Categories

Headlines

കാണാതായ മകനെ കണ്ടെത്താന്‍ അച്ഛന്‍ ഫേസ്ബുക്ക് സഹായം തേടുന്നു

missing-boy,karnithമുംബൈ: മുംബൈയില്‍ നിന്നും 8 ദിവസം മുന്‍പ് കാണാതായ മകനെ അച്ഛന്‍ ഫേസ്ബുക്കിലൂടെ അന്വേഷിക്കുന്നു. മകനെ കണ്ടെത്താനുള്ള പോലീസ് ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അച്ഛന്‍ ഫെയ്‌സ്ബുക്കിനെ ആശ്രയിച്ചിരിക്കുന്നത്.

ആനന്ദ്ഷാ (37) ആണ് കാണാതായ തന്റെ അഞ്ച് വയസുള്ള മകന്‍ കര്‍ണിത്തിനെ ഫേസ്ബുക്കിലൂടെ അന്വേഷിക്കുന്നത്. കൂടുതല്‍ പേരും കാണുമെന്നതിനാല്‍ കുട്ടി എവിടെയുണ്ടെന്ന് അറിയാവുന്ന ആരെങ്കിലും തന്നെ വിളിച്ചറിയുക്കുമെന്ന് പ്രതീക്ഷയാണ് ആനന്ദിന്. മറ്റെല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ആനന്ദിന്റെ അവസാനത്തെ ശ്രമമാണിത്.

മകന്റെ വിവിധ ഫോട്ടോകളും ഫേസ്ബുക്കിലുണ്ട്. ഇതോടൊപ്പം ആനന്ദിന്റെ ഫോണ്‍നമ്പറും കൊടുത്തിട്ടുണ്ട്. കാണ്ഡിവ്‌ലി സ്വദേശിയായ ഷാ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ജോലിചെയ്യുകയാണ്. പോലീസ് തന്റെ മകനെ കണ്ടെത്തുന്നതും കാത്ത് തനിക്ക് വെറുതെയിരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഏപ്രില്‍ 6ന് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കര്‍ണിത്തിനെ കാണാതായത്. രാത്രിവരെ പരിസരങ്ങളില്‍ തിരഞ്ഞിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണം വളരെ പതുക്കെയാണെന്നും അതിനാല്‍ തങ്ങള്‍ക്കാവുന്നത് തങ്ങളും ചെയ്യുകയാണെന്നാണ് കര്‍ണിത്തിന്റെ മാതാപിതാക്കള്‍ പറയുന്നത്.

ഏപ്രില്‍ 9നാണ് ഫേസ്ബുക്കില്‍ കര്‍ണിതിന്റെ ആദ്യ ഫോട്ടോ അപ് ലോഡ് ചെയ്തത്. മകനെ കണ്ടെത്തുകയാണെങ്കില്‍ തന്നെ വിവരമറിയിക്കണമെന്ന കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. ഫേസ്ബുക്കിലെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ഈ വിവരങ്ങള്‍ പരസ്പരം കൈമാറുന്നുണ്ട്. ഇതുവരെ ആരില്‍ നിന്നും ഒരു വിവരവും ആനന്ദിന് ലഭിച്ചിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്