എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് ഒരു കോടി ജോലി: നരേന്ദ്ര മോഡി
എഡിറ്റര്‍
Friday 22nd November 2013 10:21am

narendra-modi

ന്യൂദല്‍ഹി: ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് ഒരു കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് മോഡിയുടെ വാഗ്ദാനം.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് ഓരു കോടി തൊഴിലവസരങ്ങള്‍ നല്‍കും.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തരമൊരു വാഗ്ദാനം നടത്തിയിരുന്നെങ്കിലും പാലിക്കാന്‍ അവര്‍ക്കായിട്ടില്ല.

ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ്. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

രാജ്യത്തിന്റെ പുരോഗതിക്ക് ഇത് വലിയ തടസ്സം സൃഷ്ടിക്കും.

മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് തീവ്രവാദം ഉന്മൂലനം ചെയ്യപ്പെടുമെന്ന് റാലിയില്‍ സംസാരിച്ച ബി.ജെ.പി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ് പറഞ്ഞു.

Advertisement