മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് 1 എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഷൂട്ടിംങ് തുടങ്ങി. എന്നാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് സിബിയല്ല.  മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് പേരിലും അല്‍പം മാറ്റമുണ്ട്.  ആഗസ്റ്റ്15 എന്നാണ് പേരിട്ടിരിക്കുന്നത്. ആഗസ്റ്റ് 15 ന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍  മമ്മൂട്ടിയുടേത്.  എസ്എന്‍ സ്വാമി തന്നെയാണ്  തിരക്കഥയൊരുക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം പൂര്‍ണമായും തിരുവനന്തപുരത്ത് ചിത്രീകരിയ്ക്കുകയെന്ന പ്രത്യേകതയും ആഗസ്റ്റ് 15നുണ്ടാവും. ആഗസ്റ്റ് 15 നിര്‍മിയ്ക്കുന്നത് അരോമയുടെ ബാനറില്‍ എം മണിയാണ് .