Administrator
Administrator
ആ­ഗോ­ള ഭീ­മന്‍­മാ­രു­ടെ താ­ല്‍­പ­ര്യ­ങ്ങ­ള്‍
Administrator
Saturday 23rd October 2010 8:30pm

ആദ്യ മലയാള ഓണ്‍ലൈന്‍ ഡിഫെന്‍സ് പരമ്പര – ‘അതിരുകാക്കാന്‍ അതിരില്ലാവ്യാപാരം’

From Defense desk / പുടയൂര്‍ ജയനാരായണന്‍

‘Mother of all defance deals’ അഥ­വാ പ്രതി­രോ­ധ ഇ­ട­പാ­ടു­ക­ളു­ടെ­യെല്ലാം മാ­താ­വ് എം.എം.ആര്‍.സി.എ ഇ­ട­പാ­ടി­നെ ലോ­ക­മാ­ധ്യ­മ­ങ്ങള്‍ അ­ങ്ങി­നെ വി­ശേ­ഷി­പ്പി­ച്ച­തില്‍ ഒട്ടും അ­തി­ശ­യോ­ക്തി കാ­ണാ­നാ­കില്ല. ലോ­ക­ത്ത് ഇ­ന്നോ­ളം ന­ട­ന്നി­ട്ടു­ള്ള­തില്‍ വ­ച്ച് ഏ­റ്റവും വലി­യ പ്ര­തി­രോ­ധ ഇ­ട­പാ­ടാ­ണ് ഇ­ത് എ­ന്ന­തി­നാല്‍ ത­ന്നെ­യാ­ണ് അത്ത­ര­മൊ­രു വി­ശേ­ഷ­ണം ഇ­തി­ന് കൈ­വ­ന്നി­ട്ടു­ള്ളത്. പ്രതി­രോ­ധ രം­ഗ­ത്ത് ഇ­തി­ലേ­റെ തു­ക ചെ­ല­വ­ഴി­ക്കു­ന്ന രാ­ജ്യ­ങ്ങള്‍ നി­ര­വ­ധി­യു­ണ്ട്.

ഉ­ദാ­ഹ­ര­ണ­ത്തി­ന് അ­മേ­രി­ക്ക­യു­ടേയും മറ്റും പ്രതി­രോ­ധ വി­ഹി­തവും ഇ­ട­പാ­ടു­ക­ളും ഇ­തിലു­മൊ­ക്കെ എത്രയോ മ­ട­ങ്ങാണ്. എ­ന്നാല്‍ അത്ത­രം പ്രതി­രോ­ധ വി­ഹി­തം മു­ഴു­വന്‍ സ്വ­ന്ത­മാ­യി ആ­യു­ധ­ങ്ങള്‍ വി­ക­സി­പ്പി­ക്കാനും പി­ന്നീട­ത് വാ­ണി­ജ്യാ­ടി­സ്ഥാ­ന­ത്തില്‍ നിര്‍­മ്മി­ക്കാ­നും മ­റ്റു­മാ­യാ­ണ് അ­മേ­രി­ക്കയും അതു­പോ­ലു­ള്ള മ­റ്റ് പ­ല രാ­ജ്യ­ങ്ങളും വിനി­യോ­ഗി­ക്കുന്ന­ത്.

എ­ന്നാല്‍ ലോ­ക­ത്തി­ലെ ഏ­റ്റവും വലി­യ ആയു­ധ ഉ­പ­ഭോ­ക്താവാ­യ ഇ­ന്ത്യ സ്വ­ന്ത­മാ­യി നിര്‍­മ്മി­ക്കുന്ന­ത് വി­ര­ലി­ലെ­ണ്ണാ­വു­ന്ന ആ­യു­ധ­ങ്ങള്‍ മാ­ത്ര­മാ­ണ്. 80 ശ­ത­മാ­നം ആ­യു­ധ­ങ്ങളും ഇ­റ­ക്കുമ­തി ചെ­യ്യു­ന്ന രാ­ജ്യ­മാ­ണ് ഇ­ന്ത്യ. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ഇ­ത്ര­യ­ധി­കം തു­ക ചെ­ല­വി­ട്ട് ന­ട­ത്തു­ന്ന ഈ ആയു­ധ ഇ­ട­പാ­ടി­ന് ഇ­ത്ര­യ­ധി­കം അ­ന്താ­രാ­ഷ്ട്ര ശ്ര­ദ്ധയും കൈ­വ­രു­ന്നത്.

അ­മ്പ­തി­നാ­യി­രം കോ­ടി രൂ­പ­ എ­ത്ര­മാത്രം വ­ലു­താ­ണ് എ­ന്ന് മ­ന­സി­ലാ­ക്ക­ണ­മെ­ങ്കില്‍ ഇ­ന്ത്യ­യു­ടെ പ്രതി­രോ­ധ ബ­ജ­റ്റു­കൂ­ടി പരി­ശോ­ധി­ക്കണം. ന­ട­പ്പു­വര്‍­ഷം ഒ­രു­ലക്ഷ­ത്തി നാല്‍പ്പ­ത്തി എ­ഴാ­യി­രം കോ­ടി­രൂ­പ­യാ­ണ് പ്രതി­രോ­ധ വി­ഹി­ത­മാ­യി മാ­റ്റി­വ­ച്ചി­ട്ടുള്ള­ത് ഇ­തില്‍ 58648 കോ­ടി ക­ര­സേ­ന­യ്­ക്കും, 14318 കോ­ടി വ്യോ­മ­സോ­ന­യ്­ക്കും, 18322 കോ­ടി നാ­വി­ക­സേ­ന­യ്­ക്കു­മാ­യി മാ­റ്റി­വ­ച്ചി­രി­ക്കു­ന്നു.

അ­തായ­ത് മൊ­ത്തം ബജ­റ്റ് വി­ഹി­ത­ത്തി­ന്റെ ഏ­താ­ണ് മൂ­ന്നി­ലൊ­ന്ന് തു­ക ഈ ഒ­രു ഇ­ട­പാടിന് നല്‍­കു­ന്നു എ­ന്ന­താ­ണ് ഏ­റ്റവും പ്രാ­ധാ­ന്യ­മര്‍­ഹി­ക്കു­ന്ന വ­സ്­തു­ത. സ്വാ­ഭാ­വി­ക­മാ­യും ഭീ­മമാ­യ ഈ തു­ക ത­ന്നെ­യാ­ണ് ആയു­ധ ഭീ­മന്‍­മാ­രെ ഈ ക­രാ­റി­ലേ­ക്ക് ആ­കര്‍­ഷി­ച്ചത്. ഒപ്പം ഈ ക­രാ­റി­ലൂ­ടെ ഇ­ന്ത്യ­യെന്ന ലോ­ക­ത്തി­ലെ ഏ­റ്റവും വലി­യ ആ­യു­ധ ഉ­പ­ഭോ­ക്താ­വ­ി­ലേ­ക്ക് എ­ന്ന­ത്തേ­ക്കു­മായി ഒ­രു വാ­തില്‍ തു­റ­ന്നി­ട­ക എ­ന്നതും ഈ ക­മ്പ­നി­ക­ളു­ടെ താല്‍­പ­ര്യ­മാ­ണ്.

എം.എം.ആര്‍.സി.എ­യിലെ അ­മേ­രി­ക്കന്‍ താല്‍­പ­ര്യങ്ങള്‍

ഈ ക­രാര്‍ നേ­ടി­യെ­ടുക്കു­ക എ­ന്നത് അ­ഭി­മാ­ന­പോ­രാ­ട്ട­മാ­യി മ­റ്റേ­ത് രാ­ജ്യ­ത്തെ­ക്കാളും ക­ണ­ക്കാ­ക്കു­ന്ന രാ­ജ്യ­മാ­ണ് അ­മേ­രി­ക്ക. ലോ­ക­ത്തി­ലെ ത­ന്നെ എ­ണ്ണം പ­റ­ഞ്ഞ ര­ണ്ട് ക­മ്പ­നി­ക­ളെ­യാണ് ഈ ഒ­രു പോ­രാ­ട്ട­ത്തി­നാ­യി അ­മേ­രി­ക്ക നി­യോ­ഗി­ച്ചി­രി­ക്കു­ന്നത്. ഒ­ന്ന് ലോ­ക­ത്തി­ലെ നാ­ലാ­ത­ലമു­റ യു­ദ്ധ­വി­മാ­ന­ങ്ങള്‍­ക്ക് തു­ട­ക്ക­മി­ട്ട ലോ­ക്ക്ഹീ­ഡ് മാര്‍­ട്ടീ­ന്റെ F-16 സൂ­പ്പര്‍ വൈ­പ്പര്‍, മ­റ്റൊ­ന്ന് ലോ­ക­ത്തി­ലെ ത­ന്നെ ഏ­റ്റവും വലി­യ വിമാ­ന നിര്‍മ്മാ­ണ ക­മ്പ­നിയായ F-18 സൂ­പ്പര്‍ ഹോ­ണ­റ്റ്.

രണ്ടും പ­യ­റ്റി­ത്തെ­ളി­ഞ്ഞ യു­ദ്ധ­വി­മാ­ന­ങ്ങള്‍. പാ­ക്കി­സ്ഥാ­ന്‍ ഉള്‍­പ്പ­ടെ­യു­ള്ള രാ­ജ്യ­ങ്ങ­ളു­ടെ പ­ക്കല്‍ നി­ല­വില്‍ ത­ന്നെ­യു­ള്ള യു­ദ്ധ­വി­മാ­ന­മാ­ണ് എ­16. എ­ന്നാല്‍ ഈ ക­രാര്‍ നേ­ടി­യെ­ടു­ക്കാന്‍ ഇ­ന്നോ­ളം ന­ടത്തി­യ ആ­യു­ധ­ക­ച്ച­വ­ട­ങ്ങളി­ലൊ­ന്നിലും ലോ­കത്ത് ഒ­രു രാ­ജ്യ­ങ്ങ­ള്‍­ക്കും മു­ന്നോ­ട്ടു വ­ച്ചി­ട്ടില്ലാ­ത്ത ഒ­രു സൗ­ജ­ന്യ­മാ­ണ് ഇ­ന്ത്യ­യ്­ക്ക് വേണ്ടി അ­മേ­രി­ക്ക മു­ന്നോ­ട്ട് വ­ച്ചി­ട്ടു­ള്ള­ത്. സാ‌­ങ്കേതി­ക വി­ദ്യാ­­കൈ­മാ­റ്റം. അ­മേ­രി­ക്ക­യു­മാ­യു­ള്ള ആയുധ ക­രാ­റു­ക­ളി­ലെല്ലാം അ­വര്‍ മു­റു­കെ പി­ടി­ക്കു­ന്ന ഏ­റ്റ­വും സു­പ്ര­ധാ­നമാ­യ കാ­ര്യ­മാ­ണ് അ­ത്.

ഒ­രി­ക്കല്‍ പോലും പ്ര­സ്തു­ത ആ­യു­ധ­ത്തി­ന്റെ അ­ല്ലെ­ങ്കില്‍ ഉ­പ­ക­ര­ണ­ത്തി­ന്റെ സാ­ങ്കേതി­ക വി­ദ്യ അ­ത് വാ­ങ്ങി­ക്കു­ന്ന രാ­ജ്യ­ത്തി­ന് കൈ­മാ­റു­ക­യില്ല. ഭാ­വി­യില്‍ എ­ന്ത് കേ­ടു­പാ­ടു­കള്‍ സം­ഭ­വി­ച്ചാ­ലും ഏ­ത് ത­ര­ത്തി­ലു­ള്ള അ­റ്റ­കു­റ്റപ­ണി ന­ട­ത്ത­ണ­മെ­ങ്കില്‍ പോലും അ­ത് അ­മേ­രി­ക്ക­യു­ടെ അറിവോ സമ്മ­തമോ കൂ­ടാ­തെ ചെ­യ്യാന്‍ പാ­ടില്ല എ­ന്ന വ്യ­വ­സ്ഥ പാ­ലി­ക്കു­വാ­നും ഒ­പ്പം അ­മേ­രി­ക്കന്‍ സാ­ങ്കേതി­ക വി­ദ്യ മ­റ്റ് രാ­ജ്യ­ങ്ങള്‍ അ­റി­യു­ന്നത് ഒ­ഴി­വാ­ക്കു­വാ­നു­മാണ് ഈ ഒ­രു വ്യ­വ­സ്ഥ അ­വര്‍ അ­നു­ശാ­സി­ക്കു­ന്നത്. എ­ന്നാല്‍ ഇ­വി­ടെ അ­ത്ര സു­പ്ര­ധാ­ന­മാ­യി അ­മേ­രി­ക്ക ഇ­ക്കാ­ല­മ­ത്രയും മു­റു­കെ പി­ടി­ച്ച ഈ ഒ­രു വ്യ­വ­സ്ഥ ഒ­ഴി­വാ­ക്കാന്‍ അ­വര്‍ ത­യ്യാ­റാ­യി­രി­ക്കു­ന്നു.

നാലാം ത­ല­മു­റ­ യു­ദ്ധ­വി­മാ­ന­ങ്ങ­ളില്‍ നി­ന്ന് അഞ്ചാം ത­ല­മു­റ­യി­ലേ­ക്കു­ള്ള കു­തി­പ്പി­ലാ­ണ് ഇ­ന്ന് ലോ­ക രാ­ജ്യങ്ങള്‍. അ­മേ­രി­ക്കയും റ­ഷ്യയും ത­ന്നെ­യാ­ണ് ഇ­തിനാ­യു­ള്ള ഗ­വേ­ഷ­ണ­ത്തില്‍ മു­മ്പി­ലു­ള്ള­ത്. ശ­ബ്ദ­ത്തേ­ക്കാള്‍ എ­ട്ടി­ര­ട്ടി വേ­ഗ­ത്തില്‍ പ­റ­ക്കാ­നു­ള്ള ക­ഴിവും ശ­ത്രു­രാ­ജ്യ­ങ്ങ­ളു­ടെ റ­ഡാര്‍ ക­ണ്ണു­ക­ളില്‍ പെ­ടാ­തെ ആ­ക്രമ­ണം നടത്തി തി­രി­കെ­യെ­ത്താ­നു­ള്ള ക­ഴി­വു­മാ­ണ് അഞ്ചാം ത­ല­മു­റ യു­ദ്ധ­വി­മാ­ന­ങ്ങ­ളു­ടെ പ്ര­ത്യേകത.

റ­ഷ്യ­യു­ടെ ആ­ദ്യ അഞ്ചാ ത­ല­മു­റ യു­ദ്ധ­വി­മാ­നം 2015ഓ­ടെ പൂര്‍­ണ്ണ­മാ­യും പ്ര­വര്‍­ത്ത­ന സ­ജ്ജ­മാ­കും. എ­ന്നാല്‍ അ­മേ­രി­ക്ക ഈ രം­ഗ­ത്ത് ഏ­റെ മു­ന്നേ­റി­ക്ക­ഴിഞ്ഞു. പ­രീ­ക്ഷ­ണ ഘ­ട്ട­ങ്ങള്‍­ക്ക് ശേ­ഷം അ­മേ­രി­ക്ക­യു­ടെ ആ­ദ്യ അഞ്ചാം ത­ലമു­റ യു­ദ്ധ­വി­മാ­നമായ ബോ­യി­ങ്ങ് ക­മ്പ­നി­യുടെ എ­22 ഇതി­നോട­കം ത­ന്നെ പ്ര­വര്‍­ത്ത­ന ക്ഷ­മ­മാ­യി­ക്ക­ഴി­ഞ്ഞു.

നി­ല­വില്‍ അ­മേ­രി­ക്ക­യല്ലാ­തെ മ­റ്റാരും ഉ­പ­യോ­ഗി­ക്കു­ന്നില്ലാ­ത്ത അ­ല്ലെ­ങ്കില്‍ വ­ാ­ണി­ജ്യാ­ടി­സ്ഥാ­ന­ത്തില്‍ അ­മേ­രി­ക്ക ഉ­ദ്­പാദ­നം തു­ട­ങ്ങി­യി­ട്ടില്ലാ­ത്ത ഈ പു­തു­ത­ലമു­റ യു­ദ്ധ­വി­മാ­നം ഇ­ന്ത്യ വാ­ങ്ങി­ക്കാന്‍ ഒ­രു­ക്ക­മാ­ണ് എ­ങ്കില്‍ വി­ല്‍­ക്കാന്‍ ത­യ്യാ­റാ­ണ് എ­ന്ന് അ­മേ­രി­ക്ക പ്ര­ഖ്യാ­പി­ച്ചു ക­ഴിഞ്ഞു. പക­രം എം.എം.ആ­ര്‍.സി.എ ക­രാര്‍ ബോ­യി­ങ്ങിന്റെ എ­18നു ത­ന്നെ നല്‍­ക­ണം.

റീ­ട്ടെ­യില്‍ ഷോ­പ്പു­ക­ളില്‍ സാ­ധ­ന­ങ്ങള്‍ വി­റ്റ­ഴി­യാന്‍ ക­ട­യു­ട­മ­കള്‍ വ­യ്­ക്കു­ന്ന സൗജ­ന്യ വാ­ഗ്­ദാ­ന­ങ്ങ­ളാണോ ഇ­ത് എ­ന്ന് കേ­ട്ടാല്‍ തോ­ന്നു­മെ­ങ്കി­ലും
അ­തല്ല എ­ന്ന­താ­ണ് വാ­സ്ത­വം രാ­ജ്യ സുരക്ഷ­യെ ബാ­ധി­ക്കു­ന്ന സു­പ്ര­ധാ­നമാ­യ പ്ര­തി­രോ­ധ ഉ­ട­മ്പ­ടി­ക്കു­ള്ള സൗ­ജ­ന്യ­ങ്ങ­ളാ­ണ് അ­മേ­രി­ക്ക പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നത്.

കേവ­ലം അ­മ്പ­തി­നാ­യി­രം കോ­ടി­ രൂപയു­ടെ ക­രാ­റല്ല അ­മേ­രിക്ക­യെ ഇ­ത്ര­മാത്രം മോ­ഹി­പ്പി­ക്കു­ന്നത്. ഇ­തി­ലൂ­ടെ ഇ­ന്ത്യ­യെ­ന്ന് ക­മ്പോ­ള­ത്തില്‍ നി­ന്ന് ഭാവി­യില്‍ വ­ന്നു ചേ­രാ­നു­ള്ള കോ­ടി­ക്ക­ണ­ക്കി­ന് രൂ­പ­യു­ടെ വ­മ്പന്‍ ക­രാ­റു­ക­ളാണ്. ഒ­പ്പം ഇ­ന്ത്യ­യ്ക്ക് ഏ­റ്റവും വി­ശ്വാ­സ­മു­ള്ള പ്രതി­രോ­ധ സു­ഹൃ­ത്ത് എ­ന്ന നി­ല­യില്‍ നി­ന്ന് റ­ഷ്യ­യെ അ­കറ്റു­ക കൂ­ടി അ­മേ­രി­ക്ക ല­ക്ഷ്യ­മി­ടു­ന്നുണ്ട്.

കാ­ര്യ­ങ്ങള്‍ അ­ത്ര എ­ളു­പ്പ­മല്ല എ­ന്ന­തി­നാല്‍ ത­ന്നെ ചൈ­ന­യു­ടെ കു­തി­പ്പി­നെ ഊ­തി­പ്പെ­രു­പ്പി­ച്ച് ഇ­ന്ത്യ­ ശ­ത്രു­വി­ന്റെ കാല്‍­ചു­വ­ട്ടി­ലാ­ണ് എ­ന്ന് ഒ­രു പ്ര­തീ­തി സൃ­ഷ്ടി­ക്കു­ന്ന­തി­നാ­ണ് തുട­ക്കം തൊ­ട്ട് ത­ന്നെ അ­മേ­രി­ക്ക ശ്ര­മി­ച്ച­ത്. അ­തുവ­ഴി അ­മേ­രി­ക്ക പോ­ലൊ­രു വന്‍ സൈനി­ക ശ­ക്തി­യു­ടെ സ­ഹ­കര­ണം ഇ­ന്ത്യ­യ്­ക്ക് ഒ­ഴി­ച്ചു കൂ­ടാ­നാ­കാ­ത്ത­താ­ണ് എ­ന്ന ഒ­രു ത­രം അ­വ­സ്ഥ­സൃ­ഷ്ടി­ക്കു­വാ­നാ­ണ് ­ഇവി­ടെ അ­വര്‍ ശ്ര­മി­ച്ച­ത്.

സ്വാ­ഭാ­വി­ക­മായും ഇ­ന്ത്യ ചൈന­യെ സം­ശ­യ ദൃ­ഷ്ടി­യോ­ടെ മാത്രം വീ­ക്ഷി­ക്കു­ന്ന ഒ­രു സാ­ഹ­ച­ര്യം ഉ­ട­ലെ­ടു­ത്തു. ചൈ­ന­യു­ടെ വ­ളര്‍­ച്ച് ഇ­ന്ത്യ­യ്­ക്ക് ഇ­ന്ത്യന്‍­മ­ഹാ­സ­മു­ദ്ര­ത്തി­ലു­ള്ള മേ­ധാ­വി­ത്വം കു­റ­യ്ക്കും എ­ന്ന­ത് വ­സ്­തു­ത­യാണ്. അ­തി­നാ­യി ചൈ­ന കൃ­ത്യമാ­യ ആ­സൂ­ത്ര­ണ­ങ്ങള്‍ ന­ട­ത്തു­ന്നു­മു­ണ്ട്. എ­ന്നാല്‍ അ­മേ­രി­ക്ക സൃ­ഷ്ടി­ച്ച കൃ­ത്രി­മമാ­യ ഭീ­തി­ക്ക് ചൈ­ന­യു­ടെ നീ­ക്ക­ങ്ങള്‍ ആ­ക്കം കൂ­ട്ടി എ­ന്ന­താ­ണ് ശരി.

ഈ ക­രാര്‍ ന­ട­പ്പാവും മു­മ്പ് ത­ന്നെ അ­മേ­രി­ക്ക­യു­മാ­യു­ള്ള പ്രതി­രോ­ധ ബ­ന്ധം സു­ദൃഢമാ­കാന്‍ ഇ­ന്ത്യ തി­ടു­ക്കം കൂട്ടി. കോ­ടി­ക്ക­ണ­ക്കി­ന് രൂ­പ­യു­ടെ അ­ഞ്ചോ­ളം ക­രാ­റു­ക­ളില്‍ ഇ­തി­നോട­കം ഇ­ന്ത്യ അ­മേ­രി­ക്ക­യു­മാ­യി ഒ­പ്പു­വച്ചു. കാ­ര്യ­ങ്ങള്‍ എല്ലാം അ­മേ­രി­ക്ക ആ­സൂ­ത്ര­ണം ചെ­യ്ത­തിലും കൃ­ത്യ­ത­യോ­ടെ ന­ട­പ്പാ­ക്ക­പ്പെട്ടു.

ഈ ഘ­ട്ട­ത്തി­ലാ­ണ് സു­പ്ര­ധാ­നമാ­യ എം.എം.ആര്‍.സി.എ ക­രാര്‍ അന്തി­മ ഘ­ട്ട­ത്തി­ലേ­ക്ക് ക­ട­ക്കു­ന്നത്. ഇ­വി­ടെ കാ­ര്യങ്ങള്‍ അ­ത്ര എ­ളു­പ്പ­മല്ല അ­മേ­രി­ക്ക­യ്­ക്ക്. കാര­ണം സാ­ങ്കേ­തി­ക­മിക­വു കൊ­ണ്ടും പുതുമ കൊ­ണ്ടും അ­മേ­രി­ക്കന്‍ ക­മ്പ­നി­ക­ളെ­ക്കാള്‍ മു­ന്നി­ലാ­ണ് യൂ­റോ­പ്യ­ന്‍ കണ്‍­സോര്‍­ഷ്യ­ത്തി­ന്റെ യൂ­റോ­ഫൈ­റ്റ­ര്‍ തൈ­ഫൂ­ണും, സ്വൂ­ഡി­ഷ് കമ്പ­നി സാ­ബി­ന്റെ ഗ്രി­പ്പ­ണും.

ഒ­പ്പം വര്‍­ഷ­ങ്ങ­ളാ­യി ഇ­ന്ത്യ­യു­മാ­യി നല്ല ബ­ന്ധം പു­ലര്‍­ത്തു­ന്ന സു­ഖോ­യ് കോര്‍്­പ്പ­റേഷ­ന്റെ മി­ഗ്ഗ്-35ഉം അ­മേ­രി­ക്കന്‍­ക­മ്പ­നി­കള്‍­ക്ക് ക­ന­ത്ത വെല്ലു­വി­ളി ഉ­യര്‍­ത്തു­ന്നു­ണ്ട്. മാ­ത്ര­വു­മല്ല ഇ­ന്ത്യന്‍ മി­ഗ്ഗി­ന്റെ വിവി­ധ ശ്രേ­ണി­യില്‍ പെ­ടു­ന്ന് വി­മാ­ന­ങ്ങള്‍ ഇ­ന്ത്യന്‍ ആകാ­ശ അ­തിര്‍­ത്തി കാ­ക്കാന്‍ ത­ട­ങ്ങി­യി­ട്ട് ചു­രു­ങ്ങി­യ­ത് 50 വര്‍­ഷ­ങ്ങ­ളെ­ങ്കി­ലു­മായി.

ഇ­തെല്ലാം അ­മേ­രി­ക്കന്‍ ക­മ്പ­നി­കള്‍­ക്ക് പ്ര­തികൂ­ല അ­വ­സ്ഥ സൃ­ഷ്ടിക്കും എ­ന്ന സാധ്യ­ത ക­ണ­ക്കി­ലെ­ടു­ത്താ­ണ് ലോ­കത്ത് ഒ­രു രാ­ജ്യ­ത്തിനും ഇ­ന്നോ­ളം നല്‍­കി­യി­ട്ടില്ലാ­ത്ത സൗ­ജ­ന്യ­ങ്ങള്‍ ഇ­ന്ത്യ­യ്­ക്കാ­യി തു­റ­ന്നി­ടു­വാന്‍ അ­മേ­രിക്ക­യെ പ്രേ­രി­പ്പി­ച്ച­ത്.

(തു­ട­രും…)

അ­ടു­ത്ത ല­ക്കം >> ക­രാര്‍ ന­ട­പ­ടി­ക്ര­മ­ങ്ങ­ളു­ടെ വി­ശ­ദാം­ശ­ങ്ങള്‍

ഒന്നാം ലക്കം വായിക്കാം

എം.എം.ആര്‍.സി.എ അഥവാ ആയുധ ഇടപാടുകളുടെ മാതാവ്

( ലേഖകന്‍റെ ഇ-മെയില്‍ വിലാസം jayanep@gmail.com  ഫോണ്‍: +91 9947439938

ബ്ലോഗ് http://pudayoors.blogspot.com )

Advertisement