എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശം; രേഷ്മ രാജനെതിരെ ഓണ്‍ലൈന്‍ ആക്രമണം; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി
എഡിറ്റര്‍
Monday 25th September 2017 9:52pm

 

കൊച്ചി: ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് തമാശയായിരുന്നുവെന്നും അല്ലാതെ അദ്ദേഹത്തെ അപമാനിക്കുന്നതിന് വേണ്ടിയല്ലെന്നും നടി രേഷ്മാ രാജന്‍.

തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഭവം വളച്ചൊടിച്ചു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ ഞാന്‍ ആളല്ലെന്നും രേഷ്മ പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ കരഞ്ഞുകൊണ്ടായിരുന്നു രേഷ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രേഷ്മയ്‌ക്കെതിരെ ആരാധകരില്‍ നിന്നും ഓണ്‍ലൈന്‍ ആക്രമണമുണ്ടായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചഭിനയിച്ചാല്‍ ആര് നായകനാകണമെന്ന ചോദ്യത്തിന് ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെയെന്ന് പറഞ്ഞതായിരുന്നു രേഷ്മയ്‌ക്കെതിരെ ആക്രമണമുണ്ടാകാന്‍ കാരണം.

Posted by Anna Rajan on Monday, September 25, 2017

Posted by Anna Rajan on Monday, September 25, 2017

Advertisement