ന്യുദല്‍ഹി: പാര്‍ലമെന്‍റിന് മുന്‍പില്‍ കേരളത്തില്‍ നിന്നുള്ള  ഇടത്-  കോണ്‍ഗ്രസ്സ് എംപിമാരുടെ വെവ്വേറെ ധര്‍ണ്ണ.  എന്‍ഡോസള്‍‌ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇടത് എംപിമാര്‍ ധര്‍ണ്ണ നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയുണ്ടാകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഇടത് എംപി മാര്‍ക്ക് ഉറപ്പുനല്‍കി.

എന്നാല്‍ എയര്‍ ഇന്ത്യ കേരളത്തോട് അവഗണനകാണിക്കുന്നെന്നാരോപിച്ചാണ് കോണ്‍ഗ്രസ്സ് എംപി മാര്‍ ധര്‍ണ്ണ നടത്തുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്ര കൃഷി സഹമന്ത്രി കെവി തോമസ്സിന്‍റെ  പ്രസ്ഥാവനയോടെയാണ് പ്രശ്നം ചൂടുപിടിച്ചത്.