Categories

ഒഞ്ചി(പഞ്ചാ)യത്ത് കണ്ടത്

ഗാമ /

അങ്ങനെ പ്രാദേശികമായി  ആരൊക്കെ കൂടെ ഉണ്ടെന്നും ഇല്ലെന്നും ഇരു മുന്നണിക്കും ഒരു തീരുമാനമായി. എങ്കിലും ഹലാക്കില്‍ ആയത് ഇടതുപക്ഷമാണ്. ഒഞ്ചിയത്ത് ഇഞ്ചി കടിച്ചപോലെ ആയി സി പി എം.  ഇറക്കാനും വയ്യ തുപ്പാനുംവയ്യ…

കുലംകുത്തികളെന്നൊക്കെ പറഞ്ഞ് ഒരിക്കല്‍ തള്ളിപറഞ്ഞുനോക്കിയതാ. പിന്നെയാ മനസ്സിലായത് സംഗതി പൊല്ലാപ്പാണെന്ന്. പിന്നെ രണ്ടു വാതിലും മലര്‍ക്കെ തുറന്നിട്ട് വിളിച്ചു. എന്നിട്ടും കുലംകുത്തികളുടെ മനസ്സലിഞ്ഞില്ല.

കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്‍പേ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത് അവിടെ വലിയ കുഴപ്പം ഒന്നും ഇല്ല എന്നാണത്രേ !!! സംഗതി പഞ്ചായത്ത് ആക്കാന്‍ പോലും  സി പി എമിന്  സാധിക്കാത്ത അവസ്ഥയിലാണ്  ഈ തിരഞ്ഞെടുപ്പ് അവസാനിച്ചത് .

സ: പിണറായി പോലും വന്നു ഇളക്കി മറിച്ച മണ്ണ് ആണ് ഒഞ്ചിയം.കുലംകുത്തി പ്രയോഗം  കേരളം മുഴുവന്‍ പ്രചുര പ്രചാരം നേടി. പക്ഷേ യഥാര്‍ത്ഥ ഇടതു പക്ഷം ഞങ്ങള്‍ ആണ് എന്ന് പറഞ്ഞു നടന്ന കുലംകുത്തികല്‍  തനി നിറം ലോകത്തിനു കാണിച്ചു കൊടുത്ത് നിറഞ്ഞു നില്‍ക്കുന്ന കാഴ്ച ഈ ആഴ്ച കാണുന്നു .

തെറ്റിദ്ധരിക്കുന്ന ജനം ഞങ്ങള്‍ക്കൊപ്പം തിരിച്ചു വരും എന്ന് പിണറായി  പറഞ്ഞത് ഒഞ്ചിയം ലക്ഷ്യമാക്കി ആണ് എന്ന് സാരം . അല്ലെങ്കിലും ഈ ഭരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് എപ്പോഴും.  (അമേരിക്കയില്‍  ഒബാമ പാര്‍ട്ടി  പോലും തോല്‍ക്കുമ്പോള്‍  ഈ കേരളം അല്ലെ ???)

ഏറ്റവും വലിയഒറ്റ കക്ഷിയായി വിമത ഇടതു പക്ഷം ഒഞ്ചിയം ഭരിക്കാന്‍ തുടങ്ങുമ്പോള്‍ സി പി എം ഒന്ന് ഇരുന്നു ചിന്തിക്കും എന്നുറപ്പ്…. ഒരു കൊട്ടയിലെ ഒരു പഴം ചീഞ്ഞാല്‍ മുഴുവനും ചീയും എന്നത് പോലെ ഒഞ്ചിയം പോയപ്പോള്‍  ഏരാന്മാലയും, അഴിയുരും , തൂന്നേരിയും പോയതും ഇടതു പക്ഷം കാണുന്നുണ്ടോ ? ആവോ??
ഇനി നമുക്ക് നല്ല നമസ്ക്കാരം പറയാം… ല്ലേ ??

4 ഫ്രെണ്ടെസ്  എന്ന പേരില്‍ ഇംഗ്ലീഷിലും ബിഗ്‌ ബി എന്ന്‍ മലയാളത്തില്‍ അമല്‍ നീരദ്  കോപ്പി അടിച്ച മമ്മുട്ടി സിനിമയുടെ ക്ലൈമാക്സ്‌ പോലെ വില്ലന്റെ ഒപ്പം അവസാനം വരെ ഉണ്ടായിരുന്നവര്‍ കൂറ് മാറിയപോലെ ആയി സി പി എം ഒഞ്ചിയത്ത്. (കേരളം മുഴുവനും ഒഞ്ചിയം പോലെ തന്നെയാ എന്നതും സത്യം )

എ കെ ജി  സെന്‍റെര്‍  ഉള്‍പെടുന്ന  വാര്‍ഡില്‍ യു ഡി എഫ് ജയിച്ചതും,തൊടുപുഴയില്‍ എസ് ഡി പി ഐ  വിജയിച്ചതും , മാണിയുടെ വാര്‍ഡില്‍ ഇടതു പക്ഷം ജയം നേടിയപ്പോളും വെറും ജയങ്ങള്‍ അല്ല എന്ന്‍ കേരളം അറിയുന്നത് നല്ലത് .

ജാതി,മത വോട്ടുകള്‍ നവോഥാന കേരളത്തെ വിഴുങ്ങുന്നകാലതാണ് നാം ജീവിക്കുന്നത് .മാണി വാര്‍ഡില്‍ ഉള്ള ഇടതു പക്ഷം ജയം നാട്ടില്‍  ഒരു തമാശ ഉണ്ടാക്കി അതായത് ഇറാനില്‍ ബി ജെ പി താമര യില്‍ ജയിച്ചപോലെ എന്ന്‍.
…………..
പ്രാദേശിക സമവാക്ക്യങ്ങള്‍ തെറ്റുന്ന ഈ തെരഞ്ഞെടുപ്പില്‍  നഷ്ടം ഇടതുപക്ഷത്തിനു തന്നെ ആണ് . 5  മാസം കഴിഞ്ഞാല്‍ കേരളം ഞങ്ങള്‍ തിരിച്ചു പിടിക്കുമെന്ന് ചെന്നിത്തല
ദില്ലിയില്‍ 2  ദിവസം മുന്പ് തൊണ്ട പൊട്ടി പറഞ്ഞത് ശ്രീമതി സോണിയഗാന്ധിയുടെ മുന്നീല് നിന്നാണ് ?

ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്  ഇനി നമ്മെ പഠിപ്പിക്കാന്‍ പോകുന്നത് എന്താണോ ? ആവോ?? ദില്ലി ഗെയിംസ് കഴിഞ്ഞ നാം കാണണ്ടേ വലിയ  മാമാങ്കം ഒബാമ വരവ് ആണ് ഓബാമയുടെഇന്ത്യാവരവിനു 900  കോടി  രൂപാ ചിലവാണ്‌  പോലും…?

വരവ്  ബഹിക്ഷ്കരിക്കും എന്ന് സി പി എം പറഞ്ഞു കഴിഞ്ഞു .!
ദീപാവലി ആഘോഷിക്കാന്‍ ഈ പടക്കങ്ങളൊക്കെ ധാരാളം !

6 Responses to “ഒഞ്ചി(പഞ്ചാ)യത്ത് കണ്ടത്”

 1. rajesh

  ഒഞ്ചിയത്ത് എന്ത് ഉണ്ട നടന്നുവെന്നാ? ഇത്രയും വരികള്‍ എഴുതി കൂട്ടിയതിനകത്തു യു ഡി എഫ് വോട്ടു വാങ്ങിയാണ് കുലം കുത്തികള്‍ ജയിച്ചതെന്ന് ഒരു വരി കുറിക്കാമായിരുന്നില്ലേ? അതെങ്ങനെയാ? അതെഴുതിയാല്‍ വലിയ വിപ്ലവകാരികള്‍ ചെയ്തതെന്തെന്ന് ജനം അറിഞ്ഞു പോകില്ലേ? ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടു വരുമെന്ന് സി പി ഐ എമ്മിന് നന്നായി അറിയാം.. യു ഡി എഫ് സഹായിച്ചാല്‍ കുലം കുത്തികള്‍ ജയിക്കുമെന്ന് ഏതു കുട്ടിക്കും മനസ്സിലാവും.. പക്ഷെ, ആ നാണം കെട്ട ജയത്തെ ക്കാള്‍ എത്രയോ ഉയരത്തിലാണ് സി പി ഐ എമ്മിന്റെ ‘പരാജയം’.. ഈ പരാജയം വിജയമാക്കുവാന്‍ ഞങ്ങള്‍ക്കറിയാം.. ജനം തിരിച്ചറിയും, നിങ്ങളെ കാര്‍ക്കിച്ചു തുപ്പും.. കാരണം നിങ്ങള്‍ ഒറ്റുകാരുമായി ബന്ധുത്വം സ്ഥാപിച്ചിരിക്കുന്നു.. ഇന്നല്ലെങ്കില്‍ നാളെ ഒഞ്ചിയം ഇത് തിരിച്ചറിയും..

 2. Sijo

  Hmmm angu undaakkum.. Naariya CPI (M) politics….
  Onchiyam alla.. Keralam muzhuvan Communist party tholkkum… Communism is an old, unvaluable, dangerous for human and communal harmony ennu janam thirichariyum, thiricharinju.. result is in Onchiyam, ottapalam etc etc…..

 3. Anil

  മോനെ രാജേഷേ
  എവിടാ താമസം ?
  കേരളത്തിലല്ലേ
  സിപിഎം നു വേണ്ടി വെയില്‍ കൊള്ളാത്ത തനിക്കു മനസ്സിലാകില്ല
  കേരളം മുഴുവന്‍ സിപിഎം നെ പുറം കാലിനു അടിക്കും. 6 മാസം കഴിഞ്ഞാല്‍ ഇന്ത്യയിലെ കുട്ടികള്‍ക്ക്
  കാഴ്ച ബംഗ്ലാവില്‍ മാത്രമേ സിപിഎം നെ കാണാന്‍ കഴിയു. തൊഴിലില്ലാതെ പ്രകാശ്‌ കാരാട്ട്‌ അലയും

  അനില്‍

 4. kalkki

  ഇന്നെല നിര്യാതനായ ഒഞ്ചിയം സമരസേനാനി മനക്കല് താഴെക്കുനിയില് ഗോവിന്ദന് തന്റെ അവസാന കാല രാഷ്ട്രീയ പ്രവര്ത്തംകൊണ്ട് വ്യക്തമാക്കിയ ഒരു നിലപാടുമാണത്. മഹാത്യാഗികളായ ആദ്യകാല കമ്മ്യൂണിസ്റ്റുകാരിലൊരാളിയിരുന്ന അദ്ദേഹം. താന്കൂടെചേര്ന്ന് വളര്ത്തിക്കൊണ്ടുവന്ന സിപിഐഎം ജനങ്ങളിളെ വഞ്ചിക്കുന്നതില് മനംനൊന്ത് ആ പാര്ട്ടിയെ ഉപേക്ഷിക്കുകയും ഒഞ്ചിയത്ത് പുതുതായി ഉയര്ന്നുവന്ന ആദര്ശാത്മക കമ്മ്യൂണിസ്റ്റ് കൂട്ടായ്മയായ റവല്യൂഷണറി മാക്സിസ്റ്റ് പാര്ട്ടിയുടെ പ്രവര്ത്തകനായി തീരാന് മടിച്ചില്ല.
  സിപിഐഎമ്മിന്റെ ജനവഞ്ചനയ്ക്കെതിരായ നിലപാടുകളുമായി അദ്ദേഹം റവല്യൂഷണറിയുടെ വേദികളില് വാര്ദ്ധക്യത്തിന്റെ അവശതയിലും നിറഞ്ഞുനിന്നു. സിപിഐഎമ്മിന്റെ ജനവഞ്ചനയ്ക്ക് ജനങ്ങളുടെ ശിക്ഷ ലഭിക്കുകയും റവല്യൂഷണറിയെ പോലുള്ള ആദര്ശാത്മ മാക്സിസ്റ്റുകള്ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്യുന്നതിന്റെ ആവേശകരമായ ദൃശ്യങ്ങള് കണ്ടുകൊണ്ടാണ് മഹാനായ ഈ കമ്മ്യൂണിസ്റ്റുകാരന് ദിവംഗതനായതെന്നത് ഒരുപാര്ട് അര്ത്ഥതലങ്ങളുള്ള പ്രതീക്ഷാ പൂര്ണ്ണമായ ഒരുകാര്യമായി മനുഷ്യസ്നേഹികളായ ആര്ക്കും കാണാനാകും

 5. kalkki

  ഒഞ്ചിയം സമരസേനാനി മനയ്ക്കത്താഴ ഗോവിന്ദന്റെ ശവസംസ്കാര ചടങ്ങിനുശേഷം നടന്ന സര്വകക്ഷി അനുശോചനയോഗം സി.പി.എം. ബഹിഷ്കരിച്ചു. റവല്യൂഷണറി സംഘടിപ്പിച്ച യോഗമായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം സര്വകക്ഷിയോഗം പ്രത്യേകിച്ചൊരു സംഘടനയുടെയും പരിപാടിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

  ഒഞ്ചിയം സമരസേനാനി മനയ്ക്കത്താഴ ഗോവിന്ദന് അവസാനനാളുകളില് റവല്യൂഷണറി മാര്ക്സിസ്റ്റ് പാര്ട്ടിക്കൊപ്പം ചേര്ന്നിരുന്നു. അനുശോചനയോഗത്തില് എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കെടുത്തു.

  എന്.വേണു അധ്യക്ഷതവഹിച്ചു. കോയികോടി ഗംഗാധരക്കുറുപ്പ്, ഒഞ്ചിയംബാബു, സൂപ്പിഹാജി, എടപ്പ രാഘവന്, കിഷോര്, ടി.പി. ചന്ദ്രശേഖരന്, എം.എം.കുമാരന്, അഡ്വ. കുമാരന്കുട്ടി, എന്.പി.ഭാസ്കരന് തുടങ്ങിയവര് സംസാരിച്ചു.

 6. revolution

  കോഴിക്കോട്‌: ഒഞ്ചിയം പഞ്ചായത്തിന്റെ അധികാരം വിമതര്‍ ഏറ്റെടുക്കുന്നത്‌ കാണാനാകാതെ സമരസേസനാനികളില്‍ ഒരാളായ മനയ്‌ക്കല്‍താഴെ ഗോവിന്ദന്‍ യാത്രയായി. സി പി എമ്മും വിമത സി പി എമ്മും നേരിട്ട്‌ ഏറ്റുമുട്ടിയ രക്തസാക്ഷികളുടെ നാടായഒഞ്ചിയം പഞ്ചായത്തിലെ മാസത്തോളമായി കോഴിക്കോട്‌ സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായരുന്നു ഇദ്ദേഹം ഇന്നെലെ …..മരണം പിടികൂടിയത്‌. ഓര്‍മകള്‍ മുറിഞ്ഞുപോകാതെ സമരവീര്യം നെഞ്ചോട്‌ ചേര്‍ത്ത ദീരനായ പോരാളിയെയാണ്‌ പ്രദേശത്തുകാര്‍ക്ക്‌ നഷ്‌ടപെട്ടത്‌. ഒഞ്ചിയം വെടിവെപ്പ്‌ വേളയില്‍ കഷ്‌ടിച്ച്‌ രക്ഷപ്പെടുകയും പരുക്കേറ്റ പാര്‍ട്ടിപ്രവര്‍ത്തകരെ ആശുപത്രിയിലേക്ക്‌ മാറ്റുകയുമൊക്കെ ചെയ്‌ത ഗോവിന്ദന്‍ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ്‌പാര്‍ട്ടി അംഗമായത്‌. പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവും അന്ന്‌ ഗോവിന്ദേട്ടന്‍ ഉന്നയിച്ചിരുന്നു.ഗോവിന്ദന്‍ സി പിഎം വിട്ടത്‌ ഏറെ വിവാധങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സി പി എം പാവപ്പെട്ടവരുടെ പാര്‍ട്ടി അല്ലാതായെന്നും നേതാക്കള്‍ക്ക്‌ താഴെതട്ടിലുള്ള അണികളുമായി യാതൊരു ബന്ധവുമില്ലെന്നും അന്ന്‌ ഗോവിന്ദന്‍ പരസ്യമായി പറഞ്ഞത്‌ പാര്‍ട്ടിയെ ഏറെ വേദനപ്പിച്ചത്‌. ലോകസഭാതിരഞ്ഞെടുപ്പ്‌ വേളയില്‍വരെ പേരിന്‌ സി പി എമ്മിനൊപ്പമായിരുന്ന ഗോവിന്ദേട്ടന്‌ പാര്‍ട്ടി വിട്ടതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഈ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌. പാര്‍ട്ടിനേതാക്കളെ ഒളിവില്‍ സംരക്ഷിച്ചുനിര്‍ത്തുന്ന ചുമതലയായിരുന്നു 48 കാലങ്ങളില്‍ ഗോവിന്ദനുണ്ടായിരുന്നത്‌. കമ്യണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനിടയില്‍ രൂക്ഷമായ പീഡനം ഏല്‍ക്കേണ്ടിവന്നവരാണ്‌ ഒഞ്ചിയത്തെ സഖാക്കനമാരില്‍ പ്രമുഖനായിരുന്നു ഗോവിന്ദന്‍. വെടിവെപ്പ്‌ വേളയില്‍ രക്ഷപ്പെട്ട ഗോവിന്ദന്‍ പിന്നീടുള്ളകാലം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായെങ്കിലും വലിയസ്ഥാനമാനങ്ങളൊന്നുമണിയാതെ സാധാരണക്കാരന്റെ ജീവിതമാണ്‌ നയിച്ചത്‌

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.