Categories

‘അഭിമാനപൂരിതമന്തരംഗം’

ന്യൂഡല്‍ഹി: ഇന്ത്യയുടെ കായിക സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ സമാപനം. ഇന്ത്യന്‍ സംസ്കാരവും സംഗീതവും താളവും മേളവും എല്ലാം വേദിയെ ഇളക്കിമറിച്ചു.  2014-ല്‍ ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയില്‍ കാണാം എന്ന യാത്രാമൊഴിയൊടെയായിരുന്നു ഗെയിംസിന് തിരശീല വീണത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീലവീഴുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഒന്നാമത്

ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ രാജപക്‌സെ മുഖ്യാതിഥിയായ ചടങ്ങില്‍ പ്രധാനമന്ത്രിഡോ മന്‍മോഹന്‍സിംഗ്, ഉപരാഷ്ട്രപതി ഡോ ഹമീദ് അന്‍സാരി, യു പിഎ അധ്യക്ഷ സോണിയാഗാന്ധി  തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

38 സ്വര്‍ണവും 27 വെളളിയും 36 വെങ്കലവും നേടിയാണ് ഇന്ത്യ മെഡല്‍പ്പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ മെഡല്‍വേട്ടയില്‍ ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ ലോകരണ്ടാം നമ്പര്‍താരം സൈന നേവാള്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനം നേടിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇത്രയധികം മെഡലുകള്‍ വാരിക്കുട്ടുന്നത്.

വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ സ്വര്‍ണവും ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തുന്നതില്‍ നിര്‍ണായകമായി.  74 സ്വര്‍ണവും 55 വെളളിയും 48 വെങ്കലവുമടക്കം 177 മെഡലുകളോടെയാണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍പട്ടം നിലനിറുത്തിയപ്പോള്‍ 37 സ്വര്‍ണവും 59 വെളളിയും 46 വെങ്കലവുമടക്കം 142 മെഡലുകളോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.