എഡിറ്റര്‍
എഡിറ്റര്‍
ബീഫ് കൈവശമുണ്ടെന്ന് സംശയം: മുസ്‌ലിം യുവാവിനെ തീവണ്ടിയില്‍ വെച്ച് കുത്തിക്കൊന്നു
എഡിറ്റര്‍
Friday 23rd June 2017 3:52pm

 

ന്യൂദല്‍ഹി: ബീഫ് കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുസ്‌ലിം യുവാവിനെ തീവണ്ടിയില്‍ വെച്ച് കുത്തിക്കൊന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദല്‍ഹിയില്‍ നിന്ന് മഥുരയ്ക്ക് പോകുകയായിരുന്ന തീവണ്ടിയിലാണ് സംഭവം.

ഹരിയാന സ്വദേശികളാണ് ആക്രമിക്കപ്പെട്ട മൂന്ന് പേരും. ഇവരുടെ ബാഗുകളിലെന്താണ് എന്ന് ചോദിച്ചുകൊണ്ട് മറ്റു യാത്രക്കാര്‍ ഇവര്‍ക്ക് സമീപം എത്തുകയായിരുന്നു. തര്‍ക്കത്തിനൊടുവിലാണ് അക്രമികള്‍ ഒരാളെ കുത്തിക്കൊന്നത്.


Also Read:  ‘പൊലീസിനെ കണ്ടാല്‍ കശ്മീരികള്‍ പേടിച്ചോടുന്ന പഴയ കാലം തിരിച്ചു വരും’; മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി


ജുനൈദാണ് കുത്തേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഹാഷിമിനും ഷാക്കിറിനുമാണ് പരുക്കേറ്റത്. തുക്ലക്കാബാദില്‍ നിന്നും ഈദ് ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു ഇവര്‍.

അതേസമയം റെയില്‍വേ പൊലീസ് ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത് എന്നാണ് റെയില്‍വേ പൊലീസിന്റെ ഭാഷ്യം. ആക്രമിക്കപ്പെട്ടവരുടെ കൈവശം ഉമ്ടായിരുന്നത് എന്ത് ഇറച്ചിയാണെന്നത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.

 

Advertisement