Administrator
Administrator
സ­മൃ­ദ്ധി­യുടെ ഓര്‍­മ്മ­ക­ളില്‍ ഓ­ണ­ക്കാലം
Administrator
Monday 23rd August 2010 11:34am

സമൃദ്ധിയുടെ ഓര്‍മ്മകള്‍ അയവിറക്കിയും നിറകതിര്‍ പാടങ്ങള്‍ സ്വപ്‌­നം കണ്ടും മലയാളികള്‍ ഓ­ണ­മാ­ഘോ­ഷി­ക്കുന്നു . കൃഷിയും കാര്‍ഷിക സമൃദ്ധിയുമെല്ലാം പഴങ്കഥയും ഗൃഹാതുര സ്മരണയുമായി മാറിയെങ്കിലും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറഞ്ഞിട്ടില്ല. മലയാളിയുടെ വീട്ടുമുറ്റങ്ങള്‍ പൊന്നോണ വട്ടത്തിന്റെ ആഘോഷങ്ങളില്‍ ലയിച്ചു കഴിഞ്ഞു. പൂക്കളം തീര്‍ക്കുന്നതിന്റെയും സദ്യവട്ടമൊരുകരുന്നക്കുന്ന തിരക്കിലാണ് എല്ലാവരും. നാട്ടിന്‍പുറങ്ങളില്‍ ഓണക്കളികളും മത്സരങ്ങളും കലപരിപാടികളും ആഘോഷങ്ങളും പൊടിപൊടിക്കു­ന്നു.

സമ്പന്നമായ ഒരു ഭൂത കാലത്തിന്റെ ഓര്‍മ്മയിലാണ് ഓണം ആഘോഷിക്കുന്നത്. മാവേലി നാടു വാഴുന്ന കാലം തിരി­ച്ച് വരിക എല്ലാ മലയാളിയുടെയും സുവര്‍ണ സങ്കല്‍പമാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും ഓണക്കൂട്ടായ്മയൊരുക്കിയ കാലം മറഞ്ഞ് കൊണ്ടി­രിക്കുകയാണ്. ടെലിവിഷന് മുമ്പില്‍ ഇരുന്ന് ഓണം അവസാനിപ്പിക്കാനാണ് ഇന്ന് മലയാളിക്കേറെയിഷ്ടം. ന­ഷ്ട വ­സ­ന്ത­ത്തിന്റെ ഓര്‍­മ്മ­ക­ളില്‍ നി­ന്ന് നല്ല കാല­ത്തെ സ്വ­പ്‌­നം കണ്ട് ഓ­ണ­മു­ണ്ണാം. എല്ലാ വാ­യ­ന­ക്കാര്‍ക്കും ഡൂള്‍ ന്യൂ­സിന്റെ ഓ­ണാം­സകള്‍.

Advertisement