ദയാഹരജി തള്ളിയ വിവരം അഫ്‌സലിനെയോ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഇതുവഴി കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയം കുടുംബത്തിന് നിഷേധിക്കപ്പെട്ടു. അഫ്‌സല്‍ ഗുരുവിനെ അവസാനമായി കാണാനോ അദ്ദേഹത്തോട് സംസാരിക്കാനോ ഉള്ള അവസരം ആ കുടുംബത്തിന് നിഷേധിക്കപ്പെട്ടു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍  അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അപലപിച്ച് സി.പി.ഐ.എം. ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ അഫ്‌സല്‍ ഗുരുവിനെ പ്രത്യേകം തെരഞ്ഞെടുത്ത് കൊന്നതില്‍ രാഷ്ട്രീയകാരണങ്ങളുള്ളതായി പാര്‍ടി മുഖപത്രമായ ‘പീപ്പിള്‍സ് ഡെമോക്രസി’യുടെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

മുഖപ്രസംഗത്തിന്റെ സ്വതന്ത്ര പരിഭാഷ

മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് ശേഷവും പാര്‍ലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

Ads By Google

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ പത്രസമ്മേളനം ഈ ചോദ്യങ്ങളെ ഒരിക്കല്‍ കൂടി ബലപ്പെടുത്തുന്നു. ദയാഹരജി തള്ളിയശേഷം അഫ്‌സലിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിക്കാതിരിക്കാന്‍ വേണ്ടിയാണ് ധൃതിയില്‍ ശിക്ഷ നടപ്പാക്കിയതെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വളരെ നീണ്ട കാലത്തെ നിയമനടപടികളാണ് ഉണ്ടായത്. 2002 ഡിസംബറിലാണ് അഫ്‌സല്‍ ഗുരുവിന് കോടതി വധശിക്ഷ വിധിക്കുന്നത്. പിന്നീട് കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്തിയെങ്കിലും 2005 ആഗസ്റ്റ് മാസം സുപ്രീം കോടതി വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബറിലാണ് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുന്നത്. 2013 ഫെബ്രുവരി 3 ന്് രാഷ്ട്രപതി ദയാഹരജി തള്ളി.

അഫ്‌സലിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും വളരെ ന്യായമായ ചേദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ദയാഹരജി തള്ളിയ വിവരം അഫ്‌സലിനെയോ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഇതുവഴി കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയം കുടുംബത്തിന് നിഷേധിക്കപ്പെട്ടു. അഫ്‌സല്‍ ഗുരുവിനെ അവസാനമായി ഒന്ന് കാണാനോ അദ്ദേഹത്തോട് സംസാരിക്കാനോ ഉള്ള അവസരം ആ കുടുംബത്തിന് നിഷേധിക്കപ്പെട്ടു. ദയാഹര്‍ജി തള്ളിയ വിവരവും വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും അടങ്ങിയ കത്ത് അവസാനനിമിഷം സ്പീഡ് പോസ്റ്റായി അയച്ച നടപടിയില്‍ ക്രൂരതയുടെ എല്ലാ തിളക്കങ്ങളും കാണാവുന്നതാണ്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഇപ്പോള്‍ നടപ്പാക്കിതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അഫ്‌സലിന് മുമ്പേ ഭീകരവാദ കേസുകളില്‍ വധശിക്ഷ വിധിക്കുകയും ദയാഹര്‍ജി തള്ളുകയും ചെയ്ത നിരവധി പേര്‍ വേറെയുമുണ്ട്. ഭീകരവാദ കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റാളുകളെ മാറ്റിനിര്‍ത്തിയാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

ഇതിനുദാഹരണമാണ് ദേവേന്ദര്‍പാല്‍ സിങ് ഭുള്ളര്‍. ബല്‍വന്ത് സിങ് രജോണയുടെ ദയാഹര്‍ജി തള്ളുകയും വധശിക്ഷ കാത്തിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് രജോണയെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

അഫ്‌സല്‍ ഗുരുവിനെ രാഷ്ട്രീയ കാരണത്തില്‍ തെരഞ്ഞെടുത്ത് വധിച്ചതാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. കശ്മീര്‍ ജനതയുടെ ഈ വിശ്വാസത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് തന്നെ പറയാം.

മറ്റൊരു കേസായ രാജീവ്ഗാന്ധി വധത്തില്‍ മൂന്നുപേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചിരുന്നു. ഇവരുടെ ദയാഹരജി രാഷ്ട്രപതി തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ഇവര്‍ സ്‌റ്റേ വാങ്ങി.

എന്നാല്‍, അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. ദയാഹര്‍ജി തള്ളിയയുടനെ പെട്ടെന്ന് വധശിക്ഷ നടപ്പാക്കുകയാണ് ചെയ്തത്. മേല്‍ പറഞ്ഞ മുഴുവന്‍ കേസുകളിലും രാഷ്ട്രീയപരമായ പരിഗണന വിധിന്യായത്തിലും മറ്റും കാണാവുന്നതാണ്.

രാജീവ്ഗാന്ധി വധക്കേസിലെ മൂന്ന് പേരുടെ വധശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. പഞ്ചാബില്‍ അകാലി ദള്‍ സര്‍ക്കാര്‍ ബിയാന്ത്‌സിങ് കേസില്‍ രജോണയുടെ വധശിക്ഷയെ എതിര്‍ക്കുകയാണ്.

രജോണയെ വധിക്കുന്നതിനെതിരെ പഞ്ചാബില്‍ ബന്ദ് ആചരിക്കുകയുണ്ടായി. ബന്ദിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വധശിക്ഷ സ്‌റ്റേ ചെയ്തത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയപരിഗണന ഇതില്‍നിന്ന് വ്യക്തമാണ്.

അഫ്‌സല്‍ ഗുരുവിനെ രാഷ്ട്രീയ കാരണത്തില്‍ തെരഞ്ഞെടുത്ത് വധിച്ചതാണെന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. കശ്മീര്‍ ജനതയുടെ ഈ വിശ്വാസത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്ന് തന്നെ പറയാം. അഫ്‌സല്‍ ഗുരുവിനെ വധിച്ചേതീരൂ എന്ന ബി.ജെ.പിയുടെയും നരേന്ദ്രമോഡിയുടെയും മുറവിളി അനുസരിക്കുകയാണ് യു.പി.എ സര്‍ക്കാര്‍ ചെയ്തത്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ വ്യത്യസ്തമായി കശ്മീരിനോടുള്ള വിവേചനമാണ് കാണിക്കുന്നത്. ശിക്ഷ നടപ്പാക്കിയത് കാശ്മീര്‍ വിഷയം കൂടുതല്‍ വഷളാകുന്നതിലേക്കാണ് വഴിവെച്ചത്. കാശ്മീരിന്റെ കാര്യത്തില്‍ രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ യു.പി.എ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അസാധാരണമാം വിധം പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അഫ്‌സല്‍ ഗുരുവിന്റെ വധത്തോടെ കാശ്മീര്‍ ജനതയെ വിഭജനവാദത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും കൊണ്ടെത്തിക്കുന്നതിനുള്ള എണ്ണ പകരുന്നതായിട്ട് വേണം അനുമാനിക്കാന്‍.

വധശിക്ഷ ഒഴിവാക്കണമെന്നത് ശക്തവും പ്രസക്തവുമായ ഒരു കാര്യമാണ്. ഇതിനെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കയാണ് സി.പി.ഐ.എം.

ഈ അവസരത്തില്‍ യുദ്ധം ജയിച്ച പ്രതീതിയില്‍ പെരുമാറുന്ന ബി.ജെ.പിയുടെയും കോര്‍പറേറ്റ് മാധ്യമങ്ങളുടെയും നടപടികളെ ശക്തമായി അപലപിക്കുകയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിയരെയുള്ള ബി.ജെ.പിയുടെ മുറവിളികള്‍ രാഷ്ട്രീയ വിവേചനങ്ങള്‍ ഉണ്ടാക്കി സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടുന്നതിന് മാത്രം മുന്‍നിര്‍ത്തിയിട്ടുള്ളതാണ്.