമുള്ള രണ്ടു കുട്ടികളെയും ഉള്‍പ്പെടെ പോലീസ് തങ്ങളുടെ വാഹനത്തിലേക്ക് കയറ്റുന്നു (ഹാ…. നിര്‍മ്മലമായ നിയമപരിപാലനം). നാട്ടുകാര്‍ തെറിവിളി്ക്കുന്നതിനൊപ്പം ചെറുപ്പക്കാരനെ അടി്ക്കാനും ശ്രമിക്കുന്നുണ്ട്.

കാഴ്ചയില്‍ ആറും മൂന്നും വയസു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് യുവതിയുടെ കൂടെയുണ്ടായിരുന്നത്. കൂടിനിന്ന നാട്ടുകാരില്‍ ആരും തന്നെ ആ കുട്ടികളെ പോലീസ് വാഹനത്തില്‍ കയറ്റും മുമ്പ് ഏറ്റു വാങ്ങുകയോ, മൊബൈല്‍ ക്യാമറകളുടെ മുന്നില്‍ നിന്ന് അവരുടെ മുഖം രക്ഷിക്കുകയോ ചെയ്തില്ല.online-trafficking-5

ഭീകരമായ ഈ മനുഷ്യാവകാശ ലംഘനം സൈറ്റുകളിലൊക്കെ ആഘോഷിക്കപ്പെടുകയാണ്. ലൈംഗിക ദാരിദ്ര്യത്തില്‍ ഉഴറുന്ന ഭൂരിപക്ഷ ജനത ആ യുവതിയെ തെറി വിളിച്ചും ചെറുപ്പക്കാരന്റെ ‘ഭാഗ്യ’ത്തില്‍ അസൂയ പൂണ്ടും സംതൃപ്തിയടയുന്നു. അവകാശ ബോധവും നീതിയുമുള്ള ന്യൂനപക്ഷം മാത്രം ഈ അവസരത്തില്‍ അസ്വസ്ഥരാവുന്നു.

ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് സ്വകാര്യതയില്‍ കണ്ടു കഴിഞ്ഞാല്‍ ‘ഇമ്മോറല്‍ ട്രാഫിക്’ ചുമത്തി അറസ്റ്റ് ചെയ്ത് പുള്ളി കുത്തി കുതിരപ്പുറത്ത് ഊരു കാണ്‍കെ എഴുന്നള്ളിക്കാന്‍ ഒരു നിയമവും പറഞ്ഞിട്ടില്ല. എന്നാല്‍ കാലങ്ങളായി ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ നിയമപരിപാലകര്‍ അങ്ങനെയാണ് ചെയ്തുവരുന്നത്.

നിയമത്തിന്റെ പഴുതില്‍ ആ സ്ത്രീയെയും പുരുഷനെയും  ഇങ്ങനെ ചെയ്യാമെങ്കില്‍ നിയമവിരുദ്ധമായി അവിടെ കൂട്ടം കൂടി നില്‍ക്കുകയും ചെറുപ്പക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത നാട്ടുകാരെ പിടിച്ചുകൊണ്ടു പോവാനും പോലീസ് ബാധ്യസ്ഥരാണ്. ഇനിയൊരു പക്ഷേ സ്ത്രീയുടെ ഭര്‍ത്താവ് പരാതി നല്‍കിയാല്‍ പോലും പാതിരാത്രി നാടകീയമായി നാട്ടുകാരെയും സാക്ഷ്യപ്പെടുത്തി അവരെ പിടിച്ചുകൊണ്ടുപോവാന്‍ വകുപ്പില്ല.

‘വകുപ്പുകള്‍’ ഏറെക്കാലമായി നമ്മള്‍ കണ്ടുവരുന്നതാണ്. അതിനാല്‍ തന്നെ അക്കാര്യത്തിലെ ചര്‍ച്ച നീട്ടുന്നില്ല. ന്യൂ മീഡിയ എന്നറിയപ്പെടുന്ന സോഷ്യല്‍ സൈറ്റുകളുടെയും മൂന്നാം കിട മഞ്ഞ പോര്‍ട്ടലുകളുടെയും മനസാക്ഷിയെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

വ്യവസ്ഥിതി മനുഷ്യന് സംഭാവന ചെയ്ത ദൗര്‍ബല്യങ്ങളെ മുഴുവന്‍ ഊറ്റിക്കുടിച്ച് വളരുന്ന പരാദങ്ങളായി പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ മാറുന്നു. ഏറ്റവും വില്‍പനാ മൂല്യമുള്ള ഉത്പന്നമായി സ്ത്രീ ശരീരത്തെ ഇവര്‍ അവതരിപ്പിയ്ക്കുന്നു. ലൈംഗികത മാത്രമാണ് മനുഷ്യന്റെ ശരീരവും മനസും നേരിടുന്ന വെല്ലുവിളികളെന്ന് ആളുകളെ ധരിപ്പിക്കുന്നു.

അടുത്തപേജില്‍ തുടരുന്നു