മുംബൈ: മുംബൈയിലെ ഒ എന്‍ ജി സി ടാങ്കറുകള്‍ സ്‌ഫോടക വസ്തുക്കളുപയോഗിച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ടുവെന്ന സംശയിക്കുന്ന രണ്ടു പേരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. അബ്ദുള്‍ ലത്തീഫ് റഷീദ്(29), റിയാസ് അലി(23) എന്നിവരാണ് അറസ്റ്റിലായത്.

പിടിയിലായ ഇവര്‍ക്ക് അന്താരഷ്ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എ ടി എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.