Categories

ഫിനിഷിങ് പോയിന്‍റ്

നിരഞ്ജന്‍

നാട്ടിന്‍പുറത്തെ വീട്ടുതൊടിയിലും വേലിവരമ്പിലും തഴച്ചുവളര്‍ന്നിരുന്ന തേക്കും വീട്ടിയും വെട്ടി  മനോഹരമായ ഫര്‍ണിച്ച‌ര്‍ ഉണ്ടാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാല്‍ വേലിയും പറമ്പും അന്യമായതും നഗരങ്ങളിലെ ഫ്ലാറ്റുകളിലേക്ക് ജീവിതസാഹചര്യം മാറിയതും ആശാരിമാരെകൊണ്ട്  ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുക എന്നത് നടക്കാതെവന്നു. നല്ല മരങ്ങള്‍ കിട്ടാതായതുപോലെതന്നെ നല്ല ആശാരിമാരെയും കിട്ടാന്‍ ബുദ്ധിമുട്ടായി.

ഇനി ഏതെങ്കിലും ആശാരിമാരെക്കൊണ്ട് നമ്മുടെ മനസ്സിനൊത്ത ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ച് പണിതുടങ്ങിയാല്‍ പ്രതിബന്ധങ്ങള്‍ പലതാണ്. നല്ല തേക്കോ വീട്ടിയോ കിട്ടണം. മരങ്ങള്‍ നല്ല മൂപ്പെത്തിയതാണെന്ന് ഉറപ്പുവരുത്തണം.

നല്ല നിലയില്‍ പോളീഷും പുട്ടിയുമിടണം. എല്ലാം കഴിഞ്ഞ് അപ്പോള്‍സ്റ്ററി വര്‍ക്കുകള്‍ ചെയ്യണം. ഇതൊക്കെ നോക്കിനടത്താന്‍ ആളും വേണം. പക്ഷേ ഇന്നത്തെ തിരക്കിട്ട ജീവിതത്തിരക്കിനിടയില്‍ ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യാന്‍ ആര്‍ക്കും നേരമില്ല.

ഈ സാഹചര്യങ്ങള്‍ മുതലാക്കിയാണ്  റെഡിമെയ്ഡ് ഫര്‍ണിച്ചറുകള്‍ വിപണികീഴടക്കിയത്. ഏത് രീതിയിലുള്ള ഫര്‍ണിച്ചറുകളും ഏത് വലിപ്പത്തിലും അളവിലും ഇന്ന്  ലഭ്യമാണ്. രൂപഘടനയും കാഴ്ച്ചയ്ക്കുള്ള ഭംഗിയും നോക്കി ഏത് തരം ഫര്‍ണിച്ചറുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രവും ഇത് നല്‍കുന്നു.

നല്ല അഴകിലും ഈടിലും ഇവ നിര്‍മ്മിച്ചു നല്‍കുന്ന കടകളില്‍  നല്ല തിരക്കുമാണ്. പുതുതായി വീടുണ്ടാക്കാന്‍  തുടങ്ങുന്നവരും ഉള്ളവീടിന് മോടിപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടേയും ഇന്നത്തെ ആശ്രയം റെഡിമെയ്ഡ് ഫര്‍ണിച്ചര്‍ കടകളാണ്.

എന്നാല്‍ മൂപ്പ് കുറഞ്ഞ തേക്കിലും വീട്ടിയിലും നിര്‍മ്മിക്കുന്ന ഫര്‍ണിച്ചറുകളും ശരിയായ രീതിയില്‍ ട്രീറ്റ് ചെയ്യാത്ത മരങ്ങളില്‍ നിര്‍മ്മിക്കുന്ന ഫര്‍ണിച്ചറുകളും ഇന്ന് വിപണിയിലെ കള്ളനാണയങ്ങളായി നിലനില്‍ക്കുന്നുണ്ട്. പടുമരങ്ങള്‍ക്ക് തേക്കിന്‍റെയും വീട്ടിയുടെയും നിറങ്ങള്‍ നല്‍കി ഫര്‍ണിച്ചര്‍ ഉണ്ടാക്കി വില്‍ക്കുന്നവരുമുണ്ട്.  അതേസമയം ദീര്‍ഘകാല ഉപഭോക്തൃ ബന്ധങ്ങളെ ഇത് ഇല്ലാതാക്കുമെന്ന് കരുതുന്നവരും ഫര്‍ണിച്ചര്‍ രംഗത്തുണ്ട്.

തേക്ക് വീട്ടി തുടങ്ങിയ ഹാര്‍ഡ് വുഡുകള്‍ക്ക് പുറമേ റമ്പര്‍, ഒക്ക് വുഡ് തുടങ്ങിയ സോഫ്റ്റ് വുഡുകള്‍ ട്രീറ്റ് ചെയ്ത് നല്ല ഈടുള്ള ഫര്‍ണിച്ചറുകളും ഇന്ന് ലഭ്യമാണ്. നന്നായി ട്രീറ്റ് ചെയ്ത ഇത്തരം ഫര്‍ണിച്ചറുകള്‍ക്ക് 30 വര്‍ഷം വരെ ആയുസ്സുണ്ട്.  എന്തായാലും തേക്ക് വീട്ടി തുടങ്ങിയ മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഫര്‍ണിച്ചറുകളുടെ  വില താങ്ങാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമാണ് വര്‍ഷങ്ങള്‍ ഈട് നില്‍ക്കുന്ന ഇത്തരം ഫര്‍ണിച്ചറുകള്‍.

ഗ്ലാസും സ്റ്റീലും കൊണ്ട് നിര്‍മ്മിച്ച ഫര്‍ണിച്ചറുകളും ഇന്ന് വിപണിയിലെ പുത്തന്‍ ട്രെന്‍റുകളാണ്. പ്ലാസ്റ്റിക്ക് ഫൈബര്‍ എന്നിവകൊണ്ടുണ്ടാക്കിയ കസേരയും മേശയുമൊക്കെ വിപണിയിലുണ്ടെങ്കിലും അതൊന്നും മലയാളി ഉപഭോക്താക്കള്‍  അത്രകണ്ട് സ്വീകരിച്ചിട്ടില്ല.

എന്നാല്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഫര്‍ണിച്ചറുകളെ മലയാളി ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ശാസ്ത്രീയമായ രൂപഘടനയും മികച്ച ഫിനിഷിങ്ങും കൊണ്ടാണ്  ഇവ വിപണി സ്വീകാര്യത നേടിയെടുത്തത്.  ഇത്തരം  ഫര്‍ണിച്ചറുകളുടെ ഏറ്റവും വലിയ സവിശേഷത  അതിന്‍റെ മികച്ച മേനിയഴകുതന്നെയാണ്.

പുത്തന്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനോളം തന്നെ ശ്രദ്ധയും കണിശതയും ഫര്‍ണിച്ചര്‍ തിരഞ്ഞെടുപ്പിലും മലയാളികള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. വീടുവെയ്ക്കാന്‍ തുടങ്ങുമ്പോഴേ ഫര്‍ണിച്ചര്‍ കടകളിലെത്തി തങ്ങളുടെ വീടിന്‍റെ ഡിസൈനിന് ഒത്ത ഫര്‍ണിച്ചറുകള്‍ തിരിഞ്ഞെടുത്ത് ബുക്ക് ചെയ്യുന്നവരും കുറവല്ല.

ഇന്‍റീരിയര്‍ കടപ്പാട്: സോളിഡ് ഹോം സൊല്യൂഷന്‍സ്,പുതിയറ, കോഴിക്കോട്.

ചിത്രങ്ങള്‍: വരുണ്‍ രമേഷ്

One Response to “ഫിനിഷിങ് പോയിന്‍റ്”

 1. GEETHA

  solid seems to be solid
  i was astonished 2 c th solid furniture at a frnds house
  t ws so nice pretty comfrtble and cheap too
  thnx 4 th nice piece of article
  readability s superb
  but a doubt
  was t an advt piece?
  evn if ts so i liked t

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.