tm-jacobതിരുവനന്തപുരം: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ഒരു രൂപയ്ക്ക് അരി നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്. പദ്ധതിയെക്കുറിച്ച് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും നാളെ മുതല്‍ ഭക്ഷ്യയോഗ്യമായ അരി സംസ്ഥാനത്ത് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടം 20 ലക്ഷം കുടുംബങ്ങള്‍ക്കും രണ്ടാംഘട്ടം 32 ലക്ഷം കുടുംബങ്ങള്‍ക്കുമാണ് ഒരു രൂപയ്ക്ക് അരി ലഭിക്കുക. ഇതിനായി ഭക്ഷ്യയോഗ്യമായ അരി സംസ്ഥാനത്തെ എല്ലാ റേഷന്‍കടകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരേയും ഉള്‍പ്പെടാത്തവരേയും കുറിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും ഇതിനു പുറത്ത് എ.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും തരംതിരിച്ചുള്ള പട്ടിക പൊതു വിതരണ കേന്ദ്രത്തിനു പുറത്തു പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.