എഡിറ്റര്‍
എഡിറ്റര്‍
ബംഗളൂരു എ.ടി.എം ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Friday 22nd November 2013 5:47pm

banguluru-atm

ബംഗളൂരു: ബംഗളൂരു എ.ടി.എം ആക്രമണക്കേസിലെ പ്രതിയുമായി രൂപസാദൃശ്യമുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിപ്തൂര്‍ സ്വദേശി സതീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ ആയ ഇയാളെ സ്ത്രീധനസംബന്ധമായ കേസുമായി കോടതിയില്‍ വന്നപ്പോളാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനിടെ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം ജോയിന്റ് കമ്മീഷണര്‍ ബി.കെ സിങ് പ്രഖ്യാപിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത പോലീസിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.

ബംഗളൂരു നഗരത്തിലെ എ.ടി.എമ്മിലെത്തിയ യുവതിയെ അക്രമി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉള്‍സൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ വച്ചാണ് ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി ആക്രമിക്കപ്പെട്ടത്.

എ.ടി.എം കൗണ്ടറിനകത്ത് കയറിപ്പറ്റിയ ഇയാള്‍ ഷട്ടറിട്ട ശേഷം യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കൗണ്ടറിന് പുറത്ത് ചോരയുടെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വെട്ടേറ്റു കിടക്കുന്ന യുവതിയെ കാണുകയും തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ വലതുവശം തളര്‍ന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Advertisement