Categories

ഫേസ്ബുക്കില്‍ വൈറസ് ആക്രമണം

കഴിഞ്ഞ ആഴ്ച്ചയാണ്  സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സെറ്റായ ഓര്‍ക്കുട്ടിനെ ബോം സബാര്‍ഡോ വൈറസ് ആക്രമിച്ച് ഒരു പരുവത്തിലാക്കിയത്. എന്നാല്‍ ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സെറ്റായ  ഫേസ് ബുക്കിലും അത്യന്തം അപകടകാരിയായ Like വൈറസ് ആക്രമണംനടത്തുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഫേസ്ബുക്ക് യൂസര്‍മാര്‍ ഇതിനോടകം ആക്രമണത്തിന് ഇരയായിട്ടുണ്ട്.

വയറസ് വലിയ തോതില്‍ പടര്‍ന്നിട്ടുണ്ടെങ്കിലും അത് ഫേസ്ബുക്കിലെ പാസ് വേര്‍ഡ് ബ്രേക്ക് ചെയ്യുകയോ അക്കൗണ്ടുകളില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല.

like ബട്ടണിലെ ജാവാസ്‌ക്രിപ്റ്റിലൂടെയാണ് ആക്രമണം. like ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ shocking! this girl killed herself after her dad posted this photo.എന്ന പേജിലേക്കാണ് എത്തുക. നിങ്ങളുടെ like ബട്ടണ്‍ ക്ലിക്ക് ഇത്തരമൊരു പേജിലേക്കാണ് നയിക്കുന്നതെങ്കില്‍  സൈറ്റിലെ മുന്നോട്ടുള്ള യാത്രയില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.