Categories

ആദര്‍ശാത്മക കമ്മ്യൂണിസം മരിക്കുന്നില്ല

കെസി ഉമേഷ് ബാബു

2006 ല്‍  തൂത്തുവാരി ജയിക്കുന്ന തരത്തില്‍ ഒരു ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരാനിടയായത് എ​ങ്ങനെ എന്നിതില്‍ നിന്ന് ആണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ വിശകലനം ആരംഭിക്കേണ്ടത്. 2001-2005  കാലത്ത് കേരളത്തിലെ ഇടതുപക്ഷം സഖാവ് വിഎസ്സിന്‍റെ പൂര്‍ണ്ണമായ മുന്‍കൈയ്യില്‍ സത്യവും നീതിയും ധാര്‍മ്മികതയും ഉള്ളടങ്ങിയ ഒരു പുതിയ രാഷട്രീയം മുന്നോട്ട് വെയ്ക്കുകയുണ്ടായി.

ആ രാഷ്ട്രീയത്തിന്‍റെ പ്രാധാന പ്രത്യേകത അത് മുതാളിത്ത വിരുദ്ധവും നവസാമ്രാജ്യത്വ വിരുദ്ധവും ആദര്‍ശാത്മകവും ജനകീയവും ആയിരുന്നു എന്നതാണ്. നവലിബറല്‍ കാലഘട്ടത്തിലെ ഒരു മാതൃകാ പ്രതിരോധ  രാഷ്ട്രീയമായിരുന്നു അത്. ഒരുപക്ഷേ ലാറ്റിനമേരിക്കയില്‍ പുതുതായി ഉയര്‍ന്ന് വന്നതുപോലുള്ള രാഷട്രീയത്തിന്‍റെ ഒരുകേരളീയ സമാന്തരം. ഈ രാഷ്ട്രീയത്തെ കേരളത്തിലെ ഭൂരിപക്ഷം മനുഷ്യരും ആവേശത്തോടെയാണ് നോക്കിക്കണ്ടത്.

2005 ലെ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അതിന്‍റെ വ്യക്തമായ തളിവ് നല്‍കുകയുണ്ടായി. മുന്‍മ്പൊരിക്കലുമില്ലാത്ത വിധമാണ് ഇടത്ജനാധിപത്യമുന്നണി ആ തിരഞ്ഞെടുപ്പില്‍ വിജയം കണ്ടത്. ഐക്യ ജനാധിപത്യമുന്നണി ഏതാണ്ട് നാമാവശേഷമായ നിലയിലാണ് ആ തിരഞ്ഞെടുപ്പ് ഫലം ഉണ്ടായിതീര്‍ന്നത്. അതിന്‍റെ തുടര്‍ച്ചതന്നെയായാണ് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യമുന്നണി ഏതാണ്ട് സമ്പൂര്‍ണ്ണമായ വിജയം നേടിയത്.

സിപിഐഎമ്മിനകത്തെ വിഎസ് ആച്യുതാനന്ദന്‍ വിരുദ്ധ നീക്കങ്ങളുടെ അലോസരം നിറഞ്ഞ സാനിധ്യം കൂടി ഉണ്ടായിരുന്നില്ലെങ്കില്‍ ഇടത് ജനാധിപത്യമുന്നണി അന്ന് കുറേക്കൂടെ മെച്ചപ്പെട്ട വിജയം നേടുമായിരുന്നു. കാരണം 2001-2005 കാലത്തെ വിഎസ്സിന്‍റെ നവലിബറല്‍ വിരുദ്ധ രാഷ്ടീയം ജനങ്ങളില്‍ കേരളീയ ഇടതുപക്ഷത്തിന് അത്രമേല്‍ വിശ്വാസ്യതയും പ്രതീക്ഷയും നേടിക്കൊടുത്തിരുന്നു.

എന്നാല്‍ 2006 ല്‍ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയ ദിവസം മുതല്‍ കഴിഞ്ഞ നാലരക്കൊല്ലം മുഴുവനും തങ്ങള്‍ ഏത് ആദര്‍ശാത്മക രാഷ്ട്രീയത്തിന് വേണ്ടിയാണോ ഇടതുപക്ഷത്തിന് വോട്ടുനല്‍കിയത് അവര്‍ തങ്ങളെ പ്രോയോഗികമായി വഞ്ചിക്കുകയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് കാണേണ്ടിവന്നു. മുതലാളിത്ത വിരുദ്ധവും നവലിബറല്‍ വിരുദ്ധവുമായ ഒരു രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി അധികാരത്തില്‍ വന്ന വിഎസ്സ് ഗവണ്‍മെന്‍റിലെ മുഖ്യമന്ത്രി ഒഴിച്ചുള്ള മുഴുവന്‍ മന്ത്രിമാരും പരിപൂര്‍ണ്ണമായ മുതലാളിത്ത താല്‍പ്പര്യങ്ങളുടെ വിശ്വസ്ത സേവകരായി പ്രവര്‍ത്തിക്കുന്നത് കണ്ട് മലാളിക്ക് അമ്പരക്കേണ്ടി വന്നു.

ആദര്‍ശാത്മകതയും ജനകീയതയും തൊട്ടുതീണ്ടാത്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് ആയിരുന്നു ഈ ഗവണ്‍മെന്‍റ് അതിന്‍റെ നാലരക്കൊല്ലവും സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ വഞ്ചിക്കപ്പെട്ട ഒരു ജനതയ്ക്ക് ഇത്തരമൊരു അവസ്ഥയില്‍ ആദ്യം തോന്നുക നിരാശയാണെങ്കിലും പിന്നീടവര്‍ ക്ഷുഭിതരായി തീരുകയാണ് ചെയ്യുക.

ഈ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അങ്ങനെ ക്ഷുഭിതരായി തീര്‍ന്ന തങ്ങള്‍ക്ക് കിട്ടിയ ആദ്യത്തെ അവസരം പ്രയോഗിച്ചുകൊണ്ട് 2009 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അടിച്ചിരുത്തിക്കൊണ്ട് പകരം വീട്ടി. കാരണം ആധുനിക ജനാധിപത്യ വ്യവസ്ഥകളില്‍ രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളാല്‍‌ നിയന്ത്രിക്കപ്പെടുന്നതാണ് എന്നൊക്കെ പറയുമെങ്കിലും പ്രയോഗികമായി അതൊരു മിഥ്യയാണ്. തെറ്റ് ചെയ്യ്തുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയേയോ ഗവണ്‍മെന്‍റിനേയോ ഇടപെട്ട് തിരുത്തി നേരേ നയിക്കാനുള്ള ഒരു സാധ്യതയും ജനങ്ങള്‍ക്ക് എന്നതുപോയിട്ട് അതാത് പാര്‍ട്ടികളുടെ അണികള്‍ക്ക് പോലുമില്ല.

അവര്‍ക്ക് ചെയ്യാനാകുന്ന ഏക കാര്യം തിരഞ്ഞെടുപ്പ് വേളയില്‍ മറിച്ച് വോട്ട് ചെയ്തുകൊണ്ട് അത്തരം കക്ഷികളേയും ഗവണ്‍മെന്‍റുകളേയും തിരുത്താന്‍ ശ്രമിക്കുക എന്നത് മാത്രമാണ്. 2009 ല്‍ കേരളത്തില്‍ ആതാണുണ്ടായത്. എന്നിട്ടും സ്വയം തിരുത്താനോ എന്തെങ്കിലും തരത്തില്‍ ഒരു കുറ്റബോധമെങ്കിലും പ്രകടിപ്പിക്കാനോ തെയ്യാറാകാതിരുന്ന ഇടതുപക്ഷത്തെ ഇപ്പോള്‍ നടന്ന തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മാരകമായി തോല്‍പ്പിച്ചുകൊണ്ട് മലയാളികള്‍ ഇടതുപക്ഷ പാര്‍ട്ടികളേയും ഗവണ്‍മെന്‍റിനേയും ശിക്ഷിക്കുകയാണ് ഉണ്ടായിട്ടുള്ളത്. വളരെ വളരെ വ്യക്തമാണ് ആ കാര്യം.

നേരേ മറിച്ച് വലതുപക്ഷത്തെ ആഞ്ഞുപുല്‍കാന്‍ ശ്രമിക്കുന്ന മലയാളിയുടെ ഒരു ദിശാവ്യതിയാന്നമായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് അങ്ങനയല്ല എന്നതിന്‍റെ വാചാലമായ തെളിവുകള്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ തന്നെയുണ്ട്. ഒന്നര വര്‍ഷം മുന്‍പ് മാത്രം രൂപപ്പെട്ട ഇടതു പക്ഷ ഏകോപന സമിതിയെന്ന ആദര്‍ശ്ശാത്മക പ്രസ്ഥാനത്തിന് അത് മത്സരിച്ചേടങ്ങളിലൊക്കെ മികച്ച വിജയമാണ് ലഭിച്ചത്.

പലയിടങ്ങളിലും വളരെ നിര്‍ണ്ണായക സാനിധ്യമായി ഇടതുപക്ഷ ഏകോപന സമിതിയുടെ വിജയികള്‍ ഇടം നേടിയിട്ടുണ്ട്. മൗലികമായ ഒരു ഇടതുപക്ഷ വിരുദ്ധ വിധിയെഴുത്തല്ല മറിച്ച് വഞ്ചകമായ ഇടതുപക്ഷ നാട്യങ്ങള്‍ക്ക് മാത്രമെതിരായ ഒരു ശിക്ഷയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നാണ് ഇതിന്‍റെയര്‍ത്ഥം. കമ്മ്യൂണിസ്റ്റുകാരിലെ ആര്‍ശശാലികളെ സ്വീകരിക്കാന്‍  മലയാളി ഇപ്പോഴും സന്ധമാണെന്നുതന്നെ ഇത്തവണത്തെ തൃതല പഞ്ചായത്ത് ഫലവും കാണിച്ചുതരുന്നു.

ഒരര്‍ത്ഥത്തില്‍ ഇന്നെല നിര്യാതനായ ഒഞ്ചിയം സമരസേനാനി മനക്കല്‍ താഴെക്കുനിയില്‍ ഗോവിന്ദന്‍ തന്‍റെ അവസാന കാല രാഷ്ട്രീയ പ്രവര്‍ത്തംകൊണ്ട് വ്യക്തമാക്കിയ ഒരു നിലപാടുമാണത്. മഹാത്യാഗികളായ ആദ്യകാല കമ്മ്യൂണിസ്റ്റുകാരിലൊരാളിയിരുന്ന അദ്ദേഹം. താന്‍കൂടെചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവന്ന സിപിഐഎം ജനങ്ങളിളെ വഞ്ചിക്കുന്നതില്‍ മനംനൊന്ത് ആ പാര്‍ട്ടിയെ ഉപേക്ഷിക്കുകയും ഒഞ്ചിയത്ത് പുതുതായി ഉയര്‍ന്നുവന്ന ആദര്‍ശാത്മക കമ്മ്യൂണിസ്റ്റ് കൂട്ടായ്മയായ  റവല്യൂഷണറി മാക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി തീരാന്‍ മടിച്ചില്ല.

സിപിഐഎമ്മിന്‍റെ ജനവഞ്ചനയ്ക്കെതിരായ നിലപാടുകളുമായി അദ്ദേഹം റവല്യൂഷണറിയുടെ വേദികളില്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതയിലും നിറഞ്ഞുനിന്നു. സിപിഐഎമ്മിന്‍റെ ജനവഞ്ചനയ്ക്ക് ജനങ്ങളുടെ ശിക്ഷ ലഭിക്കുകയും റവല്യൂഷണറിയെ പോലുള്ള ആദര്‍‌ശാത്മ മാക്സിസ്റ്റുകള്‍ക്ക് ജനങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്യുന്നതിന്‍റെ ആവേശകരമായ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് മഹാനായ ഈ കമ്മ്യൂണിസ്റ്റുകാരന്‍ ദിവംഗതനായതെന്നത് ഒരുപാര്‍ട് അര്‍ത്ഥതലങ്ങളുള്ള പ്രതീക്ഷാ പൂര്‍ണ്ണമായ ഒരുകാര്യമായി മനുഷ്യസ്നേഹികളായ ആര്‍ക്കും കാണാനാകും.

14 Responses to “ആദര്‍ശാത്മക കമ്മ്യൂണിസം മരിക്കുന്നില്ല”

 1. ram

  കോണ്‍ഗ്രസ്‌ പാളയത്തിലെ ചെരുപ്പ് സൂക്ഷിക്കുന്നവന്റെ ജോലി നോക്കുന്ന ചിലര്‍ പറയുന്ന ജല്പനങ്ങള്‍ ചിലപ്പോള്‍ ചിലര്‍ വിശ്വസിച്ചേക്കാം
  എന്നാല്‍ എല്ലാകാലവും അവരെ അന്ധകാരത്തിന്റെ തണലില്‍ നിങ്ങള്ക്ക് നിര്‍ത്താന്‍ ആകില്ല സത്യം ഒരിക്കല്‍ അവരെ തേടി വരും

 2. rakesh krishna

  ഇടത്‌ പക്ഷത്തിന്റെ വഴി ശരിയല്ല എന്നത്‌ സത്യമാണ്‌. അതിനീള്ളിലെ ചില നോതാക്കളാണ്‌ പ്രശ്‌നം. വി.എസീം ഈ കാര്യത്തില്‍ മോശക്കാരനല്ല, അധികാര രാഷ്‌ട്രീയത്തിനീവേണ്ടി എന്തീം ചെയ്യാന്‍ മടി ഇല്ലാത്ത, ആദര്‍ശമില്ലാത്ത, മീഖ്യമന്ത്രിയാകാനീം, പാര്‍ട്ടിയിലെ ഉന്നത സ്‌ഥാനങ്ങള്‍ വെട്ടിപ്പിടിക്കാനീം, ഒപ്പം നിന്നവരെ വരെ ചവിട്ടി താഴ്‌തിയ ചതിയനായി വി.എസിനെ ഇങ്ങനെ അനീകൂലിക്കാന്‍ താങ്കള്‍ക്ക്‌ നാണമില്ലേ. വി.എസിനെ ഇതീവരെ എത്തിച്ചത്‌ പാര്‍ട്ടി ആണ്‌ എന്ന കാര്യം വി.എസ്‌ മറന്നിരീന്നീ പലപ്പോഴീം.

  അതീ കൊണ്ടീ തന്നെ, പാര്‍ലമെന്റ്‌ തിരഞ്ഞെടീപ്പിലീം, പഞ്ചായത്ത്‌ തിരഞ്ഞെടീപ്പിലീം എല്‍.ഡി.എഫിനേറ്റ തിരിച്ചടിയ്‌ക്ക്‌ വി.എസിനീം പങ്കീണ്ട്‌ എന്നത്‌ നിഷേധിക്കാനാവീന്ന കാര്യമല്ല.

  താങ്കള്‍ പിന്നെ പറയീന്നീ, ജനകീയ വികസന മീന്നണിയെ ജനങ്ങള്‍ സ്വീകരിച്ചെന്ന്‌. വര്‍ഗ വഞ്ചകരായ യീ.ഡി.എഫിനൊപ്പം ചേരാന്‍ മടിയില്ലാത്തവരല്ലേ ജെ.വി.എസ്‌. അവര്‍ പിന്നെ എന്ത്‌ തത്വമാണ്‌ ഇപ്പോള്‍ ഉയര്‍ത്തീന്നത്‌.

  സംസ്‌ഥാനത്ത്‌ ഇപ്പോഴീള്ള എല്ലാ പാര്‍ട്ടികള്‍ക്കീം ഒറ്റ ലക്ഷ്യമേഉള്ളൂ അധികാരം, പണം. ജനകീയ വികസന സമിതിയീം അതില്‍ നിന്ന്‌ മീക്തമല്ല എന്ന്‌ താങ്കള്‍ക്ക്‌ അവകാശപ്പെടാന്‍ സാധിക്കീമോ.

  എല്ലാ പാര്‍ട്ടിയിലീം പീഴീക്കീത്തീകള്‍ കാണീം. അത്‌ പീറത്ത്‌ കളയീകയാണ്‌ ചെയ്യേണ്ടത്‌, അല്ലാതെ സ്വയം പീറത്തിറങ്ങി പാര്‍ട്ടിയെ കൊച്ചാക്കീകയല്ല.

 3. shameen

  apppol keralathile muyuvan ministermareyum pidichu purathiruthendivarum koodathey party secreteriyeyum appol communisty party nashichu pokumallo sakave???..

 4. വരുൺ

  ആദർശദീരനായ എം അർ മുരളി, യു ഡി എഫ് ന്റേറ്യും എസ് ഡി പി ഐയുടേയും ബി ജെ പിയുടെ വരെ പിന്തുണ നേടിയപ്പ്പോൾ ഒഞ്ചിയത്തെ സത്യ‌കമ്മ്യൂണീസ്റ്റുകാർ കോൺഗ്രസ്സുകാരുടെ വീട്ടിൽ വിറകു വെട്ടിയും വെള്ളം കോരിയും പിൻ‌തുണ ഉറപ്പാക്കി.

  ആദർശരാഷ്ട്രീയം വെച്ച് കാച്ചുന്ന ലേഖകനു സി പി എമ്മിനു എതിരായി എഴുതാൻ,എങ്ങനെ ദിവസക്കൂലി ആണൊ അതോ മാസ ശമ്പളമാണോ

 5. rajesh kunnoth

  കഷ്ടം!! ഉമേഷ്‌ ബാബുവിന്റെ തല നരച്ചും മനക്കണ്ണിനു തിമിരം ബാധിച്ചും ഇരിക്കുന്നു… ഈ കാഴ്ച ദയനീയം എന്നല്ലാതെ എന്ത് പറയാന്‍ .!! കണ്ട കോണ്‍ഗ്രസ്‌ കാരന്റെയും ലീഗുകാരന്റെയും തിണ്ണ നിരങ്ങി നേടിയ ‘വിജയം’ വിജയമാണോ?? ഇത് കണ്ടു ചങ്ക് പൊട്ടിയിട്ടാവണം സഖാവ് ഗോവിന്ദന്‍ അന്ത്യശ്വാസം വലിച്ചത്… ഈ ചതി അദ്ദേഹം സഹിക്കുമെന്ന് തോന്നുന്നില്ല.. ജന വഞ്ചനയും ചരിത്ര വഞ്ചനയും ചെയ്തു കാവ്യഭാഷയില്‍ നാല് വാചകം പടച്ചു വിട്ടാല്‍ ചെയ്തികളെ ന്യായീകരിക്കാം എന്ന് കരുതേണ്ടതില്ല… നിങ്ങള്‍ക്കുള്ള മറുപടി ഇപ്പോള്‍ നിങ്ങളോടൊപ്പം ഉള്ളവര്‍ തന്നെ തരും..

 6. സുനില്‍ കൃഷ്ണന്‍

  ഒഞ്ചിയത്തെ റവല്യൂഷനറിക്കാര്‍ യു ഡി എഫിന്റെ കൂടെ കൂടിയത് വഞ്ചന അല്ലേ?
  ജനതാദളിനു സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടവര്‍ അതെ ജനതാദളിനോടൊപ്പം അല്ലേ?

  എവിടെ പോയി ആദര്‍ശം?

 7. dileep

  കുറച്ചാളുകളുടെ സ്ഥാനമാനങ്ങള്‍ പോയതീല്‍ നിന്നും രൂപംകൊണ്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണോ ആദര്‍ശത്തെക്കുറിച്ച് സംസാരിക്കുന്നത് ?

 8. രാജീവന്‍

  ഒഞ്ചിയത്ത് കുറച്ചുപേര്‍ പാര്‍ട്ടിവിടുമ്പോള്‍ അവര്‍ ഉയര്‍ത്തിയ ന്യായീകരണങ്ങള്‍ ഇന്ന് എവിടെയെങ്കിലും ആരെങ്കിലും ചര്‍ച്ചചെയ്യുന്നുണ്ടോ? ഉമേഷ് ബാബു പോലും അതൊക്കെ മറന്ന് വലതുപക്ഷത്തിനുവേണ്ടി വിടുപണിചെയ്യുന്നത് കുറച്ച് കടുപ്പം തന്നെ.

 9. Satish

  ഹോ..എന്തൊരാദര്‍ശം…സി എം പി, ജെ എസ എസ തുടങ്ങിയ കക്ഷികളെ പോലെ യു ഡി എഫ് ക്യാമ്പിലെ ഒരു സ്ഥിരാംഗത്വം ഇടതു ഏകോപന സമിതി നേടുന്ന കാലം അതി വിദൂരമല്ല. ഷോരനൂരില്‍ കോണ്‍ഗ്രസിന്റെയും എസ ഡി പി ഐയുടെയും പിന്തുണ സ്വീകരിച്ചു അധികാരത്തില്‍ വരാന്‍ എം ആര്‍ മുരളി എന്ന പുമാന് ഒരു പ്രയാസവും ഉണ്ടായില്ല. എന്ന് വെച്ചാല്‍ സി പി എമ്മിനെ നശിപ്പിക്കുക മാത്രമാണ് അവരുടെ ഒരേ ഒരു ലക്‌ഷ്യം എന്നര്‍ത്ഥം. എന്നാല്‍ ഇതുകൊണ്ടൊന്നും ഒന്നുമാകില്ല ചങ്ങാതിമാരെ..ഉമ്മന്‍ചാണ്ടി നേരിട്ട് വന്നാണ് പാലക്കാട്ടെ കോണ്‍ഗ്രസ്‌ നേതൃത്വത്തെ കൊണ്ട് മുരളിക്ക് പിന്തുണ നല്‍കാന്‍ സമ്മതിപ്പിച്ചത്. ഇവരെ നോക്കുമ്പോള്‍ വി ബി ചെറിയാന്റെ പാര്‍ടി എത്ര ഭേദം..!

 10. ഗോപി വെട്ടിക്കാട്ട്

  രക്ത സാക്ഷികളുടെ സ്മാരകത്തില്‍ പുഷ്പ്പാഹാരം ചാര്‍ത്തിയും വിപ്ലവ സൂക്തങ്ങള്‍ ചൊല്ലിയും ഇടതുപക്ഷ ഏകോപന സമിതിക്കാര്‍ പോളിംഗ് ബൂത്തിലേക്ക് മാര്‍ച്ച്‌ ചെയ്യ്തത് കൈപ്പത്തിയില്‍ വോട്ട് കുത്താനാണ്‌ ..
  ഉമേഷ് ബാബു വിനെപ്പോലുള്ളവര്‍ തെല്ലെങ്കിലും അന്തസ്സുള്ളവരാന് എങ്കില്‍ തന്റെടത്തോടെ തുറന്നു പറയണം ..ഞങ്ങള്‍ കൊണ്ഗ്രസ്സുകാരായി എന്ന് ..ഇനിയെങ്കിലും കംമുനിസത്തിന്റെ വാക്താക്ക്ലായി വേഷം കെട്ടരുത് …ജനങ്ങളെ പറ്റിക്കരുത് …………………. .

 11. മണിഷാരത്ത്‌

  ഒഞ്ചിയത്തേയും ഷൊര്‍ണൂരിലേയും ആദര്‍ശാത്മകകൂട്ടായ്മ എല്ലാവരും കണ്ടുകഴിഞ്ഞു.കോണ്‍ഗ്രസ്സുമായികൂട്ടുകൂടി ഭരണത്തിലെത്തുന്ന കൂട്ടായ്മയാണത്‌.ഇത്രയും മനസ്സിലാക്കാന്‍ അതിനുമാത്രം സിദ്ധാന്തങ്ങളോന്നും നിരത്തേണ്ടതില്ല.2005ലെ യുഡീഫിന്റെ നാമാവശേഷമായ നില ഇടതുമുന്നണിക്കുണ്ടായില്ല എന്ന സത്യം പറയാന്‍ മടിയുണ്ടാകും

 12. Bikesh MP

  സഖാവെ ഈ പറയുന്നവരൊക്കെ നാളെ നമ്മളിലേക്ക് വരനുല്ലവരന്. ഇന്ന് അവരുടെ കാലിനു ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിലെ വിഷമം കൊണ്ട് പറയുന്നതാ….മുന്പ് നമ്മളൊക്കെ ഉയര്‍ത്തിപ്പിടിച
  അരിവാളിന്‍റെ വായ്‌തലയ്ക്കും …

  ചുരുട്ടിപ്പിടിച്ച
  മുഷ്ട്ടികള്‍ക്കുള്ളിലെ
  നക്ഷത്ര ജ്വാലക്കും കീഴിലാണ് തന്റെ ആശ്രയം എന്ന് കരുതിയ ജനം ഇന്ന് കൊതിക്കുന്നത് പ്രത്യാശയുടെ ചുവപ്പണിഞ്ഞ ഉദയ സൂര്യനെയാണ് ….

 13. യാ­സിര്‍

  hai
  cpim karkkokke nalla choode elle

 14. Pradeesh

  pinarayi vijayan sindabad..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.