എറണാകുളം: എസ്എഫ്ഐയ്യുടെ ചുവന്ന കോട്ട യെന്നറിയപ്പെട്ടിരുന്ന  മഹാരാജാസ് കോളജില്‍ ചെയര്‍മാന്‍ സ്ഥാനം കെഎസ്‍യു പിടിച്ചെടുത്തു. കഴിഞ്ഞ 25 വര്‍ഷമായി എസ് എഫ് ഐ കുത്തകയായി വെച്ചിരുന്ന ചെയര്‍മാന്‍ സീറ്റ് എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് കെ എസ് യുവിലെ ജിനോ ജോണാണ്. 250ലേറെ വോട്ടുകള്‍ക്കാണ് കെ എസ് യുവിലെ ജിനോ ജോണ്‍ എസ് എഫ് ഐയിലെ ലതീഷ് തങ്കപ്പനെ പരാജയപ്പെടുത്തിയത്.

എല്ലാസീറ്റുകളിലും മൃഗീയ ആധിപത്യത്തോടെ  വര്‍ഷമായി എസ്എഫ്ഐ ജയിച്ചുവന്ന മഹാരാജാസിലെ തോല്‍വി എസ്എഫ്ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പുതുതായി വന്ന നിര്‍ദ്ദേശങ്ങളാണ് തങ്ങള്‍ക്ക് വിനയായതെന്ന് എസ്എഫ്ഐ നേതാക്കള്‍ വ്യക്തമാക്കുന്നത്. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നോമിനേഷന്‍ നല്‍കാന്‍ കഴിയൂ എന്ന മാര്‍ഗനിര്‍ദ്ദേശമാണ്  എസ് എഫ് ഐയെ വെട്ടിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.