കൊച്ചി: കോതമംഗലത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ നെല്ലിക്കുഴി സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. കോതമംഗലം സി.ഐ കെ.സുഭാഷ്, എസ്.ഐ ടി.എച്ച് സമിഷ്, സിവില്‍ പോലീസ് ഓഫീസര്‍ എം.കെ അബ്ദുല്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.ഇതോടെ കേസുമായി ബന്ധപ്പെട്ട് 24 പേരെ പോലീസ് അറസ്റ്റു ചെയ്തു.

നേരത്തെ അറസ്റ്റിലായ ബക്കറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയുടെ ഡ്രൈവറായ ഇയാള്‍ രാത്രികാലങ്ങളില്‍ തൊട്ടടുത്ത പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലും മറ്റിടങ്ങളിലുംവെച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കൂടാതെ സമീപ പ്രദേശത്തെ ആളൊഴിഞ്ഞ പലയിടങ്ങളിലും ഇയാള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.