Administrator
Administrator
പൊ­ങ്ങ­ച്ച­ത്തി­ന്റെ ജ­മ­ന്തി­പ്പൂക്കള്‍
Administrator
Monday 23rd August 2010 10:49am


ഹംസ ആലു­ങ്ങല്‍

തുമ്പ­പ്പൂ­വി­ല്ലിന്ന് മുക്കുറ്റിപൂവില്ല
ഇല്ലല്ലോ കാക്കപ്പൂ തൊണ്ടി­പ്പൂവും
ഉള്ളതു തമി­ഴക മ­ന്തന്‍ ജമ­ന്തിപ്പൂ
ചെണ്ടു­മ­ല്ലി­പ്പൂവും ചക്ക­മുല്ലേം
ലോറി കണ­ക്കി­നി­ങ്ങെ­ത്തു­മോ­ണ­ക്കാ­ല­-­
ത്ത­തു­കൊണ്ട് പൂക്കളം തീര്‍ക്കും നമ്മള്‍
പുവട്ടി വാങ്ങേണ്ട
പൂപ്പാട്ടു പാടേണ്ട
പിള്ളേര്‍ക്ക് പൂവിളി വേണ്ട­വേണ്ട
(കുഞ്ഞു­ണ്ണി)

ആഘോ­ഷ­ങ്ങ­ളുടെ ആത്മാവ് സൂക്ഷി­പ്പു­കാ­രാ­യി­രുന്ന മല­യാ­ളി­കളില്‍ നിന്ന് ഓണ­ാഘോഷ­ത്തിന്റെ മഹ­ത്വ­ങ്ങ­ളൊക്കെ എന്നോ കൈമോശം വന്നി­രി­ക്കു­ന്നു. ഓണ­പ്പൂ­ക്കള്‍ മാത്ര­മല്ല നമുക്ക് നഷ്ട­മാ­യ­ത്. അവ­യുടെ പരി­ശു­ദ്ധിയും ഒരു മഹോ­ത്സ­വ­ത്തിന്റെ പൈതൃ­ക­വു­മാ­ണ്. ഇന്ന് ഓണം പൊങ്ങ­ച്ച­ത്തിന്റെ ഉത്സ­വ­മാ­ണ്.

വീട്ടു­മു­റ്റത്തും തൊടി­യിലും പൂത്തു­ലഞ്ഞ് നിന്നി­രുന്ന പ്രകൃ­തി­യുടെ സൗഭാ­ഗ്യ­ങ്ങ­ളായ തുമ്പ­പ്പൂവും കൊങ്ങി­ണി­പ്പൂവും ചെമ്പ­ക­പ്പൂവും പേരി­ല്ലാ­പ്പൂ­ക്കളും ഉപേക്ഷിച്ച നമ്മള്‍ ആയി­ര­ങ്ങള്‍ നല്‍കി­യാണ് കമ്പോ­ള­ത്തില്‍ നിന്നും പൂക്കള്‍ വാങ്ങു­ന്നത്. അതു കൊണ്ടാണ് കൃത്രി­മ­ത്വ­ങ്ങ­ളുടെ പൂക്കളം തീര്‍ക്കു­ന്ന­ത്. ഏറ്റവും ചെലവ് കൂടിയ പൂക്കളം എങ്ങനെ തീര്‍ക്കാ­മെ­ന്ന­തി­നാണ് മത്സ­രിച്ച് കൊണ്ടി­രി­ക്കു­ന്ന­ത്. ആഘോ­ഷ­ങ്ങ­ളിലും നിഴല്‍ വിരി­ക്കു­ന്നത് ഇത്തരം ആര്‍ഭാടകാഴ്ച­കള്‍ തന്നെ.

മൂന്ന് വര്‍ഷം മുമ്പ് കൊയി­ലാ­ണ്ടി­യിലെ കോളജ് വിദ്യാര്‍ഥി­കള്‍ പതി­നാല് മണി­ക്കൂര്‍ ചെല­വ­ഴിച്ച് തീര്‍ത്ത പൂക്ക­ള­ത്തില്‍ ഒരു ക്വിന്റല്‍ പൂക്ക­ളാണ് ഉപ­യോ­ഗി­ച്ച­ത്. ഇതി­നായി പൊടിച്ച് കള­ഞ്ഞതോ അമ്പ­തി­നാ­യിരം രൂപയും. വിദ്യാര്‍ഥി­കള്‍ക്ക് പോലും പൊങ്ങച്ചം അഭി­മാ­ന­ത്തിന്റെ സിംമ്പ­ലായി തീര്‍ന്നി­രി­ക്കു­ന്നു. ഒരു പത്ര കോള­ത്തില്‍ ഇടം­നേടി നിര്‍വൃതി അട­യാന്‍ അവ­രൊ­ഴു­ക്കി­ക്ക­ള­ഞ്ഞത് അര­ലക്ഷം രൂപ­യാ­ണ­ത്രെ. പോയ­വര്‍ഷ­ങ്ങ­ളിലും ഇതിന്റെ ആവര്‍ത്ത­ന­ങ്ങള്‍ കണ്ടു. ഇത്ത­വ­ണയും കാണുന്നു അതിനേ­ക്കാള്‍ ഭീക­ര­മായ കാഴ്ച­കള്‍.

കോഴി­ക്കോട് ജില്ലാ ഭര­ണ­കൂ­ട­ത്തിന്റെ നേതൃ­ത്വ­ത്തില്‍ സ്വപ്ന നഗ­രി­യില്‍ വിരിയിച്ച ഒരു­മ­യുടെ സ്‌നേഹ­പ്പൂ­ക്ക­ള­ത്തിന് പതി­നഞ്ച് ടണ്‍പൂ­ക്ക­ള­മാണ് ചെല­വ­ഴിച്ച­ത്. 1500 കിലോ പൂക്കള്‍.­ നാല് വര്‍ഷംമുമ്പ് ഒരു­ക്വിന്റല്‍ പൂക്കള്‍ക്ക് അന്‍പ­തി­നാ­യിരം രൂപ­യാ­യി­രുന്നു വില. ഇന്നത് ഇര­ട്ടി­യാ­യി­ട്ടു­ണ്ടാ­ക­ണം. ഇത്ത­വണ 12­ ലോഡ് പൂക്കള്‍ക്ക് 6.7 ലക്ഷം­രൂ­പയെ ആയൊള്ളൂ എന്നാണ് അധി­കൃ­തര്‍ നല്‍­കു­ന്ന ­ക­ണ­ക്ക്. ഇത് പൂ­ക്കള്‍ക്കു­ മാത്രം കൊടു­ക്കേണ്ട വില. ഇതോ­ടൊപ്പം നാലു­വേ­ദി­ക­ളില്‍ ആടാനും പാടാനും പ്രമു­ഖ­രുടെ നിരയെ നിര­ത്താനും വന്ന ചെലവ് വേറെ. മനു­ഷ്യ­പ്ര­യ­ത്‌നത്തി­ന്റെ വില ­അതിലുമേ­റെ. കുറ­ഞ്ഞത് പത്തു­ലക്ഷം രൂപ­യെ­ങ്കിലും ആകടലില്‍ ഒഴു­കി­പ്പ­രന്നി­രി­ക്കും.

ചെട്ടി, ജമ­ന്തി, മുല്ല, കോഴി­പ്പൂ­വ്, വാടാര്‍മ­ല്ലി, അര­ളി, ഡാലിയ തുടങ്ങി ഏഴു­തരം പൂക്ക­ളാണ് ഈ ഗിന്ന­സ്പൂ­ക്ക­ള­ത്തി­നായി വാരി­വി­ത­റിയത്. നാനൂറ് കള്ളി­കള്‍, ആയി­രത്തി അഞ്ഞൂ­റോളം ആളു­കള്‍,­ 128 മിനു­റ്റ്‌കൊണ്ട് ലോ­ക­ത്തിലെ ഏറ്റവും വലിയ പൂക്കളം വിടര്‍ന്നു. ഇനി എന്നും സാഹോ­ദ­ര്യവും മതേ­ത­ര­ത്വവും കോഴി­ക്കോ­ടന്‍ വാനില്‍ ഉയര്‍ന്ന് പറ­ക്കും. സാമൂ­തി­രി­യുടെ നാട്ടില്‍ വീണ്ടും മാവേ­ലി­ ഭരണ­ത്തിന്റെ നിയ­മാ­വ­ലി­കള്‍ പ്രാവര്‍ത്തികമാവും. മത­മൈ­ത്രിയെ തകര്‍ത്തെ­റി­യാന്‍ ശ്രമി­ക്കു­ന്ന­വര്‍ക്ക് മുന്ന­റി­യി­പ്പാ­ണെത്രെ പൊന്നും വില­കൊ­ടുത്ത് വിടര്‍ത്തിയ ഈ സൗഹൃദ­ക്കൂ­ട്ടാ­യ്മ­യുടെ പൂക്ക­ളം.

ഒരു­ പ­ത്തു ­കോ­ടി­യുടെ പൂക്കള്‍ കൂടി അയല്‍ സംസ്ഥാ­ന­ത്തു­നിന്ന് വരു­ത്തി­യി­രു­ന്നു­വെ­ങ്കില്‍ ലോകാ­വ­സാ­നം­വരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത പൂക്ക­ളവും ഒരു­ക്കാ­മാ­യി­രു­ന്നു

മഹ­ത്ത­ര­മായ ലക്ഷ്യങ്ങള്‍. ഒരി­ക്കലും പൂവ­ണിയാത്ത സ്വപ്ന­ങ്ങള്‍. ഈ സാങ്കല്‍പ്പിക സ്വപ്നം സാക്ഷാല്‍ക്ക­രി­ക്കാന്‍ ഇത്രയും ലക്ഷ­ങ്ങളുടെ ധൂര്‍ത്ത് വേണ­മാ­യി­രു­ന്നോ…? സാധാ­ര­ണ­ക്കാ­രന്റെ നികു­തി­പ്പ­ണ­ത്തില്‍ നിന്നു ­തന്നെ ചോര്‍ത്തി­ക്ക­ള­യ­ണ­മാ­യി­രു­ന്നോ ആ ല­ക്ഷ­ങ്ങള്‍… ഈ ഭീമന്‍പ്പൂക്ക­ളം­കൊണ്ട് സാധാ­ര­ണ­ക്കാ­രന് എന്തു­നേ­ട്ട­മു­ണ്ടാ­യി. ഭര­ണ­കൂ­ട­ത്തിനോ നാടിനോ ഉണ്ടാ­യോ…? ഈ ചോദ്യ­ത്തിന് ആരാണ് ഉത്തരം തരി­ക..?

ലോക­ത്തിലെ ഏറ്റവും വലിയ പൂക്ക­ള­മൊ­രു­ക്കി­യ­തിന്റെ ക്രഡിറ്റ് ഇനി കോഴി­ക്കോ­ടിന് സ്വന്ത­മെന്ന് പറ­യു­മ്പോള്‍ നമ്മള്‍ വിചാ­രി­ക്കുക അമേ­രി­ക്ക­യു­ടേയോ അന്റാര്‍ട്ടി­ക്ക­യു­ടേയോ ബ്രിട്ട­ന്റേയോ ജപ്പാ­ന്റേയോ റിക്കാര്‍ഡ് തകര്‍ത്തു എന്നാ­വും. ലോകത്ത് മല­യാ­ളി­കള്‍ക്ക് മാത്ര­മല്ലെ ഓണാഘോ­ഷ­മൊ­ള്ളൂ. മറ്റാ­രെ­ങ്കിലും അങ്ങ­നെയൊരു ശ്രമ­ത്തിന് മുതി­രു­മോ….? ഒരാ­ഴ്ച­മുമ്പ് മാത്രം തൃശൂ­രില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റ­റില്‍ തീര്‍ത്ത പൂക്ക­ള­ത്തിന്റെ റിക്കാര്‍ഡ് മാത്ര­മാ­ണിത് ഭേദി­ച്ച­ത്. കുത്ത­ക­ക­ളെ­യൊക്കെ മത്സ­രിച്ച് തോല്‍പ്പി­ച്ച് വേണോ ഇവിടെ സാഹോ­ദര്യം വിരി­യി­ക്കാന്‍..?

തൃശൂ­രില്‍ ഏതാണ്ട് 12 ടണ്‍ പൂക്കള്‍ ഉപ­യോ­ഗിച്ച് 14,400 ചതു­രശ്രമീറ്റര്‍ വിസ്തൃ­തി­യി­ലുള്ള പൂക്ക­ള­മാണ് ഒരു­ക്കി­യി­രു­ന്ന­ത്. അയല്‍ സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നും വരു­ത്തുന്ന പൂക്കള്‍ കൊ­ണ്ടാണ് കേര­ള­ത്തില്‍ മഹാമഹം നട­ത്തു­ന്ന­ത്. ആവ­ശ്യ­മായ പൂക്കള്‍ ഇവിടെ ഉത്പാ­ദി­പ്പി­ക്കുന്ന­തി­നെ­ക്കു­റി­ച്ചൊന്നും അധി­കാ­രി­കള്‍ക്ക് മിണ്ടാ­ട്ടമി­ല്ല. സ്വയം പര്യാ­പ്ത­ത­യുടെ സമൃ­ദ്ധി­യ­ില്‍ നിന്ന്് ഒരു­മ­യുടെ ഓണമുണ്ടായി­രുന്നു ഈ മേള ഒരു­ക്കി­യി­രു­ന്നതെങ്കില്‍ എത്ര­ന­ന്നാ­യി­രു­ന്നു. എന്നാല്‍ അവര്‍ അങ്ങ­നെ­യൊരുസ്വപ്നം പോലും കാണുന്നി­ല്ല.

ഒരു­ പ­ത്തു ­കോ­ടി­യുടെ പൂക്കള്‍ കൂടി അയല്‍ സംസ്ഥാ­ന­ത്തു­നിന്ന് വരു­ത്തി­യി­രു­ന്നു­വെ­ങ്കില്‍ ലോകാ­വ­സാ­നം­വരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത പൂക്ക­ളവും ഒരു­ക്കാ­മാ­യി­രു­ന്നു. കോഴി­ക്കോട് അങ്ങാ­ടിയെ മുഴു­വന്‍ പൂക്കള്‍കൊണ്ട് അഭി­ഷേകം ചെയ്യാ­മാ­യി­രു­ന്നു. മാന­വ­മൈ­ത്രി­യുടെ ഈ പൂക്കളത്തെ അങ്ങനെ അഭി­മാ­ന­പു­ര­സരം ലോക­ത്തി­നു­മു­മ്പില്‍ സമര്‍പ്പി­ക്കാ­മാ­യി­രു­ന്നു.

ഇതു­വരെ പൂക്കളും പച്ച­ക്ക­റിയുമൊ­ക്കെയേ നമ്മള്‍ വില­കൊ­ടുത്തു വാങ്ങി­യി­രു­ന്നു­ള്ളു. സമൃ­ദ്ധ­മായ സദ്യ ഒരു­ങ്ങി­യി­രു­ന്നത് സ്വന്തം ഊട്ടു­പു­ര­യില്‍ നിന്നു തന്നെ­യാ­യി­രു­ന്നു. അമ്മയും അമ്മൂ­മ്മയും സഹോ­ദ­രി­മാരും ഒത്തുചേര്‍ന്ന് സൗഹൃ­ദ­ത്തിന്റെ രുചി­യിലും ഐക്യ­ത്തിന്റെ ചേരു­വയിലും തയ്യാ­റാ­ക്കുന്ന ഈ വിഭ­വ­ങ്ങള്‍ക്ക് അമ്മിഞ്ഞ പാലിന്റെ മധു­ര­മാ­യി­രു­ന്നു. മാതൃ­ത്വ­ത്തിന്റെ സ്‌നേഹ­മാ­യി­രു­ന്നു. അവ­യില്‍ ഒരി­ക്കലും അനു­ഭ­വി­ച്ചി­ട്ടി­ല്ലാ­ത്ത, എത്ര വളര്‍ന്നാലും നാവിന്‍തുമ്പ് മറ­ക്കാത്ത രുചി ഭേദ­ങ്ങ­ളുടെ നന്മ­കളാ­യി­രു­ന്നു.

എന്നാല്‍ ഇന്നോ ഉത്രാടദിന സദ്യയും തിരു­വോണ സദ്യയും വിര­ല­മര്‍ത്തു­മ്പോ­ഴേക്ക് വീട്ടു പടി­ക്ക­ലെ­ത്തു­ന്നു. അതു­വരെ ചാനല്‍ ഓണാ­ഘോ­ഷ­ങ്ങള്‍ കണ്ട് രസി­ക്കാം. അന്യ­മായ ഓണ­ക്ക­ളികളും ഊഞ്ഞാ­ലാ­ട്ടവും മറന്ന് വിശ്വ സുന്ദ­രി­മാ­രുടെ അഭി­മു­ഖ­ങ്ങ­ളിലും മിമി­ക്രി­ക്കാ­രുടെ കോപ്രാ­യ­ങ്ങ­ളിലും മതി­മ­റന്ന് ചിരി­ക്കാം.

അടു­ക്ക­ള­യില്‍ തീ പുക­ക്കേ­ണ്ട, സദ്യ ഒരു­ക്കാന്‍ തത്ര­പെ­ടേ­ണ്ട, പായ­സവും അട­പ്ര­ഥ­മനും പാല­ടയും എല്ലാം നമ്മുടെ വീട്ടു വാതില്‍ക്ക­ലെ­ത്തി­ക്കാന്‍ കാറ്റ­റിംഗ് ഏജന്‍സി­കളും ഹോട്ട­ലു­കളും ഓണ്‍ലൈന്‍ സംവി­ധാ­ന­മൊ­രു­ക്കി­യാണ് മത്സ­രി­ക്കു­ന്നത്. അറു­പത് രൂപ മുതല്‍ 600രൂപ വരെയേ ഒരാള്‍ക്ക് ചെലവ് വരൂ. നേരത്തെ ബുക്ക് ചെയ്താല്‍ മാത്രം മതി. സംസ്ഥാ­നത്ത് തിരു­വ­ന­ന്ത­പു­രം, എറ­ണാ­കുളം കോഴി­ക്കോട് തുട­ങ്ങിയ നഗ­ര­ങ്ങ­ളില്‍ പ്രത്യ­ക്ഷ­പ്പെട്ട ഇത്തരം സേവ­ന­ങ്ങള്‍ ഗ്രാമ­ങ്ങ­ളിലേക്ക് കൂടി പടര്‍ന്നി­രി­ക്കു­ന്നു.

ഒരു മഹ­ത്തായ പാര­മ്പ­ര്യ­ത്തേയും ചരി­ത്ര­ത്തേയും പരി­ഹ­സി­ക്കു­ക­യല്ലെ ഇതി­ലൂടെയെല്ലാം മല­യാളികള്‍ ചെയ്യു­ന്നത്? അല്ലെ­ങ്കില്‍ അതിന്റെ മഹ­ത്വത്തെ വിസ്മരി­ക്കു­ക­യാ­ണ്. എല്ലാ ഉത്സ­വ­ങ്ങള്‍ക്ക് പിന്നിലും സുദീര്‍ഘ­മായ ചരി­ത്രമോ ഐതി­ഹ്യമോ കാണും. മല­യാ­ളി­യുടെ ദേശീ­യോ­ത്സ­വ­മായ ഓണ­ത്തി­നു­മുണ്ട് ഏറെ ഐതി­ഹ്യ­ങ്ങള്‍. അത് സമൃ­ദ്ധി­യുടെ യുഗ­ത്തില്‍ കേരളം ഭരി­ച്ചി­രുന്ന മഹാ­ബ­ലി­യെ വാമ­നാ­വ­താരം പൂണ്ട വിഷ്ണു പാതാ­ള­ത്തി­ലേക്കു ചവി­ട്ടി­ത്താ­ഴ്ത്തിയ ഐതി­ഹ്യ­ത്തില്‍ മാത്രം ഒതു­ങ്ങു­ന്നി­ല്ല.

കൃഷി ജീവി­ത­ത്തിന്റെ ഭാഗം തന്നെ­യാ­യി­രു­ന്നു­വെന്ന് കരു­തി­പ്പോ­ന്നി­രുന്ന ഒരു ജന­സ­മൂ­ഹ­ത്തിന്റെ കൊയ്ത്തു­ത്സവം കൂടി­യാണ് ഓ­ണം. ഓ­ണ­ത്തെ­പ്പ­റ്റി­യുള്ള പരാ­മര്‍ശ­ങ്ങള്‍ പ്രാചീന സാഹി­ത്യ­ത്തില്‍ വരെ വിവ­രി­ക്കുന്നു­ണ്ട്.

മഴ­മാറി തെളിഞ്ഞ ശ്രാവ­ണ­മാ­സ­ത്തില്‍ (ചിങ്ങം) മധു­ര­യില്‍ ഓണം ആഘോ­ഷി­ക്കു­ന്ന­തി­നെ­പ്പറ്റി മങ്കുടി മരു­ത­നാരുടെ മധു­രൈ­കാഞ്ചി എന്ന സംഘ­കാല തമിഴ്കൃതി­യില്‍ വിവ­രി­ക്കു­ന്ന­തായി എ ശ്രീധ­ര­മേ­നോന്‍ തന്റെ കേരള സംസ്‌കാരം എന്ന­കൃ­തി­യില്‍ പരാ­മര്‍ശി­ക്കു­ന്നു­ണ്ട്. കുല­ശേ­ഖര ചക്ര­വര്‍ത്തി­മാ­രുടെ കാലത്ത് (എ ഡി 800­-1112)രാജ­കീ­യാ­ഡം­ബ­ര­ങ്ങ­ളോടെ തൃക്കാ­ക്ക­ര­യില്‍ ഓണമാ­ഘോ­ഷി­ച്ചി­രു­ന്നു. ­ഇ­രു­പ­ത്തെട്ട് ദിവസം നീളുന്ന ഈ ആഘോ­ഷ­ത്തെ­പ്പറ്റി വിവ­ര­ങ്ങള്‍ ലഭി­ച്ചി­ട്ടു­ണ്ട്. 18ാംദശ­ക­ത്തില്‍ ഈസ്റ്റ് ഇന്ത്യ­യി­ലുള്ള സഞ്ചാരം എന്ന­കൃ­തി­യില്‍ ബര്‍ത്ത­ലോ­മിയോ കേര­ള­ത്തിലെ ഓണാഘോ­ഷ­ത്തെ­പ്പറ്റി വിവ­രി­ക്കു­ന്നു. എന്നാല്‍ 1961­ലാണ് കേരള സര്‍ക്കാര്‍ ഓണം ദേശീ­യോ­ത്സ­വ­മെന്ന നില­യില്‍ കൊണ്ടാ­ടാന്‍ തുട­ങ്ങി­യ­ത്.

അവന്റെ പോക്കറ്റും രാജ്യ­ത്തിന്റെ ഖജ­നാവും ചോര്‍ന്ന് കൊണ്ടേ­യി­രി­ക്കു­ക­യാ­ണ്. അതാരും കാണുന്നി­ല്ല.

ആഘോഷം അത്തം നാളി­ലാണ് തുട­ങ്ങു­ക.­ കൊ­ച്ചി­യില്‍ രാജ­ഭ­രണം നില നിന്ന­പ്പോള്‍ അത്ത­ച്ഛ­മ­യാ­ഘോ­ഷ­ത്തോടെ ഓണം കൊണ്ടാ­ടി­യി­രു­ന്നു. ഇപ്പോ­ഴത് സര്‍ക്കാ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ തന്നെ­യാണ് ആഘോ­ഷി­ക്കു­ന്ന­ത്.

ഓ­ണ­വിശേഷ ദിന­ങ്ങള്‍ ഉത്രാ­ടം, തിരു­വോ­ണം ­എ­ന്നി­വ­യാ­ണ്. അന്ന്കൂ­ട്ടു­കു­ടും­ബ­ങ്ങ­ളെല്ലാം ഒത്തു­കൂ­ടു­ന്നു. പര­സ്പ­രം­ സ്‌നേ­ഹം പങ്കു­വെ­ക്കു­ന്നു.­സ­മ്മാ­ന­ങ്ങള്‍ കൈമാ­റു­ന്നു.­ കു­ടും­ബ­കാ­ര­ണ­വര്‍ ഇള­യ­വര്‍ക്കും വീട്ടു­ജോ­ലി­ക്കാര്‍­ക്കും­ പാ­ട്ട­ക്കാര്‍ക്കും ഓണക്കോടി സമ്മാ­നി­ക്കു­ന്നു. പാട്ട­ക്കാര്‍ ജന്മി­മാര്‍ക്ക് മല­ക്ക­റി­കളും വാഴ­ക്കു­ല­കളും മറ്റും കാഴ്ച­വെ­ക്ക­ുന്നു. ഇതൊ­ക്കെ­യാ­യി­രുന്നു പോയ­കാ­ലത്തെ ഓണാ­ഘോഷങ്ങളുടെ രീതി. ജന്മിത്തം അവ­സാ­നി­ച്ച­തോടെ ഈ ഓണക്കാഴ്ചാ സമ്പ്ര­ദായം നില­ച്ചു.

എന്നാല്‍ അന്നോ ശേഷമോ ഓണം ആര്‍ഭാ­ട­ത്തി­ന്റേയും ധൂര്‍ത്തി­ന്റേയും കെട്ടി­ച­മ­ക്ക­ലു­ക­ളാ­യി­രു­ന്നി­ല്ല. ഒരു സുവര്‍ണ­കാ­ലത്തെ അനു­സ്മ­രി­പ്പി­ക്കുന്ന ഈ ചടങ്ങ് വിപു­ല­മാ­കു­മ്പോള്‍ തന്നെ തീര്‍ച്ച­യായും അതിന്റെ പാര­മ്പ­ര്യ­ത്തേയും ഐതി­ഹ്യ­ത്തെയും കാത്ത് സൂക്ഷി­ക്കേ­ണ്ട­തു­ണ്ട്. അത് തിരി­ച്ച­റി­യേ­ണ്ട­തു­മു­ണ്ട്. ആത്മാര്‍ഥ­മായും ഉള്ള­റി­ഞ്ഞും ആഘോ­ഷി­ക്ക­പ്പെ­ടു­മ്പോഴേ ഉത്സ­വ­മാ­യാലും ആരാ­ധ­ന­യാ­യാലും അത് അര്‍ഥ­വ­ത്താ­കു­ന്നു­ള്ളു. എന്നാല്‍ ഇന്ന് ആഘോ­ഷ­ങ്ങ­ളെ­ത്തെന്നെ വില­ക്കെ­ടു­ക്കാ­നാ­കു­ന്ന­തു­കൊണ്ട് നമ്മ­ളില്‍ പലരും അഭി­ന­യിച്ച് തീര്‍ക്കു­ക­യാണ്.

ഓണം മദ്യ­രാ­ജാ­ക്ക­ന്മാര്‍ക്ക് വയറ് വീര്‍പ്പി­ക്കാ­നുള്ള അസു­ലഭ ദിന­ങ്ങ­ളാ­യി­ത്തീര്‍ന്നി­രി­ക്കു­ന്നു. വ്യാജ­മദ്യ ലോബി­കള്‍ക്ക് തടിച്ച് കൊടു­ക്കാ­നു­ള്ള­താ­ണ്. യുവ­ത­ല­മു­റക്ക് മദ്യ­പ്പു­ഴ­ക­ളില്‍ മുങ്ങി­ത്താ­ഴാ­നു­ള്ള­താ­ണ്. പച്ച­ക്കറി വിപ­ണി­യി­ലൂ­ടെയും പഴ വിപ­ണി­യി­ലൂ­ടെയും പൂവി­പ­ണി­യി­ലൂ­ടെയും അയല്‍ സംസ്ഥാ­ന­ങ്ങള്‍ക്ക് സമൃദ്ധി വാരാ­നു­ള്ള­താ­ണ്.

ആര്‍ഭാ­ട­ത്തി­ന്റെയും പൊങ്ങ­ച്ച­ത്തി­ന്റെയും പേട­ക­ങ്ങ­ളി­ലി­രുന്ന് മല­യാ­ളിക്ക് മറ്റു­ള്ള­വരെ ഊട്ടാനല്ലേ അറി­യൂ. അവന്റെ പോക്കറ്റും രാജ്യ­ത്തിന്റെ ഖജ­നാവും ചോര്‍ന്ന് കൊണ്ടേ­യി­രി­ക്കു­ക­യാ­ണ്. അതാരും കാണുന്നി­ല്ല.

ഒരു ഓണ­ത്തിനും സാംസ്‌കാ­രി­ക­മായോ സാമ്പ­ത്തി­ക­മായോ സാമൂ­ഹി­ക­മായോ അവനെ ഉയര്‍ത്തു­വാന്‍ കഴി­യു­ന്നി­ല്ല.­ കാലം പറ­യുന്ന കഥ­ക­ളി­ലെല്ലാം മൂല്യ ശോഷ­ണ­ത്തിന്റെ മടി­ശ്ശീല പൊക്കി­പ്പി­ടി­ക്കാനെ മല­യാ­ളി­ക്കാ­വു­ന്നു­ള്ളു. ഇത് എന്നാണ് നമ്മള്‍ സ്വയം തിരി­ച്ച­റി­യുക? എന്നാണ് ഇതില്‍ നിന്നു­മൊരു പിന്തി­രിഞ്ഞ് നട­ത്ത­മു­ണ്ടാ­വുക?

(ലേഖക­ന്റെ ഇമെ­യില്‍ വി­ലാസം:hamzaalungal07@gmail.com, മൊ­ബൈല്‍ നമ്പര്‍: 09946570745)

ലോ­ക­റി­ക്കോര്‍­ഡില്‍ സ്‌­നേ­ഹ­പ്പൂക്ക­ളം വി­രിഞ്ഞു

Advertisement