പ്രതിരോധ ഇടപാടുകളുടെ മാതാവ്  അഥവാ ഇന്ത്യയുടെ M M R C A കരാറിന്‍റെ ഉള്ളറകള്‍ തേടുന്ന പരമ്പര- അതിരുകാക്കാന്‍ അതിരില്ലാ വ്യാപാരം

50000 കോടി രൂപ ചെലവിട്ട് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ M M R C A പദ്ധതിയെ ലോകം വിശേഷിപ്പിക്കുന്നത് പ്രതിരോധ ഇടപാടുകളുടെ മാതാവ് എന്നാണ്. ഒട്ടും അതിശയോക്തി കലര്‍ന്നതല്ല ഈ വിശേഷണം. ലോകം ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച എറ്റവും വലിയ പ്രതിരോധ ഇടപാടാണ് എന്നതിനാല്‍ തന്നെയാണ്  ഇങ്ങിനെയൊരു വിശേഷണം ഈ കരാറിന് കൈ വന്നിരിക്കുന്നത്.

ലോകത്തില്‍ ഇതിലേറെ തുക ചെലവിട്ട് പ്രതിരോധ രംഗത്ത് നിരവധി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങള്‍ നിരവധിയാണ്.  അമേരിക്കയ്ടെയും മറ്റും പ്രതിരോധ രംഗത്തെ ഗവേഷണങ്ങള്‍ക്ക് പോലും ഇതിലും ഭീമമായ തുകക്കള്‍ ചെലവിടുന്നുണ്ടാകാം. എന്നാല്‍ ഒരു പ്രതിരോധ ഇടപാടിനു വേണ്ടി, അതായത് ഒരു ശ്രേണിയില്‍ പെട്ട പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നതിനു വേണ്ടി ഇത്ര ഭീമമായ തുക ചെലവിടുന്ന രാജ്യം മറ്റൊന്നും ഇല്ല.

ഓര്‍ക്കുക ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രതിരോധ ബജറ്റ് ഏകദേശം ഒന്നര ലക്ഷം കോടി രൂപയ്ക്ക് അടുത്താണ്. അതില്‍ മൂന്നില്‍ ഒരു ഭാഗം തുക ചെലവിട്ടുകൊണ്ടുള്ള ഒരു ഇടപാടാണ് ഇത് എന്ന് കൂടി മനസിലാക്കുക. അതെ, പ്രതിരോധ രംഗത്ത്  80 ശതമാനത്തിലേറെ ഇറക്കുമതി ചെയ്യുന്ന ലോകത്തെ എറ്റവും വലിയ ആയുധ ഉപഭോക്തൃ രാജ്യം ലോകം ഇന്നോളം കണ്ടത്തില്‍ വച്ച് എറ്റവും വലിയ ആയുധ ഇടപാട് നടത്തുകയാണ്.

തീര്‍ച്ചയായും ലോകത്തിലെ എണ്ണം പറഞ്ഞ ആയുധ ഭീമന്മാര്‍ എല്ലാം മത്സര രംഗത്ത് സജീവമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി പുരോഗമിക്കുന്ന കരാറിന്റെ നടപടി ക്രമങ്ങള്‍ ഏറെക്കുറെ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍. പോരാട്ടത്തിന്റെ വീറും വാശിയുമാണ് ഇന്ന് ലോക ആയുധ കമ്പോളത്തില്‍ കാണുന്നത്.

ഇതുവരെ മലയാള മാധ്യമ ലോകം ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഈ ഇടപാടിന്റെ വിശദാംശങ്ങള്‍ അവലോകനം ചെയ്യുകയാണ് ഇവിടെ. വിശദമായ വിലയിര്ത്തലുകളും ആയുധപന്തയത്തില്‍ പങ്കെടുക്കുന്ന ആഗോള ഭീമന്മാരുടെ വിശദാംശങ്ങളും, പ്രകടന റിപ്പോര്‍ട്ടുകളും, നിലവിലെ സാധ്യതകളും,   കരാറിലെ രാഷ്ട്രീയവും എല്ലാം അണുവിട കീറി പരിശോധിക്കുന്ന പരമ്പര.

തയ്യാറാക്കുന്നത്  ജയനാരായണന്‍. അതിരുകാണാന്‍ അതിരില്ലാ വ്യാപാരം പരമ്പര വായിക്കാം >>

1എം.എം.ആര്‍.സി.എ അഥവാ ആയുധ ഇടപാടുകളുടെ മാതാവ്

2ആ­ഗോ­ള ഭീ­മന്‍­മാ­രു­ടെ താ­ല്‍­പ­ര്യ­ങ്ങ­ള്‍