ന്യൂദല്‍ഹി: കുതിച്ചുകയറുന്ന ഉള്ളിവില മൂന്നാഴ്ച്ചകൂടി നിലവിലെ സ്ഥിതിയില്‍ തുടരുമെന്ന് കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍. വില ഉയരുന്നത് തടയാനായി ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതിന്റെ പ്രതിഫലനം വിപണിയില്‍ പ്രകടമാവാന്‍ ഇനിയും മൂന്നാഴ്ച്ചവേണമെന്നും പവാര്‍ പറഞ്ഞു.

നിയന്ത്രണംവിട്ട് കുതിക്കുന്ന ഉള്ളിയുടെ വില പിടിച്ചുനിര്‍ത്താനായിരുന്നു കേന്ദ്രം ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ജനുവരി 15വരെയാണ് കയറ്റുമതി നിരോധനം.

Subscribe Us:

അതിനിടെ ദല്‍ഹിയില്‍ ഉള്ളിയുടെ വില കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 75രൂപയായി വര്‍ധിച്ചിട്ടുണ്ട്. നാലുദിവസങ്ങള്‍ക്ക് മുമ്പ് വില 35 രൂപയ്ക്ക്് താഴെയായിരുന്നു. കാലംതെറ്റിയെത്തിയ മഴയാണ് ഉള്ളിയുടെ വില വര്‍ധിക്കാന്‍ മുഖ്യകാരണമായിരിക്കുന്നത്.