എഡിറ്റര്‍
എഡിറ്റര്‍
ആഭരണ നിര്‍മ്മാണശാലയിലെ പൊട്ടിത്തെറി: ഒരാള്‍ കൂടി മരിച്ചു
എഡിറ്റര്‍
Tuesday 18th March 2014 8:31am

fire

തൃശൂര്‍: തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പാലക്കാട് പൂങ്കുന്നം സ്വദേശി ധനേഷാണ്(20) മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 16 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്.

ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുളങ്ങ് തൊട്ടിപ്പാള്‍ മാലിപ്പറമ്പില്‍ പ്രസാദ് (35), പാലക്കാട് പല്ലശ്ശന സ്വദേശി ഗിരീഷ് (27), ബംഗാള്‍ സ്വദേശി ബാപ്പു (22) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലുമാണ് ചികിത്സ തേടുന്നത്.

തൃശൂരിലെ പുതുക്കാട് മുളങ്ങിലില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സംഭവത്തില്‍ ആഭരണനിര്‍മ്മാണശാലയിലെ ജീവനക്കാരനായിരുന്ന നെന്മാറ സ്വദേശി സജ്ഞു (28) മരിച്ചിരുന്നു.

അപകട സമയത്ത് 25 പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന തെര്‍മോകോളിലേക്ക് തീ പടരുകയായിരുന്നു.

പരിക്കേറ്റ ജീവനക്കാരില്‍ അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ട, ഒന്‍പതുപേര്‍ മലയാളികളും ഏഴുപേര്‍ ബംഗാളികളുമാണ്.

Advertisement