ലാഗോസ്: യാത്രാവിമാനം തകര്‍ന്ന് നൂറ്റി അമ്പത്തിമൂന്ന് പേര്‍ മരിച്ചു. നൂറ്റി നാല്‍പ്പത്തിയേഴ് യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നൈജീര്യയിലെ ഏറ്റവും വലിയ സിറ്റിയായ ലാഗോസിലാണ് വിമാനം കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 153 പേര്‍ കൊല്ലപ്പെട്ടത്.

മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. നേര്യമംഗലം ആവോലിച്ചാലില്‍ കൊച്ചുമുടി എല്‍ദോസിന്റെ മകന്‍ റിജോ (25) ആണ് മരിച്ചത്. രണ്ടു വര്‍ഷമായി റിജോ നൈജീരിയയില്‍ ജോലി ചെയ്തുവരിയാണ്.

ഡാന എയര്‍വേസിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. ലാഗോസില്‍ നിന്നും അബുജയിലേക്ക് യാത്രക്കാരെയും കൊണ്ട് പോവുകയായിരുന്നു വിമാനം. എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് ദാരുണ സംഭവം നടന്നത്. യാത്രക്കാരുടെ ശവശരീരം പൂര്‍ണ്ണമായും കത്തിക്കിഞ്ഞ നിലയിലാണുള്ളത്. വിമാനം തകര്‍ന്ന് വീണിടത്തു പുകപടലങ്ങളാല്‍ ഒന്നും വ്യക്തമാകാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.