എഡിറ്റര്‍
എഡിറ്റര്‍
ആലപ്പുഴയില്‍ കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു
എഡിറ്റര്‍
Friday 31st January 2014 9:43am

alapuzha

ആലപ്പുഴ: ആലപ്പുഴ പൂങ്കാവില്‍ കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു. തുറവൂര്‍ സ്വദേശി ദിലീപിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അതിരാവിലെ 1.40ഓടെയാണ് സംഭവം. കാറിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

കാറിന്റെ ഉള്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലാണ്.  അതേസമയം കാറിന്റെ പുറംവശത്തിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഇത് സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്.

കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് ദിലീപ്.

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം ആലപ്പുഴ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement