എഡിറ്റര്‍
എഡിറ്റര്‍
ആ വാക്കുകള്‍ കേട്ടപ്പോള്‍ കോഹ്‌ലിയെ സ്റ്റംപെടുത്ത് കുത്തിയോലോ എന്നു കരുതിയതാണ്; വെളിപ്പെടുത്തലുമായി ഓസീസ് താരം
എഡിറ്റര്‍
Friday 31st March 2017 5:05pm

 

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ സ്റ്റംപെടുത്ത കുത്താന്‍ തോന്നിയിരുന്നതായി ഓസീസ് താരം എഡ് കോവന്‍. ഓസീസ് പര്യടനത്തിനിടയില്‍ താരം അനാവശ്യം പറഞ്ഞതിനെത്തുടര്‍ന്നാണ് തനിക്ക് സ്റ്റംമ്പെടുത്ത് കുത്താന്‍ തോന്നിയതെന്ന് കോവന്‍ ഓസീസ് ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.


Also read ദേശീയ പാതയോരത്തെ മദ്യനിരോധനം ബാറുകള്‍ക്കും ബാധകം; നയം വ്യക്തമാക്കി സുപ്രീം കോടതി 


സുഖമില്ലാതെ കിടക്കുകയായിരുന്ന തന്റെ അമ്മയെക്കുറിച്ചാണ് കോഹ്‌ലി അനാവശ്യം പറഞ്ഞതെന്നും തെറ്റ് മനസിലായ ഉടന്‍ തന്നെ താരം ക്ഷമ പറഞ്ഞിരുന്നെങ്കിലും അതിന് മുന്നേ താരത്തെ അക്രമിക്കുന്നതിലേക്കാണ് തന്റെ ചിന്ത പോയതെന്നും കോവന്‍ വ്യക്തമാക്കി.

പരമ്പരയ്ക്കിടെ എന്റെ അമ്മ ഗുരുതര രോഗം ബാധിച്ച് കിടക്കുകയായിരുന്നു. ആ സമയത്താണ് അതിനെകുറിച്ച് കോഹ്‌ലി അനാവശ്യം പറയുന്നത്. എന്നെ മാത്രം ബാധിക്കുന്ന ഒരു കാര്യമായിരുന്നു അത്. മനസില്‍ തട്ടുന്ന രീതിയിലാണ് കോഹ്‌ലി തീര്‍ത്തും മോശമായ ഭാഷയില്‍ സംസാരിച്ചത്. സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു ആ വാക്കുകള്‍. കോവന്‍ പറഞ്ഞു.

പിന്നീട് അമ്പയര്‍ ഇടപെട്ടപ്പോഴാണ് ഇന്ത്യന്‍ താ രത്തിന് തെറ്റ് മനസ്സിലായതെന്നും ഉടന്‍ തന്നെ താരം ക്ഷമ ചോദിച്ചെന്നും കോവന്‍ പറയുന്നു. ‘അമ്പയര്‍ ചൂണ്ടിക്കാണിക്കുന്നതുവരെ കോഹ്‌ലിക്ക് സംഭവം മനസിലായിരുന്നില്ല. എന്നാല്‍ അമ്പയര്‍ ചൂണ്ടിക്കാട്ടിയയുടന്‍ എന്നോട് മാപ്പപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായി. പക്ഷേ ഇതിനിടെ ഒരു നിമിഷം സ്റ്റംപ് ഊരിയെടുത്ത് ഇന്ത്യന്‍ താരത്തെ കുത്തിയാലോയെന്ന ചിന്തയാണ് എന്നിലുണ്ടായത്.’ താരം വ്യക്തമാക്കി.

മുന്‍ സംഭവങ്ങളുടെ പേരില്‍ കോഹ്‌ലിയുടെ കഴിവുകളെ വിലകുറച്ച് കാണുന്നില്ലെന്നും പറഞ്ഞ കോവന്‍ താരം ഒരു പ്രതിഭാസമാണെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement