Categories

ഒഞ്ചിയം ഭരിക്കാന്‍ യുഡിഎഫിന്റെ പിന്തുണവേണ്ടെന്ന് വിമതര്‍

കോഴിക്കോട്: രാഷ്ടീയ കേരളം ഉറ്റുനോക്കിയ ഒഞ്ചിയം പഞ്ചായത്ത് റവല്യൂഷണറി മാക്സ്റ്റ് പാര്‍ട്ടി ഭരണത്തിലേറും.  പതിനേഴ് വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ നേടി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനും ഇവര്‍ക്കായി. എന്നാല്‍ കേവലഭൂരിപക്ഷം ലഭിച്ചില്ല. ഇടതുമുന്നണിക്ക് അഞ്ചും യുഡിഎഫിന് നാലും സീറ്റുകള്‍ ലഭിച്ചു.

എന്നാല്‍ ഒരു കാരണവശാലും യുഡിഎഫുമായി ചേര്‍ന്ന് ഭരിക്കില്ലെന്ന് ഒഞ്ചിയം റവല്യൂഷണറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഡ്യൂള്‍ ന്യൂസിനോട് പറഞ്ഞു. പ‍ഞ്ചായത്തിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍  റവല്യൂഷണറി മാക്സിസ്റ്റ് പാര്‍ട്ടി  ഒഞ്ചിയം ഭരിക്കും.

ഇപ്പോഴത്തെ നിലയില്‍ എല്‍ഡിഎഫിനോ, യുഡിഎഫിനോ ഭരണത്തിലേറാന്‍ കഴിയില്ല. ഇനി ആര്‍ക്കെങ്കിലും ഞങ്ങളെ താഴെയിറക്കാന്‍ തോന്നുകയാണെങ്കില്‍ അവര്‍ കൂട്ടുകൂടട്ടെയെന്നും ടിപി ചന്ദ്രശേഖരന്‍ പറഞ്ഞു.

പതിറ്റാണ്ടുകളായി സിപിഎഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് കിട്ടാതിരിക്കാനാണ് തങ്ങള്‍ പിന്താങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നാണ് യുഡിഎഫിന്‍റെ നിലപാട്.

Ward Name Party
SARADA VALSAN INC
KOYILOTH SHYLAJA CPI(M)
VALLII MAHAMOOD ML
RAGHAVAN RMP OTH 476
ASHRAF VATTACHALIL RMP OTH 559
EDAPPA RAGHAVAN MASTER SJ(D) UDF 342
PRAMEELA VADAKKEDATH CPI(M) LDF 433
A K PRAMEELA CPI(M) LDF 619
JANARDHANAN VADAKKEPARAMBATH CPI(M) LDF 392
ANJU MOOLA PARAMBATH KAVITHA RMP OTH 412
C P RANJITH MASTER RMP OTH 421
M M KUMARAN MASTER RMP OTH 677
BABY GIRIJA RMP OTH 793
ODAMBAMKUNI CHANDRI RMP OTH 591
SHEENA THAYYIL ML UDF 459
KOTTAYI SOBHA CPI(M) LDF 530
PUTHIYEDATH JAYARAJAN RMP OTH 525
RMP: 8 LDF:5 UDF:9

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.