ഇംഫാല്‍: അഴിമതിക്കെതിരായുള്ള അണ്ണാ ഹസാരെയുടെ സമരം പാര്‍ലമെന്റ് തിരിച്ചറിഞ്ഞതുപോലെ അവകാശ ലംഘനത്തിനെതിരെയുള്ള തന്റെ സമരവും ഒരിക്കല്‍ ദല്‍ഹി അംഗീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള.

അണ്ണാഹസാരെ ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരനാണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കുകയും അദ്ദേഹത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്തു. ഒരിക്കല്‍ സര്‍ക്കാര്‍ എന്നെയും അവകാശ ലംഘനത്തിനെതിരെയുള്ള എന്റെ പോരാട്ടങ്ങളെയും തിരിച്ചറിയുമെന്ന് എിക്കുറപ്പുണ്ട് ശര്‍മിള പറഞ്ഞു.

അണ്ണയോട് മണിപ്പൂര്‍ സന്ദര്‍ശിച്ച് ഇവിടെ എന്താണ് സംഭവിക്കുന്നത് മനസിലാക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

2000 നവംബര്‍ 2 നാണ് ശര്‍മിള തന്റെ നിരാഹാരസമരം ആംരഭിച്ചത്. മണിപ്പൂരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്.എസ്.പി.എ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശര്‍മിള നിരാഹാരമനുഷ്ഠിക്കുന്നത്. അവരുടെ വീടിനടുത്തുള്ള ബസ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന 10 പേരെ യാതൊരു പ്രകോപനവുമില്ലാതെ സായുധ സേന വെടിവെച്ചുകൊല്ലുന്നത് കണ്ടതാണ് നിരാഹാര സമരം ചെയ്യാന്‍ ശര്‍മിളയെ പ്രേരിപ്പിച്ചത്.

ഇറോം ശര്‍മ്മിള: മാധ്യമ അവഗണനക്കെതിരെ മണിപ്പൂരികള്‍

മാധ്യമങ്ങള്‍ക്ക് പക്ഷപാതിത്വം: ഇറോം ശര്‍മ്മിള സംസാരിക്കുന്നു

ഇ­റോം ശര്‍­മി­ള­യു­ടെ നി­ല ഗു­രുതരം

ഇ­റോം ശര്‍­മി­ള­യ്­ക്ക് ടാ­ഗോര്‍ സ­മാധാ­ന പു­ര­സ്­കാരം

ഇറോം ശര്‍മിളയെ മോചിപ്പിച്ചു; വീണ്ടും അറസ്റ്റ് ചെയ്തു