ആലപ്പുഴ: മുന്‍ ആലപ്പുഴ എംപി കെഎസ് മനോജിന് വോട്ടുചെയ്യാനായില്ല. വോട്ടുചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം കെഎസ് മനോജ് അറിഞ്ഞത്.

സിപിഐഎം സ്വതന്ത്രനായും സിപിഐഎം ചിഹ്നത്തിലും കെഎസ് മനോജ് നേരത്തേ മത്സരിച്ചിരുന്നു. എന്നാല്‍ ദൈവവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ലെന്നാരോപിച്ച് കെഎസ് മനോജ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു.