എഡിറ്റര്‍
എഡിറ്റര്‍
ബി.എം. ഡബ്‌ള്യൂവിന്റെ പരിഷ്‌ക്കരിച്ച മോഡല്‍ വാലന്റൈന്‍സ്‌ഡേയില്‍ വില്പ്പനക്കെത്തും
എഡിറ്റര്‍
Monday 11th February 2013 3:52pm

മുബൈ:  ഇന്ത്യന്‍ വാഹന പ്രേമികള്‍ക്ക് പ്രണയ സമ്മാനമായി ബി.എം.ഡബ്‌ള്യൂ വിന്റെ പരിഷ്‌ക്കരിച്ച മോഡല്‍ ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍് വില്പ്പനക്കെത്തും. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫേസ് ബുക്ക് പേജ് മുഖേനയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ബി.എംഡബ്‌ള്യൂ നല്‍കിയത്.

Ads By Google

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ന്യൂയോര്‍ക്കിലാണ് ബി.എം.ഡബ്‌ള്യൂവിന്റെ പരിഷ്‌ക്കരിച്ച മോഡല്‍ പുറത്തിറക്കിയത്. ഇതിന് ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതകരണം ലഭിച്ചത് കൊണ്ടാണ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചത്.

മുന്‍പിലും, പിന്‍പിലും ബംപര്‍, പുതുയ റിയര്‍ വ്യു കണ്ണാടി, പരിഷ്‌ക്കരിച്ച ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ് എന്നിവയാണ് ഇതിന്റെ പ്രത്യേകതയായി കമ്പനി എടുത്ത്  കാട്ടുന്നത്.

ഉപഭോക്താക്കളം ലക്ഷ്യമിട്ട് എന്‍ജിനിലും കൂടുതല്‍ മാറ്റങ്ങള്‍ ബി.എം.ഡബ്‌ള്യൂ വരുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ വിപണിയില്‍ ബി.എം.ഡബ്‌ള്യൂ എക്‌സ് വണ്‍ എത്തുമ്പോള്‍ വില എത്രയെന്ന് ഔദ്യോഗികമായി കമ്പനി പറഞ്ഞില്ല.

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയെ മറികടക്കുക എന്നലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.

Advertisement