എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ
എഡിറ്റര്‍
Saturday 1st July 2017 9:05pm

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ഗവേഷക വിദ്യാര്‍ത്ഥിയായ വിശാല്‍ ടാന്‍ഡം ആണ് ആത്മഹത്യ ചെയ്തത്. സര്‍വ്വകലാശാല ക്യാപസിനു സമീപത്തെ അപ്പാര്‍ട്ട്മെന്റിന്റെ പതിനാലാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യയ്ക്ക് മുന്‍പ് വിശാല്‍ തന്റെ സഹോദരിക്ക് അയച്ച് ഇ മെയില്‍ സന്ദേശം അവര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. തന്റെ ഭാവിയോ ജോലി സംബന്ധിച്ച് ഒരു രൂപവും ഇല്ലെന്നും താന്‍ വലിയ ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്ന തരത്തിലുള്ള സൂചനയും ഇ മെയില്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്നും സഹോദരി മൊഴി നല്‍കിയതായി ചന്ദ്രനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ തിരുപ്പതി റാവു പറഞ്ഞു.


Also Read: ”ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും’; വിതരണ കമ്പനികളുടെ വിലക്കിനെതിരെ പൊട്ടിത്തെറിച്ച് ആഷിഖ് അബു


അതേസമയം, യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികളോ വരുന്നതിന് മുമ്പേ പൊലീസ് വിശാലിന്റെ മൃതദേഹം നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Advertisement