Categories

ഭൂട്ടാന് വേണ്ടി വാദിക്കാന്‍ മേഘയ്ക്ക് അധികാരമില്ല

കൊച്ചി: ഭൂട്ടാന് വേണ്ടി വാദിക്കാന്‍ മേഘാഡിസ്ട്രിബ്യൂട്ടേഴ്സിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 2004 മുതല്‍ നിയമലംഘനം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.  ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിന് കാഴ്ച്ചകാരനെപോലെ നോക്കിനില്‍ക്കാനാവില്ല. ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ലെങ്കിലും  പ്രധാനഘടകമാണ്.  ലോട്ടറി കേസില്‍ സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കിയത്.

എന്നാല്‍ ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ സംസ്ഥാനസര്‍ക്കാറിന് താല്‍പ്പര്യമില്ല. ഇന്ത്യാ-ഭൂട്ടാന്‍ വാണിജ്യകരാറിന്‍റെ ഭാഗമായാണ് ലോട്ടറി നടത്തിപ്പെങ്കിലും പ്രാദേശിക നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണം. മേഘയുടെ ഹര്‍ജി ചിലവ് സഹിതം തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തിമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.