എഡിറ്റര്‍
എഡിറ്റര്‍
ഇ.കെ വിഭാഗം സുന്നി നിയന്ത്രണത്തിലുള്ള മദ്‌റസ തീ വച്ച സംഭവം: ഒരാള്‍ക്കൂടി അറസ്റ്റില്‍
എഡിറ്റര്‍
Thursday 28th November 2013 12:08pm

hand-cuff

പഴയങ്ങാടി: ഓണപ്പറമ്പിലെ ഇ.കെ വിഭാഗം സുന്നി നിയന്ത്രണത്തിലുള്ള നൂറുല്‍ ഇസ്ലാം മദ്രസ്സ തീ വച്ച സംഭവത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. പുതിയവീട്ടില്‍ യൂനുസ് ആണ് ആറസ്റ്റിലായത്.

ഇയാള കോടതി റിമാന്‍ഡ് ചെയ്തു. യൂനുസ് ഇ.കെ സുന്നി വിഭാഗം പ്രവര്‍ത്തകനാണെന്ന് അറസ്റ്റ് ചെയ്ത പഴയങ്ങാടി പോലീസ് ഇ.കെ ഷിജു പറഞ്ഞു.

കുറ്റവാളികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തുകൊടുത്ത കുറ്റത്തിനാണ് യൂനുസ് പിടിയിലായത്. ഇ.കെ സുന്നി വിഭാഗം പ്രവര്‍ത്തകനായ പൊന്നന്‍ മുഹമ്മദ് എന്ന തകൃതി മുഹമ്മദ് കേസില്‍ റിമാന്‍ഡിലാണ്.

ഓണപ്പറമ്പ് സലാമത്ത് സെന്ററിന്റെ കീഴിലുള്ള പള്ളിയും മദ്‌റസയും തകര്‍ത്ത കേസില്‍ ഇ.കെ സമസ്ത  പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ ജനരോഷമുയര്‍ന്നപ്പോള്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനും എ.പി വിഭാഗം പ്രവര്‍ത്തകരെ പുതിയൊരു കേസുണ്ടാക്കി അതിലുള്‍പ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് മദ്‌റസ തീവെപ്പിന് കളമൊരുക്കിയതെന്ന് മുഹമ്മദിനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് വ്യക്തമായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് ശേഷം മദ്രറസ പ്രസിഡണ്ട് ആറ് എ.പി വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുിയിരുന്നു.

മദ്‌റസ്‌ക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ വരുത്തുക മാത്രമായിരുന്നു ഇ.കെ സമസ്ത സംഘത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ മദ്‌റസയില്‍ നിന്ന് പ്രധാനപ്പെട്ട സാമഗ്രികള്‍ നീക്കിയ ശേഷം തീവെക്കുകയായിരുന്നു.

Advertisement