എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടില്‍ കാടിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയില്‍
എഡിറ്റര്‍
Wednesday 19th March 2014 7:08am

kattu-thee

കല്‍പ്പറ്റ: വയനാട്ടില്‍ കാടിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയില്‍. എടമന സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളാണ് കാടിനു തീയിടുന്നതിനിടെ പിടിക്കപ്പെട്ടത്.

വയനാട് നോര്‍ത്ത് ഡിവിഷന്‍ വരയാന്‍ ചുള്ളിവനത്തിന് അടുത്തുവച്ചാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ പലതവണയായി വയനാട്ടില്‍ വിവിധയിടങ്ങളില്‍ കാടിനു തീ പിടിച്ചിരുന്നു. ഞായറാഴ്ച 1,200 ഏക്കറോളം വനമായിരുന്നു കാട്ടു തീയില്‍ കത്തി നശിച്ചത്. നിരവധി കാട്ടുജീവികളും ചത്തിരുന്നു.

എന്നാല്‍ കാട്ടു തീയ്ക്കു പിന്നില്‍ ഗൂഢാലോചനയാണെന്ന് തെളിയുകയായിരുന്നു. കാട്ടു തീ പലയിടങ്ങളില്‍ നിന്നായി ഒരുമിച്ച് വന്നതിനെ തുടര്‍ന്നാണ് സംശയം ശക്തമായത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഒരു പരിസ്ഥിതി പ്രവര്‍ത്തകനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement