എഡിറ്റര്‍
എഡിറ്റര്‍
‘ബീഫിന്റെ പേരില്‍ ഒരു ജീവന്‍ കൂടി’; ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചതിന് അക്രമികള്‍ ഒരാളെ തല്ലിക്കൊന്നു
എഡിറ്റര്‍
Thursday 29th June 2017 8:42pm

ജാര്‍ഖണ്ഡ്: ബീഫ് കഴിക്കുന്നുവെന്ന് ആരോപിച്ച് ദല്‍ഹിയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരനെ ട്രെയിനില്‍ വച്ച് മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ആരംഭിച്ച  #NotInMyName സോഷ്യല്‍ മീഡിയ ക്യാമ്പയിനിങ്ങ് നടക്കുന്നതിനിടെ രാജ്യത്ത് ബീഫിന്റെ പേരില്‍ ഒരു കൊലപാതകം കൂടി .

ജാര്‍ഖണ്ഡിലെ രാംഗഡിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. അസ്ഗര്‍ അന്‍സാരിയെന്ന വ്യക്തിയെയാണ് വാനില്‍ ബീഫ് കൊണ്ടുപോയെന്ന് ആരോപിച്ച് മര്‍ദിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. പോലീസ് എത്തി അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.


Also Read: ‘തള്ളിനൊക്കെ ഒരു പരിധിയില്ലേ’; ലോകം കണ്ണുതള്ളി നിന്ന കുക്കിന്റെ ‘സൂപ്പര്‍മാന്‍ ക്യാച്ച്’ വെറും തിരക്കഥ; തെളിവുകള്‍ ഇതാ


കഴിഞ്ഞ മുന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ബീഫിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ,
പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന്റെ അന്ന് തന്നെയാണ് ഈ കൊലപാതകവും നടന്നത്.

പശുവിന്റെ പേരില്‍ രാജ്യത്ത് വിവിധയിടങ്ങളിലായി 19 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ ഭൂരിപക്ഷവും നടന്നത് ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്നെന്നും ഇതില്‍ 97%വും മുസ്ലീങ്ങള്‍ക്കെതിരെയാണെന്നുമുള്ള പഠന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Advertisement