Administrator
Administrator
ചരിത്രത്തിന്‍റെ ക്രൂരഫലിതങ്ങള്‍
Administrator
Friday 29th October 2010 12:26pm

നിരഞ്ജന്‍

പണ്ട് ന­മു­ക്കൊ­രു ആ­രോഗ്യമ­ന്ത്രി­യു­ണ്ടാ­യി­രു­ന്നു, പി ശ­ങ്കരന്‍. കോ­ക്ക­കോ­ള­യില്‍ കാ­ഡ്­മി­യ­മി­ല്ലെ­ന്ന് പ­റ­ഞ്ഞ മ­ന്ത്രി. കൊളാ കമ്പ­നി പാ­ല­ക്കാ­ട്ടെ പ്ലാ­ച്ചി­മ­ട­യില്‍ കര്‍­ഷ­കര്‍­ക്ക് വ­ള­മാ­ണെ­ന്ന് പറ­ഞ്ഞ് നല്‍കി­യ മാ­ലി­ന്യ­ത്തെ പ­റ്റി­ചര്‍­ച്ച­കള്‍ ചൂ­ടു­പി­ടി­ച്ചു നില്‍­ക്കു­ന്ന സ­മ­യ­ത്താ­യി­രു­ന്നു മ­ന്ത്രി­യുടെ ഈ പ്ര­സ്­താ­വന.

ഈ പ്രാ­സ്­താ­വ­ന­ ആ­രെ ര­ക്ഷി­ക്കാ­നാ­യി­രുന്നു എന്ന ചോ­ദ്യ­ത്തി­ന് പ്ലാ­ച്ചി­മ­ട­ക്കാര്‍­ക്കെ­ങ്കിലും ഉ­ത്ത­ര­മു­ണ്ടാ­യി­രു­ന്നു. ത­ങ്ങ­ളു­ടെ വെ­ള്ള­മൂ­റ്റി വി­ഷം ക­ല­ക്കി­വില്‍­ക്കുന്ന കോ­ളാ ക­മ്പ­നി­യെ ര­ക്ഷി­ക്കാന്‍.

അ­വ­സാ­നം ബി­ബി­സിയും സു­നി­താ നാ­രാ­യണ­ന്റെ ഡൗണ്‍ ടു എര്‍­ത്ത് മാ­സി­കയും വേ­ണ്ടിവ­ന്നു പാ­ല­ക്കാ­ട്ടെ ഉള്‍­നാ­ടന്‍ കാര്‍ഷി­ക ഗ്രാ­മമാ­യ പ്ലാ­ച്ചി­മ­ട­യില്‍ എ­ന്താ­ണ് സം­ഭ­വി­ച്ച­തെ­ന്ന് പു­റം ലോക­ത്തെ അ­റി­യി­ക്കു­വാന്‍.

അ­പ്പോ­ഴേ­ക്കും ത­ങ്ങ­ളു­ടെ കൃ­ഷി­യി­ട­ങ്ങ­ളി­ലും കു­ടി­വെ­ള്ള­ത്തിലും കാ­ഡ്­മി­യം ക­ലര്‍­ന്നി­രു­ന്നു. കാ­ഡ്­മി­യം ക­ലര്‍­ന്ന വെ­ള്ള കുപ്പി പ്ലാ­ച്ചി­മ­ട സ­മ­ര­പ­ന്ത­ലി­ന് മു­ക­ളില്‍ കെ­ട്ടി ആ­ദി­വാ­സികള്‍ ശ­ങ്ക­രന്‍ മ­ന്ത്രി­യെ വെ­ല്ലു­വി­ളിച്ചു.

ധൈ­ര്യ­മു­ണ്ടെ­ങ്കില്‍ ഈ വെ­ള്ള­മൊ­ന്ന് കു­ടി­ച്ചു കാ­ണി­ക്കൂ. അ­ന്ന­വര്‍­ക്ക് മ­ന­സ്സി­ലാ­യ­താണ്. നാ­ട്ടി­ലെ ആ­രോ­ഗ്യ­മ­ന്ത്രി­ക്ക് ത­ങ്ങ­ളു­ടെ ആ­രോ­ഗ്യ­ത്തേ­ക്കാള്‍ വ­ലു­ത് ഹി­ന്ദു­സ്ഥാന്‍ കൊക്ക കോളാ ക­മ്പനി­യോ­ടാ­ണെ­ന്ന്.

ഭോ­പ്പാ­ലില്‍ നി­ന്ന് കേട്ടത്

ഭോ­പ്പാ­ല്‍ ന­ഗ­ര­ത്തില്‍ ഉ­റ­ങ്ങികി­ട­ന്ന ആ­യി­ര­ക്ക­ണ­ക്കി­ന് ആ­ളു­ക­ള്‍ 1984 ഡി­സംബര്‍ 2ാം തീയ്യ­തി യൂ­ണി­യന്‍ കാര്‍­ബൈ­ഡ് ഫാ­ക്ട­റി­യില്‍ നി­ന്നു­പു­റ­ത്തു­വ­ന്ന വിഷ­വാ­ത­കം ശ്വ­സി­ച്ച് തെ­രു­വില്‍ മ­രി­ച്ചു­വീണു. മ­ര­ണ­സം­ഖ്യ ഇ­ന്നും കൃ­ത്യ­മാ­യി ക­ണ­ക്കാ­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടില്ലാത്ത ലോ­ക­ത്തി­ലെ ഏ­റ്റവും വലി­യ വ്യാ­വ­സായി­ക ദു­രന്തം.

ആ ദു­ര­ന്ത­ത്തില്‍ ച­ത്തു­മ­ലര്‍­ന്നു കി­ട­ന്ന ആ­യി­രങ്ങ­ളെ നോ­ക്കി യൂ­ണി­യന്‍ കാര്‍­ബൈ­ഡ് മാ­നേ­ജര്‍ പ­റ­ഞ്ഞ­വാ­ക്കു­കള്‍ ച­രി­ത്ര­ത്തി­ല്‍ ക്രൂ­ര ഫ­ലി­ത­മാ­യി രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. നി­ങ്ങ­ളെ­ന്തി­നി­ങ്ങ­നെ പര­ക്കം പാ­യണം. നി­ങ്ങള്‍­പര­ക്കം പാ­ഞ്ഞത­ല്ലേ മ­ര­ണ­ത്തി­ന് കാ­ര­ണ­മാ­യത്. ഇ­താ­യി­രു­ന്നു ആ ക്രൂ­ര ഫ­ലി­തം.

അങ്ങ­നെ പറ­ഞ്ഞ് ഭോ­പ്പാ­ലു­കാ­രെ പ­രി­ഹ­സി­ച്ച യൂ­ണി­യന്‍ കാര്‍­ബൈ­ഡ് ക­മ്പ­നി മു­ത­ലാ­ളി­മാ­രെ രാ­യ്­ക്ക് രാ­മാ­നം വി­ദേ­ശ­രാ­ജ്യ­ത്തേ­ക്ക് സു­ര­ക്ഷി­ത­മാ­യി നാ­ടു­ക­ട­ത്തി­ക്കൊ­ടു­ക്കു­ക­യാ­യി­രുന്നു ഇ­ന്ത്യന്‍ രാ­ഷ്ട്രീ­യ സം­വി­ധാ­ന­ം.

ജ­നാ­ധി­പ­ത്യ­ത്തി­ന്റെ കാ­വല്‍­ക്കാര്‍ ജ­നങ്ങ­ളെ കൊ­ന്നു­തി­ന്നു­ന്നതും ആ ശ­വങ്ങ­ളെ നോ­ക്കി പ­രി­ഹ­സി­ച്ച് ചി­രി­ച്ച് ഒ­രു വര്‍ഷ­ത്തെ ‘കഠി­ന’ ത­ടവും വി­ധിച്ചു. ലോ­ക­ത്തി­ലെ ഏ­റ്റവും വ­ലീ­യ വ്യ­വ­സായി­ക ദു­ര­ന്ത­ത്തി­ന് ലോ­ക­ത്തി­ലെ ഏ­റ്റവും വലീ­യ ജ­നാ­ധിപ­ത്യ രാഷ്ട്രം നല്‍കി­യ സ­മ്മാ­നം !

ചിത്രം: വരുണ്‍ രമേഷ്

അ­നന്തരം

ജ­ന­വ­ഞ്ച­­കരാ­യ രാ­ഷ്ട്രീ­യ നേ­താ­ക്ക­ളു­ടെ പോ­യ്­മു­ഖങ്ങല്‍ ഓ­രോ­ന്നാ­യി ഊര്‍­ന്നു­വീണു­കൊ­ണ്ടി­രി­ക്കു­ന്ന­തി­ന്റെ ഏ­റ്റവും അ­വ­സാന­ത്തെ ഉ­ദാ­ഹര­ണം ന­മ്മു­ടെ സ്വ­ന്തം കേന്ദ്ര കൃ­ഷി സ­ഹ­മ­ന്ത്രി കെ­വി തോ­മ­സ്സില്‍ നി­ന്ന് ഉ­ണ്ടാ­യി­രി­ക്കുന്നു. കാസര്‍­ഗോ­ഡ് ജില്ല­യി­ലെ ഏണ്‍­മ­കജെ, പ­ദ്‌­റ എ­ന്നി­വി­ട­ങ്ങ­ളി­ലെ അം­ഗ­വൈ­കല്യം ഉണ്ടാ­യ കു­ട്ടി­ക­ളേയും ബു­ദ്ധി­മ­ര­വിച്ചു­പോ­യ മു­തിര്‍­ന്ന­വ­രും ഒ­രു­യാ­ഥാര്‍­ത്ഥ്യ­മാ­യി നി­ല­നില്‍­ക്കെ കെ­വി തോമ­സ് പ­റ­ഞ്ഞി­രി­ക്കുന്നു, എന്‍­ഡോ­സള്‍­ഫാന്‍ കാ­ര­ണ­മാ­ണ് പ്ര­ദേശ­ത്ത് പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­കു­ന്ന­തെ­ന്ന­തി­ന് തെ­ളി­വി­ല്ലെ­ന്ന് !

ചി­രി­ത്ര­ത്തിലെ ജ­ന­വ­ഞ്ച­കരാ­യ നേ­താ­ക്ക­ളു­ടെയും കു­ത്ത­ക­ക­ളു­ടേയും വാ­ക്കു­ക­ളി­ലെ സാ­ദൃശ്യം ന­മ്മ­ളോ­ട് പ­റ­യു­ന്ന­തെ­ന്താണ് ? കോ­ള­യില്‍ കാ­ഡ്­മി­യ­മി­ല്ലെ­ന്ന് പ­റ­ഞ്ഞ ശ­ങ്ക­ര­വ­ച­ന­വും ഭോ­പ്പാ­ലി­ലെ ച­ത്തു­മ­ലര്‍­ന്നു­കി­ട­ന്ന ആ­യി­രങ്ങ­ളെ നോ­ക്കി യൂ­ണി­യന്‍ കാര്‍­ബൈ­ഡ് ഫാക്ട­റി മാ­നേ­ജര്‍ പ­റ­ഞ്ഞ വാ­ക്കു­കളും കണ്ണും കാതും മ­നസ്സും കോ­ടി­പ്പോ­യ എണ്‍­മ­ക­ജെ­യി­ലെയും പ­ദ്ര­യി­ലെയും നി­രവ­ധി ജീ­വി­ക്കു­ന്ന ര­ക്ത­സാ­ക്ഷി­ക­ളെ സാ­ക്ഷി­യാ­ക്കി കെ­വി തോമ­സ് എ­ന്ന കേ­ന്ദ്ര കൃ­ഷി സ­ഹ­മന്ത്രി പ­റ­ഞ്ഞ വാ­ക്കു­കളും ത­മ്മി­ലെ­ന്ത് വ്യ­ത്യാ­സം.

ഈ ക്രൂ­രമാ­യ വ­ഞ്ച­ന­കള്‍ കൊ­ണ്ടാ­ണ് സാര്‍ നി­ര­പ­രാ­ധി­കള്‍പോലും തോ­ക്കെ­ടുത്തു­പോ­കു­ന്ന­ത്. ഇ­സ്രേ­ലി­ന്റെ പ­ല­സ്­തീന്‍ ന­ര­നാ­യാ­ട്ടി­നെ­തി­രെ ബുള്‍­ഡോ­സ­റി­ന് മുന്‍­പില്‍ കയ­റി നി­ന്ന് പാ­വം മ­നു­ഷ്യ­രെ കൊല്ല­രു­തെ­ന്നു പറഞ്ഞ റേ­ച്ചല്‍ കോ­റി­യെ­ന്ന പെണ്‍­കു­ട്ടി­യെ ച­ത­ച്ചര­ച്ച് കൊല്ലാന്‍ കൂ­ട്ടു­നി­ന്ന ഏ­രില്‍ ഷാ­രോ­ണി­നെ പൊ­ന്നാ­ട­യ­ണി­യി­ച്ച് വി­രു­ന്നൊ­രുക്കി­യ താ­ങ്ക­ളില്‍ നി­ന്ന് ഞ­ങ്ങ­ള­ല്ലെ­ങ്കി­ലെ­ന്തി­ന് ഇ­തില്‍ കൂ­ടു­തല്‍ പ്ര­തീ­ക്ഷി­ക്കണം.

Advertisement