എഡിറ്റര്‍
എഡിറ്റര്‍
ഓണത്തിന് നല്ല നാടന്‍ വിഭവങ്ങളൊരുക്കാം
എഡിറ്റര്‍
Saturday 25th August 2012 3:03pm


നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്‍ , ഓലന്‍ , എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്.


ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.

കാളന്‍ , ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍ . അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയര്‍ , വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്.

നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്‍ , ഓലന്‍ , എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.

ഇതില്‍ എല്ലാമില്ലെങ്കിലും ചിലതെങ്കിലും വീട്ടിലൊരുക്കണമെന്ന് ആഗ്രഹമില്ലേ. അതിന് ഈ കുറിപ്പ് നിങ്ങളെ സഹായിക്കും.

ഏത്തക്ക ഉപ്പേരി

വിളഞ്ഞ ഏത്തക്ക- ഒരു കിലോ
ഉപ്പ് നീര്- പാകത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍

ഏത്തക്ക തൊലി കളഞ്ഞ് കഴുകി നാലായി നീളത്തില്‍ കീറി കനംകുറച്ചരിഞ്ഞ് തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്ത് കരുകരുപ്പാക്കി ഉപ്പ് നീര് തളിച്ച് വീണ്ടും വറുത്ത് കോരി വട്ടിയിലേക്ക് ഇടുക. വട്ടി ഒരു പാത്രത്തിലേക്ക് ചരിച്ചുവെച്ച് അധികമുള്ള ഉപ്പ് നീര് മാറ്റുക. ഇനിയിത് ഒരു കടലാസില്‍ നിരത്തുക. അധികമുള്ള എണ്ണമയം മാറ്റാനാണിത്.

ഇഞ്ചിപ്പുളി

പുളി- 100 ഗ്രാം (പിഴിഞ്ഞത്)
ഉപ്പ്- ആവശ്യത്തിനുസരിച്ച്
ഉലുവ- ഒരു ടീസ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി, പച്ചമുളക്- അരിഞ്ഞെടുത്തത് 50 ഗ്രാം
മഞ്ഞള്‍, മുളക്- ഒരു നുള്ള്
വറ്റല്‍ മുളക്- രണ്ടെണ്ണം
ശര്‍ക്കര- രണ്ടെണ്ണം
കറിവേപ്പില

ഒരു പാത്രത്തില്‍ വെളിച്ചെണ്ണയെടുത്ത് നന്നായി ചൂടാക്കുക. അതിലേക്ക് കടുക് ചേര്‍ക്കുക. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അതിലേക്ക് ഉലുവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വറ്റല്‍ മുളകിടുക. അരിഞ്ഞെടുത്ത ഇഞ്ചിയും പച്ചമുളകും ഇതിലിട്ട് ബ്രൗണ്‍ നിറമാകുന്നത് വരെ വാട്ടുക. ഇതിലേക്ക് പിഴിഞ്ഞുവെച്ച പുളി ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളച്ചശേഷം മഞ്ഞളും മുളകും ഉപ്പും ചേര്‍ത്ത് ഒരിക്കല്‍ കൂടി തിളപ്പിക്കുക. അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി കുറുക്കിയെടുക്കുക. അല്പം കറിവേപ്പിലയും ചേര്‍ത്ത് വിളമ്പാം.

കപ്പളങ്ങാ തോരന്‍

കപ്പളങ്ങ നീളത്തില്‍ അരിഞ്ഞത്- അഞ്ച് കപ്പ്

മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

അരപ്പിന്

തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്

മുളകുപൊടി- ഒരു ടീസ്പൂണ്‍
ജീരകം- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി- നാല് അല്ലി
കറിവേപ്പില- രണ്ട് തണ്ട്

വറുത്തിടാന്‍

കപ്പളങ്ങ അരിഞ്ഞത് കഴുകി ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. അരക്കാനുള്ള ചേരുവകള്‍ തരുതരുപ്പോടെ ചതച്ച് കഷണത്തോടൊപ്പം ചേര്‍ക്കുക.

എണ്ണ ചൂടാക്കി ഉണക്കമുളക്, കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവയിട്ട് വറുത്ത്, കടുക് പൊട്ടുമ്പോള്‍ കൂട്ട് ചേര്‍ത്ത കഷ്ണം ഇതിലേക്ക് നന്നായി ഉലര്‍ത്തി വാങ്ങുക.

Advertisement