ന്യൂദല്‍ഹി: കേരളത്തിലെ രണ്ട് പഞ്ചായത്തുകളെ കേന്ദ്രസര്‍ക്കാര്‍ ‘പുര’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, തൃശൂര്‍ ജില്ലയിലെ തളിക്കുകളം പഞ്ചായത്ത് എന്നിവയെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

തിരൂരങ്ങാടി പഞ്ചായത്തിന് 115.51 കോടിയും തളിക്കുള്ളം പഞ്ചായത്തിന് 100.20 കോടിയുമാണ് ലഭ്യമാവുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരവികസനം പോലെ വൈദ്യുതി വിതരണം, ഖരമാലിന്യ നിര്‍മാര്‍ജനം, ജലവിതരണം എന്നിവ ഗ്രാമീണമേഖലയിലേക്കും  ത്വരിതഗതിയിലാക്കുക എന്നതാണ് ‘പുര’ എന്ന പരീക്ഷണ പദ്ധതിയുടെ ലക്ഷ്യം. മുന്‍പ്രസിഡന്റ് എ പി ജെ അബ്ദുള്‍ കലാമാണ് ‘പുര’യുടെ പ്രധാന ശില്‍പ്പി.

Subscribe Us: