Administrator
Administrator
പരാജയപ്പെട്ട വാര്‍ത്തകള്‍
Administrator
Thursday 28th October 2010 3:02pm

നിരഞ്ജന്‍

തദ്ദേ­ശ സ്വ­യംഭ­ര­ണ തി­ര­ഞ്ഞെ­ടു­പ്പി­ന്റെ പ്ര­ച­ര­ണ­സ­മ­യത്തും വോ­ട്ടെ­ടു­പ്പ് ദി­വ­സവും കേ­ര­ള­ത്തി­ലെ ഒ­ട്ടു­മി­ക്ക മാ­ധ്യ­മ­ങ്ങളും ഉ­റ­പ്പി­ച്ചു പ­റ­ഞ്ഞ ഒ­രു കാ­ര്യ­മു­ണ്ടാ­യി­രുന്നു. ഈ തി­ര­ഞ്ഞെ­ടു­പ്പില്‍ ക­ഴിഞ്ഞ ലോ­ക്‌സ­ഭാ തി­ര­ഞ്ഞെ­ടു­പ്പി­ലേതു­പോ­ലെ ആര്‍­ക്കെ­ങ്കിലും അ­നു­കൂ­ലമോ പ്ര­തി­കൂ­ലമോ ആ­യ ത­രം­ഗം നി­ല­നില്‍­ക്കു­ന്നില്ല എ­ന്ന­്.

എ­ന്നാല്‍  ഫ­ലം പു­റ­ത്തു­വ­ന്ന­പ്പോള്‍ ഇ­ട­തു­പ­ക്ഷ­മു­ന്ന­ണി­ക്ക് ക­ന­ത്ത തി­രി­ച്ച­ടി­യാ­ണ് ജ­ന­ങ്ങള്‍ നല്‍­കി­യ­ത്. ഇട­തു ജ­നാ­ധി­പ­ത്യ­മു­ന്ന­ണിയും ഐ­ക്യ­ജ­നാ­ധി­പ­ത്യ­മു­ന്ന­ണിയും നി­ല­വില്‍­വ­ന്ന 1980 ന് ശേ­ഷം തു­ടര്‍­ച്ച­യാ­യി ഇ­ട­തുപ­ക്ഷം ഭ­ര­ണ­ത്തി­ലേ­റി­യ സ്ഥ­ല­ങ്ങ­ളില്‍പോലും ഇ­ട­തി­ന്റെ അ­ടി­ത്ത­റ­യ്­ക്ക് കാ­ര്യ­മാ­യ ഇള­ക്കംതട്ടി. പ­ല ഇ­ടതു­കോ­ട്ട­ക­ളിലും യു­ഡിഎ­ഫ് എ­ന്ന രാ­ഷ്ട്രീ­യ സം­വി­ധാ­നം ത­കര്‍­പ്പന്‍ മു­ന്നേ­റ്റ­മു­ണ്ടാ­ക്കു­കയും ചെ­യ്തു.

ഇ­ത്രയും വലി­യ വിജ­യം യു­ഡി­എ­ഫി­ന്റെ ന­യ­ങ്ങള്‍­ക്ക് കിട്ടി­യ അം­ഗീ­കാ­ര­മാ­യി അവര്‍­പോലും ക­ണ­ക്കാ­ക്കു­ന്നില്ല. ലോ­ക്‌സ­ഭാ തി­രി­ഞ്ഞെ­ടു­പ്പില്‍ സം­സ്ഥാന­ത്ത് ആ­ഞ്ഞ­ടി­ച്ച ഇട­ത് വി­രു­ദ്ധ ത­രം­ഗ­ത്തില്‍ നി­ന്ന് വ്യ­ത്യാ­സ­മായി താ­ഴേ­ത­ട്ടി­ലേ­ക്ക് ഇറ­ങ്ങി പ­ഞ്ചാ­യ­ത്തു­ക­ളില്‍ നി­ന്ന് പോലും ഇ­ട­തി­നെ തൂ­ത്തെ­റി­യു­ന്ന­താ­ണ് ക­ണ്ട­ത്.

ക­ഴിഞ്ഞ ലോ­ക്‌സ­ഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ നി­ല­നി­ന്നി­രു­ന്ന­പോലെ ഈ തി­ര­ഞ്ഞെ­ടു­പ്പില്‍ ഇ­ട­തി­നെ­തിരെ കാ­ര്യമാ­യ ജ­ന­വി­കാ­ര­മി­ല്ലെ­ന്നാ­യി­രു­ന്നു മാ­ധ്യ­മ­ങ്ങ­ളു­ടെ ക­ണ്ടെ­ത്തല്‍. ആര്‍­ക്കെ­ങ്കി­ലു­മെ­തി­രെയോ ആര്‍­ക്കെ­ങ്കിലും അ­നു­കൂ­ല­മാ­യതോ ആ­യ വി­കാ­രമോ ത­രം­ഗമോ ഇ­ല്ലെ­ന്നാ­യി­രു­ന്നു ന­മ്മു­ടെ ചാ­നല്‍ പ­ത്ര റി­പ്പോര്‍­ട്ടു­കള്‍ വോ­ട്ടെ­ടു­പ്പ് ദി­വ­സ­ത്തി­ന് ശേ­ഷവും പ­റഞ്ഞു­കൊ­ണ്ടി­രു­ന്നത്.

എ­ന്നാല്‍ ഫ­ലം വ­ന്ന് അല്‍­പ­സ­മ­യ­ത്തിന­കം സം­സ്ഥാന­ത്ത് യു­ഡിഎ­ഫ് ത­രം­ഗ­മാ­ണെ­ന്ന് അ­വര്‍­ക്ക് പ­റ­യേ­ണ്ടി വന്നു. എന്തു­കൊ­ണ്ടി­ങ്ങനെ ? ജ­ന­വി­കാ­രം മ­ന­സ്സി­ലാ­ക്കാന്‍  മാ­ധ്യ­മ­ങ്ങള്‍­ക്കാ­വാതെ­പോ­കു­ന്ന­തെന്തു­കൊ­ണ്ട് ?

റി­ക്കോര്‍­ഡ് പോ­ളിം­ങ് പ­ല­സ്ഥ­ല­ങ്ങ­ളിലും രേ­ഖ­പ്പെ­ടു­ത്തി­യിട്ടും മാ­ധ്യ­മ­ങ്ങള്‍ അ­വ­രു­ടെ ‘സ­മദൂ­ര സി­ദ്ധാ­ന്ത­ത്തില്‍’ ഉ­റ­ച്ചു­നില്‍­ക്കു­ന്ന കാ­ഴ്­ച്ച­യാ­ണ് ക­ണ്ടത്. മി­ക്ക മാ­ധ്യ­മ­ങ്ങള്‍ക്കും ത­രം­ഗ­മി­ല്ലെ­ന്ന് പ­റ­യാ­നാ­യി­രു­ന്നു അ­പ്പോഴും താല്‍­പ്പ­ര്യം. എന്തു­കൊ­ണ്ടാ­ണ് ന­മ്മു­ടെ മാ­ധ്യ­മ­ങ്ങള്‍­ക്ക് ജ­ന­വി­കാ­രം മ­ന­സ്സി­ലാ­കാ­തെ വ­ന്നു എ­ന്ന­കാര്യം ആ­ഴ­ത്തില്‍ പഠ­ന­വി­ധേ­യ­മാ­ക്കേ­ണ്ടി­യി­രി­ക്കുന്നു.

കേ­ന്ദ്ര­ത്തില്‍ വാ­ജ്‌­പേ­യ് സര്‍­ക്കാ­റി­ന് ശേ­ഷം ന­ട­ന്ന തി­ര­ഞ്ഞെ­ടു­പ്പില്‍ എന്‍ഡി­എ സര്‍­ക്കാര്‍ ന­ടത്തി­യ ‘ഇന്ത്യ ഷൈനിംഗ്’ ക്യാമ്പെയ്‌നില്‍ ക­ണ്ണ­ഞ്ചി­ച്ച് ന­മ്മു­ടെ മാ­ധ്യ­മ­ങ്ങല്‍ ബി­ജെ­പി വീണ്ടും അ­ധി­കാ­ര­ത്തില്‍ വ­രാന്‍­പോ­കു­ന്നു എ­ന്ന് ഒ­രു യാ­ഥാര്‍ത്ഥ്യ­ബോ­ധ­വു­മില്ലാ­തെ അ­ടി­ച്ചി­റക്കി­യ വാര്‍­ത്ത­ക­ളാ­ണ് ഇ­വിടെ ഓര്‍­മ്മ­വ­രു­ന്നത്.

ജ­ന­സ­ഹ­സ്ര­ങ്ങ­ളു­ടെ വി­കാ­ര­ങ്ങളും വി­ചാ­ര­ങ്ങ­ളു­മ­റി­യാ­തെ ഏതോ ഭ്ര­മാ­ത്മക ലോ­ക­ത്തി­രുന്നു­കൊ­ണ്ടാ­യി­രു­ന്നു അ­ന്ന് ഇ­ന്ത്യന്‍ മാ­ധ്യ­മ­ങ്ങള്‍ എന്‍ഡി­എ യു­ടെ വിജ­യം തി­ര­ഞ്ഞെ­ടു­പ്പ് ഫ­ലം വ­രു­ന്ന­തി­ന് മുന്‍­പേ കു­റി­ച്ച­ത്.

ആ യാ­ഥാര്‍­ത്ഥ്യ ബോ­ധ­മില്ലാ­യ്മ്മ­യെ­ക്കു­റിച്ച് ദ ഹി­ന്ദു പ­ത്ര­ത്തി­ന്റെ റൂ­റല്‍ അ­ഫേ­ഴ്‌­സ് എ­ഡി­റ്റര്‍ പി സാ­യ്‌­നാ­ഥ് പ­റ­ഞ്ഞ­വാ­ക്കു­കളും ഇ­വി­ടെ ഏ­റെ പ്രാ­ധാ­ന്യ­മര്‍­ഹി­ക്കുന്നു. മാ­സ് മീ­ഡ­യ­യ്­ക്ക് മാ­സ് റി­യാ­ലി­റ്റി അ­റി­യാന്‍ സാ­ധി­ക്കു­ന്നില്ല എ­ന്ന­താ­യി­രു­ന്നു സാ­യ് നാ­ഥ് അ­ന്ന് പ­റ­ഞ്ഞ­ത്.  ( ആ ലേഖനം വായിക്കാം Mass media vs mass reality )

ഇ­വി­ടെ കേ­ര­ള­ത്തില്‍ തദ്ദേ­ശ ഭ­ര­ണ­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കു ന­ട­ന്ന തി­ര­ഞ്ഞെ­ടു­പ്പ് പ്ര­ക്രി­യ­യി­ലു­ട­നീ­ളം ഒ­രു ത­രം­ഗ­വും ഇ­ല്ലെ­ന്ന് പ­റ­ഞ്ഞ മ­ലയാ­ള മാ­ധ്യ­മ­ങ്ങല്‍­ക്കും ഇ­തേ മാ­സ് റി­യാ­ലി­റ്റി­യെ വിയലിരുത്തുന്നതില്‍ പ­രാ­ജ­യ­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്ന­താ­ണ് യാ­ഥാര്‍­ത്ഥ്യം.

കേ­ര­ള­ത്തില്‍ ഒ­രു മു­ന്ന­ണിക്കും രാ­ഷ്ട്രീ­യ മുന്‍­തൂ­ക്ക­മി­ല്ലെന്നും ത­രം­ഗ­മി­ല്ലെന്നും പ­റ­യാന്‍ മാ­ധ്യ­മ­ങ്ങള്‍ എ­ന്ത് മാ­ന­ദ­ണ്ഡ­മാ­ണ് ഉ­പ­യോ­ഗിച്ച­ത് അ­തി­ന്റെ ദ­യനീ­യ പ­രാ­ജ­യ­മാ­ണ് കേ­ര­ള­ത്തി­ലെ ഇട­ത് വി­രു­ദ്ധ ത­രം­ഗ­ത്തോ­ടെ കാ­ണാ­നി­ട­യാ­യ­ത്.

കേ­ര­ള­ത്തി­ലെ ജ­ന­ങ്ങള്‍ പാര്‍­ട്ടി­കള്‍ക്കും വ്യ­ക്തി­കള്‍ക്കും വോ­ട്ടു­ചെ­യ്യുന്ന­ത് വെറും പാര്‍­ട്ടി­നേ­താ­ക്ക­ളു­ടെ ച­ക്ക­ള­ത്തി പോ­രാ­ട്ടമോ വി­ഭാ­ഗീയ­തയോ മാത്രം നോ­ക്കി­യല്ല എ­ന്ന് വ്യ­ക്ത­മാ­യി­രി­ക്കുന്നു.

ജ­ന­ങ്ങ­ളു­ടെ ദൈ­നംദി­ന പ്ര­ശ്‌­ന­ങ്ങ­ള്‍ പ­രി­ഗ­ണി­ച്ചാ­ണ് അ­വര്‍ വോ­ട്ടു­ചെ­യ്യാ­നെ­ത്തു­ന്നത്. എല്‍­ഡി­എ­ഫില്‍ നി­ന്ന് പി­ജെ ജോ­സഫും എം­പി വീ­രേ­ന്ദ്ര­കു­മാറും പി­സി തോ­മസും ഐ­എന്‍­എല്ലും പ­ടി­യി­റ­ങ്ങി­പ്പോ­യ­പ്പോള്‍ ഉ­ണ്ടാ­യേ­ക്കാ­വു­ന്ന രാ­ഷ്ട്രീ­യ സ­മ­വാ­ക്യ­ങ്ങല്‍ പോലും ക­ണ­ക്കി­ലെ­ടു­ക്കാന്‍ മാ­ധ്യ­മ­ങ്ങള്‍ തെ­യ്യാ­റാ­യില്ല.

അങ്ങ­നെ ത­യ്യാ­റാ­യി­രു­ന്നു­വെ­ങ്കില്‍ സം­സ്ഥാന­ത്ത് ആര്‍ക്കും അ­നു­കൂ­ലമോ പ്ര­തി­കൂ­ലമോ ആ­യ ത­രം­ഗം നി­ല­നില്‍­ക്കു­ന്നി­ല്ലെ­ന്ന നി­ഗ­മ­ന­ത്തി­ലേ­ക്ക് ന­മ്മു­ടെ മാ­ധ്യ­മ­ങ്ങല്‍ എ­ത്തി­ച്ചേ­രില്ലാ­യി­രുന്നു.

പാര്‍­ട്ടി­കള്‍ ജ­ന­ങ്ങ­ളില്‍ നി­ന്ന് അ­ക­ലു­ന്നതു­പോ­ലെ മാ­ധ്യ­മ­ങ്ങളും മാ­ധ്യ­മ­പ്ര­വര്‍­ത്ത­കരും ജ­ന­സാ­മാ­ന്യ­ത്തി­ന്റെ വി­കാ­ര­വി­ചാ­ര­ങ്ങള്‍ കാ­ണാതെ­പോ­യാല്‍ ഇ­നിയും ഇതു­പോ­ലു­ള്ള വി­ക­ല രാഷ്ടീ­യ വി­ശ­ക­ല­ന­ങ്ങള്‍ ഉ­ണ്ടാ­യേ­ക്കാം.

ഏ­തെ­ങ്കിലും ഒ­രു പാര്‍­ട്ടി­ക്കെ­തി­രെ­യു­ള്ള വി­കാ­ര­പ്ര­ക­ട­ന­മാ­യി ഫ­ല­പ്ര­ഖ്യാ­പ­നം­വ­രു­മ്പോല്‍ അ­തി­ന്റെ ആ­ര­വ­ങ്ങ­ളില്‍പെട്ട് ആരും ഇ­ത്ത­രം­കാ­ര്യ­ങ്ങള്‍ ചര്‍­ച്ച­ചെ­യ്യി­ല്ലെന്ന ബോ­ധ്യ­ത്തില്‍ നി­ന്നാവാം ഈ വി­ക­ല വി­ശ­ക­ല­ന­ത്തി­നുള്ള ധൈര്യം മാ­ധ്യ­മ­ങ്ങള്‍­ക്കും മാ­ധ്യ­മ­പ്ര­വര്‍­ത്ത­കര്‍­ക്കു­മു­ണ്ടാ­കുന്ന­ത് എ­ന്ന് വേ­ണം ക­രു­താന്‍.

തോ­റ്റ രാഷ്ടീ­യ പാര്‍­ട്ടി­കള്‍­ക്കൊ­പ്പം ഇത്ത­രം വി­ശ­ക­ല­ന­ങ്ങള്‍ നട­ത്തി പ­രാ­ജ­യ­പ്പെ­ട്ട വാര്‍­ത്ത­കള്‍ പ­ട­ച്ചു­ണ്ടാക്കി­യ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കരും സ്വ­യം­വി­ശ­ക­ല­ന­ക­ത്തി­ന് ത­യ്യാ­റാ­വണം. അ­ല്ലെ­ങ്കില്‍ കൂ­ടു­തല്‍ പ­രാ­ജ­യ­പ്പെ­ടു­ന്ന വാര്‍­ത്ത­കള്‍ ന­മു­ക്ക് കാ­ണേ­ണ്ടി­വ­രും.

Advertisement