കാസര്‍ഗോഡ്: സി.പി.എം കാസര്‍ഗോസ് ജില്ലാ കമ്മിറ്റിയോഫീസിനു നേരെ കല്ലേറ്. രാത്രി പന്ത്രണ്ടു മണിക്കുശേഷമണു കല്ലേറുണ്ടായത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി  പരിശോധന നടത്തി.

കാസര്‍ഗോഡ് ജില്ലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന  സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ പറഞ്ഞു.